AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Coconut oil price hike: വെളിച്ചെണ്ണയിലെ വ്യാജനെ തിരിച്ചറിയണോ? ഇങ്ങനെ ചെയ്തു നോക്കൂ…

Simple Tricks to Identify Pure Coconut Oil: ഈ ലളിതമായ പരിശോധനകള്‍ ഉപയോഗിച്ച് വീട്ടിലിരുന്ന് തന്നെ വെളിച്ചെണ്ണയുടെ ഗുണനിലവാരം ഉറപ്പുവരുത്താം.

Coconut oil price hike: വെളിച്ചെണ്ണയിലെ വ്യാജനെ തിരിച്ചറിയണോ? ഇങ്ങനെ ചെയ്തു നോക്കൂ…
Find Fake Coconut OilImage Credit source: Getty images
aswathy-balachandran
Aswathy Balachandran | Published: 07 Aug 2025 21:28 PM

ശരീരത്തിന് അകത്തും പുറത്തും ഒരുപോലെ ഉപയോഗിക്കാവുന്ന വെളിച്ചെണ്ണയില്‍ മായം ചേര്‍ക്കുന്നത് ഒരു സാധാരണ സംഭവമായി മാറിയിരിക്കുന്നു. എന്നാല്‍, വീട്ടില്‍ വെച്ച് തന്നെ വെളിച്ചെണ്ണയിലെ മായം എങ്ങനെ കണ്ടെത്താം എന്നതിനെക്കുറിച്ച് FSSAI (ഭക്ഷ്യസുരക്ഷാ-മാനദണ്ഡ അതോറിറ്റി ഓഫ് ഇന്ത്യ) ചില മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

ഫ്രിഡ്ജ് ടെസ്റ്റ്

ഒരു ഗ്ലാസ് പാത്രത്തില്‍ അല്പം വെളിച്ചെണ്ണ എടുത്ത് 30 മിനിറ്റ് നേരം ഫ്രിഡ്ജില്‍ വെക്കുക. ശുദ്ധമായ വെളിച്ചെണ്ണയാണെങ്കില്‍ അത് പൂര്‍ണ്ണമായും ഉറച്ച് വെളുത്ത നിറത്തിലാകും. മായം കലര്‍ന്നതാണെങ്കില്‍, മായം കലര്‍ത്തിയ ഭാഗം വെളിച്ചെണ്ണയ്ക്ക് മുകളിലോ താഴെയോ വേറിട്ടൊരു പാളിയായി കാണാം.

 

മറ്റ് പരിശോധനാ രീതികള്‍

  • ചൂടാക്കി നോക്കാം: ശുദ്ധമായ വെളിച്ചെണ്ണ ചെറിയ തീയില്‍ ചൂടാക്കുമ്പോള്‍ നല്ല മണം ഉണ്ടാകും. മായം ചേര്‍ത്തതാണെങ്കില്‍, ചൂടാക്കുമ്പോള്‍ അസ്വാഭാവികമായ മണമുണ്ടാകാം.
  • വെള്ളത്തില്‍ ലയിപ്പിക്കുക: ഒരു ഗ്ലാസ്സില്‍ വെള്ളമെടുത്ത് അതിലേക്ക് ഒരു സ്പൂണ്‍ വെളിച്ചെണ്ണ ഒഴിക്കുക. ശുദ്ധമായ വെളിച്ചെണ്ണ വെള്ളത്തില്‍ ലയിക്കില്ല, അത് മുകളില്‍ പാളിയായി നില്‍ക്കും. മായം ചേര്‍ത്ത എണ്ണയാണെങ്കില്‍, അത് വെള്ളത്തില്‍ അലിഞ്ഞ് ചേരുന്നതായി കാണാം.
  • കൈയ്യില്‍ വെച്ച് തിരുമ്മി നോക്കാം: ശുദ്ധമായ വെളിച്ചെണ്ണ കൈയ്യില്‍ വെച്ച് തിരുമ്മുമ്പോള്‍ എളുപ്പത്തില്‍ ആഗിരണം ചെയ്യപ്പെടുകയും ചര്‍മ്മം മൃദുവായി അനുഭവപ്പെടുകയും ചെയ്യും. മായം ചേര്‍ത്തതാണെങ്കില്‍, എണ്ണ ചര്‍മ്മത്തില്‍ വേഗത്തില്‍ ലയിക്കാതെ നില്‍ക്കുകയും ഒട്ടിപ്പിടിക്കുന്നതായി അനുഭവപ്പെടുകയും ചെയ്യും.
  • ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിച്ച്: ഭക്ഷണം പാകം ചെയ്യാന്‍ ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിക്കുമ്പോള്‍ വിഭവങ്ങള്‍ക്ക് സ്വാഭാവികമായ രുചിയും മണവും ഉണ്ടാകും. മായം ചേര്‍ത്ത എണ്ണയാണെങ്കില്‍ അത് ഭക്ഷണത്തിന്റെ രുചിയില്‍ മാറ്റങ്ങള്‍ വരുത്തിയേക്കാം.

ഈ ലളിതമായ പരിശോധനകള്‍ ഉപയോഗിച്ച് വീട്ടിലിരുന്ന് തന്നെ വെളിച്ചെണ്ണയുടെ ഗുണനിലവാരം ഉറപ്പുവരുത്താം. ഈ പരിശോധനകളെല്ലാം വെളിച്ചെണ്ണയുടെ ഗുണനിലവാരം മനസ്സിലാക്കാന്‍ സഹായിക്കുമെങ്കിലും, കൃത്യമായ ഫലം ലഭിക്കാന്‍ വിദഗ്ദ്ധ പരിശോധന ആവശ്യമാണ്. വെളിച്ചെണ്ണ വാങ്ങുമ്പോള്‍ FSSAI യുടെ മുദ്ര ഉറപ്പ് വരുത്തുന്നതും പ്രധാനമാണ്.