AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ബാങ്കിംഗും, വിമാന സർവ്വീസും; ഇപ്പോൾ രഹസ്യ ആശയവിനിമയ സംവിധാനവും തകരാറിൽ; പിന്നിൽ?

ഈ നെറ്റ്‌വർക്ക്, നാഷണൽ സെക്യൂരിറ്റി ഏജൻസിയുടെ ഉദ്യോഗസ്ഥർക്കായുള്ളതാണ്. ഇത് പ്രധാനമായും അതീവ പ്രധാന്യമുള്ള, ആഗോള സുരക്ഷയെ തന്നെ ബാധിക്കുന്ന രഹസ്യ വിവരങ്ങൾ ആശയവിനിമയം നടത്താൻ ഉപയോഗിക്കുന്നതാണ്. അതേസമയം യഥാർത്ഥ പ്രശ്നം എന്താണെന്ന് കണ്ടെത്താൻ ഇതുവരെ ആയിട്ടില്ലെന്നാണ് സൂചന. ഇതിന് പിന്നിൽ സൈബർ ആക്രമണമാണോ എന്നതിന് തെളിവ്വില്ല. ഇതിന് പിന്നാലെ ജീവനക്കാരുടെ ജോലി സമയത്തിലും ചില ക്രമീകരണങ്ങൾ

ബാങ്കിംഗും, വിമാന സർവ്വീസും; ഇപ്പോൾ രഹസ്യ ആശയവിനിമയ സംവിധാനവും തകരാറിൽ; പിന്നിൽ?
പ്രതീകാത്മക ചിത്രംImage Credit source: Getty Image Creatives
Arun Nair
Arun Nair | Published: 18 Nov 2026 | 11:34 AM

ഒന്നിന് പുറകെ ഒന്നായി അമേരിക്കയിൽ നിരവധി പ്രശ്നങ്ങളാണ്. മൈക്രോസോഫ്റ്റിൻ്റെ ഇ-മെയിൽ അടക്കം വിവിധ പ്രോഡക്ടുകളിലായിരുന്നു ആദ്യ ഘട്ടത്തിൽ പ്രശ്നമെങ്കിൽ പിന്നീടത് വിമാന സർവ്വീസുകളിലേക്കും, ബാങ്കിംഗ് സേവനങ്ങളിലേക്കും, ആപ്പിളിൻ്റെ സർവ്വീസുകളിലേക്കും വരെ എത്തിയിരുന്നു. ആഗോളതലത്തിൽ തന്നെ ഇവയെല്ലാം നിശ്ചലമാകുന്നു. ഏറ്റവുമൊടുവിൽ അമേരിക്കൻ ഗവൺമെൻ്റിൻ്റെ തന്ത്രപ്രധാന മേഖലകളിലേക്കും പ്രശ്നം വ്യാപിച്ചിരിക്കുകയാണ്. യുഎസ് നാഷണൽ സെക്യൂരിറ്റി ഏജൻസി അതീവ രഹസ്യയ വിവരങ്ങൾ കൈകാര്യം ചെയ്യാൻ ഉപയോഗിക്കുന്ന ഒരു പ്രധാന ആശയവിനിമയ ശൃംഖല പ്രവർത്തനരഹിതമായതായി സി‌എൻ‌എൻ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കയിലെ ഏറ്റവും ശക്തമായ രഹസ്യാന്വേഷണ ഏജൻസികളിൽ ഒന്നാണിത്. ഇതോടെ വലിയ ആശങ്കയാണ് ഇത് ഉയർത്തുന്നത്.

എൻ‌എസ്‌എനെറ്റ് എന്നറിയപ്പെടുന്ന ഈ നെറ്റ്‌വർക്ക്, നാഷണൽ സെക്യൂരിറ്റി ഏജൻസിയുടെ ഉദ്യോഗസ്ഥർക്കായുള്ളതാണ്. ഇത് പ്രധാനമായും അതീവ പ്രധാന്യമുള്ള, ആഗോള സുരക്ഷയെ തന്നെ ബാധിക്കുന്ന രഹസ്യ വിവരങ്ങൾ ആശയവിനിമയം നടത്താൻ ഉപയോഗിക്കുന്നതാണ്. അതേസമയം യഥാർത്ഥ പ്രശ്നം എന്താണെന്ന് കണ്ടെത്താൻ ഇതുവരെ ആയിട്ടില്ലെന്നാണ് സൂചന. ഇതിന് പിന്നിൽ സൈബർ ആക്രമണമാണോ എന്നതിന് തെളിവ്വില്ല. ഇതിന് പിന്നാലെ ജീവനക്കാരുടെ ജോലി സമയത്തിലും ചില ക്രമീകരണങ്ങൾ ഏജൻസി കൊണ്ടു വന്നിട്ടുണ്ട്. ഇതിന് മുൻപ് 2000-ത്തിലും ഇത്തരമൊരു സാങ്കേതിക തകരാർ എൻഎസ്എയിൽ ഉണ്ടായിട്ടുണ്ട്. 3-ൽ അധികം ദിവസമാണ് അന്ന് സർവ്വീസുകൾ തടസ്സപ്പെട്ടത്.

Also Read: Iran Attack: ഡ്രോൺ ആക്രമണം തടയാൻ സംവിധാനമില്ല; കുവൈത്തിലെ സൈനികരുടെ മരണത്തിൽ പെന്റഗണിന് വീഴ്ച

ട്രംപ് ഏഷ്യയിൽ

ചൈനീസ്, റഷ്യൻ പ്രസിഡൻ്റുമാരുമായുള്ള കൂടിക്കാഴ്ചക്കായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നിലവിൽ ഏഷ്യൻ പര്യടനത്തിലാണ്. എന്നാൽ പ്രസിഡൻ്റിന് കൈമാറാനുള്ള വിവരങ്ങൾക്ക് നിലവിലെ പ്രതിസന്ധി ഘടകമാകില്ലെന്ന് വൈറ്റ് ഹൗസ് വക്താക്കൾ ചൂണ്ടിക്കാട്ടുന്നു. എയർഫോഴ്സ് വണ്ണുമായി വിവരങ്ങൾ കൈമാറാനും മറ്റ് തടസ്സങ്ങളില്ല. ഒപ്പം തന്നെ അമേരിക്ക, യുകെ, ഓസ് ട്രേലിയ, കാനഡ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ഫൈവ് ഐസ് സഖ്യത്തിൽ രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവെക്കുന്നതിനും ഇത് തടസ്സമാകില്ലെന്നും വൈറ്റ് ഹൗസ് പറയുന്നു.

പ്രതീക്ഷിച്ചത് സംഭവിച്ചു?

നിലവിൽ ചൂണ്ടിക്കാട്ടാൻ തെളിവുകൾ ഇല്ലെങ്കിലും സൈബർ ആക്രമണങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൻ്റെ വർദ്ധിച്ചുവരുന്ന ഉപയോഗത്തെ പറ്റി എഫ്ബിഐ
പ്രത്യേകം മുന്നറിയിപ്പ് നൽകിയിരുന്നു. എങ്കിലും നിലവിൽ ഇത്തരമൊരു അറ്റാക്കിനെ സാധൂകരിക്കാൻ തക്കവണ്ണം ഒരു തെളിവും ലഭിച്ചിട്ടില്ല

English Summary

Banking systems, flight services, and a reported NSA communication network are down across America. Here’s what we know so far and what experts say.

Follow Us