AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Rice Storage: അരിയിൽ ചെള്ളും പ്രാണികളും കയറുന്നുണ്ടോ? ഇതൊന്ന് ഇട്ടുവെച്ചാൽ മതി

Tips to Protect Rice from Weevils: അടുക്കളയിൽ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷ്യവസ്തുവാണ് അരി. എന്നാൽ കൃത്യമായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ അരിയിൽ പെട്ടെന്ന് ചെള്ളും മറ്റു പ്രാണികളും കയറാനും അരി കേടാകാനും സാധ്യതയുണ്ട്. അരി ദീർഘകാലം പുതുമയോടെയും പ്രാണികളില്ലാതെയും സൂക്ഷിക്കാൻ സഹായിക്കുന്ന ചില വഴികൾ അറിഞ്ഞാലോ...

Rice Storage: അരിയിൽ ചെള്ളും പ്രാണികളും കയറുന്നുണ്ടോ? ഇതൊന്ന് ഇട്ടുവെച്ചാൽ മതി
പ്രതീകാത്മക ചിത്രംImage Credit source: imageBROKER/Trygve Finkelsen/Getty Images
Nithya Vinu
Nithya Vinu | Published: 18 Nov 2026 | 11:29 AM

നമ്മുടെ വീടുകളിലെ അടുക്കളയിൽ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷ്യവസ്തുവാണ് അരി. എന്നാൽ കൃത്യമായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ അരിയിൽ പെട്ടെന്ന് ചെള്ളും മറ്റു പ്രാണികളും കയറാനും അരി കേടാകാനും സാധ്യതയുണ്ട്. അരി ദീർഘകാലം പുതുമയോടെയും പ്രാണികളില്ലാതെയും സൂക്ഷിക്കാൻ സഹായിക്കുന്ന ചില വഴികൾ അറിഞ്ഞാലോ…

വായു കടക്കാത്ത പാത്രങ്ങൾ ഉപയോഗിക്കുക

അരി വാങ്ങിയ ഉടൻ തന്നെ ചാക്കുകളിൽ നിന്ന് മാറ്റി വായു കടക്കാത്ത സ്റ്റീൽ, ഗ്ലാസ് അല്ലെങ്കിൽ ഗുണനിലവാരമുള്ള പ്ലാസ്റ്റിക് പാത്രങ്ങളിൽ അടച്ചു സൂക്ഷിക്കുക. ഈർപ്പവും വായുവും ഉള്ളിലേക്ക് കടക്കുന്നത് തടയുന്നതിലൂടെ പ്രാണികൾ പെരുകുന്നത് ഒഴിവാക്കാം.

വെയിലത്ത് ഉണക്കി സൂക്ഷിക്കുക

അരിയിൽ ചെറിയ രീതിയിലെങ്കിലും ഈർപ്പമുണ്ടെങ്കിൽ പ്രാണികൾ വേഗത്തിൽ വരും. അരി പാത്രത്തിലേക്ക് മാറ്റുന്നതിന് മുൻപ് നല്ല വെയിലത്ത് ഒരു തുണിയിൽ വിരിച്ച് നന്നായി ഉണക്കിയ ശേഷം തണുപ്പിച്ച് പാത്രത്തിലാക്കുന്നത് അരി കേടാകാതിരിക്കാൻ സഹായിക്കും. അരിയിൽ ഇതിനകം ചെള്ള് വന്നിട്ടുണ്ടെങ്കിൽ വെയിലത്ത് വെക്കുന്നതിലൂടെ അവയെ അകറ്റാനും സാധിക്കും.

ആര്യവേപ്പില ഇടുക

പ്രകൃതിദത്തമായ ഏറ്റവും മികച്ച കീടനാശിനിയാണ് ആര്യവേപ്പില. നന്നായി ഉണക്കിയ ആര്യവേപ്പിലകൾ അരിപ്പാത്രത്തിന്റെ അടിയിലും നടുവിലും മുകളിലുമായി ഇട്ടുകൊടുക്കുക. ഇതിന്റെ രൂക്ഷഗന്ധം പ്രാണികളെ അകറ്റി നിർത്തും.

ALSO READ: പഴകിയ മീൻ തിരിച്ചറിയാം: മീനിൽ മഞ്ഞ നിറം കാണുന്നത് എന്തുകൊണ്ട്? വാങ്ങണോ വേണ്ടയോ

വഴനയില

അരി സൂക്ഷിക്കുന്ന പാത്രത്തിൽ ഏതാനും വഴനയിലകൾ ഇട്ടുവെക്കുന്നത് ചെള്ള് വരാതിരിക്കാൻ ഏറെ ഫലപ്രദമാണ്. ഇവയുടെ സുഗന്ധം പ്രാണികൾക്ക് അസ്വസ്ഥതയുണ്ടാക്കുന്നവയാണ്.

വെളുത്തുള്ളി അല്ലികൾ

തൊലി കളയാത്ത 5-6 വെളുത്തുള്ളി അല്ലികൾ അരിയിൽ ഇട്ടുവെക്കുന്നത് ചെള്ളിനെ അകറ്റാൻ സഹായിക്കും. വെളുത്തുള്ളി ഉണങ്ങുമ്പോൾ അവ മാറ്റി പുതിയത് ഇടാൻ ശ്രദ്ധിക്കുക.

തീപ്പെട്ടി വെക്കുക

അരിപ്പാത്രത്തിനുള്ളിൽ ഒരു തീപ്പെട്ടി തുറന്നുവെക്കുന്നത് പണ്ടുകാലം മുതൽക്കേ ആളുകൾ ചെയ്യുന്ന ഒരു വിദ്യയാണ്. തീപ്പെട്ടിക്കൊള്ളിയിലെ സൾഫറിന്റെ ഗന്ധം പ്രാണികളെ അകറ്റാൻ സഹായിക്കും. തീപ്പെട്ടി അരിയിൽ നനയാതെ മുകൾഭാഗത്തായി വെക്കാൻ ശ്രദ്ധിക്കുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  1. അരി എടുക്കാൻ എപ്പോഴും നനവില്ലാത്ത, ഉണങ്ങിയ പാത്രമോ കപ്പോ മാത്രം ഉപയോഗിക്കുക.
  2. പഴയ അരി തീർന്നതിന് ശേഷം പാത്രം നന്നായി കഴുകി ഉണക്കിയ ശേഷമേ പുതിയ അരി അതിലേക്ക് നിറയ്ക്കാവൂ.
  3. അരി സൂക്ഷിക്കുന്ന പാത്രങ്ങൾ തണുപ്പും ഈർപ്പവുമുള്ള സ്ഥലങ്ങളിൽ നിന്ന് മാറ്റി ഉണങ്ങിയ സ്ഥലത്ത് വെക്കുക.

English Summary:

Rice can easily become infested with insects and weevils if it is not stored properly. To keep rice fresh and insect-free for a longer period, it is important to store it in clean, dry, airtight containers and keep it away from moisture and direct sunlight.

Follow Us