Healthy life tips: ഇക്കിഗായ് പറയുന്നു… പ്രായമാവാതെ ഏറെക്കാലം ജീവിക്കാൻ ഈ വഴികൾ പിൻതുടരൂ
The Japanese Secret to a Long and Youthful Life: നൂറു വയസ്സുകാർ ഒരുപാടുള്ള ജപ്പാനിലെ ഒക്കിനാവ നിവാസികൾക്കിടയിൽ കണ്ട ദീർഘവും സന്തോഷകരവുമായ ജീവിതത്തിന്റെ താക്കോൽ എന്തെന്നാണ് ഈ പുസ്തകത്തിൽ പറയുന്നത്.
Happy Long Life TipsImage Credit source: social media, TV9 network
പലരും വായിക്കുകയും വായിച്ചുകൊണ്ടേയിരിക്കുകയും ചെയ്യുന്ന ഒരു പുസ്തകമാണ് ഇക്കിഗായ്. എങ്ങനെ ആരോഗ്യപരമായി ജീവിക്കാം എങ്ങനെ സന്തോഷമായി ജീവിക്കാം യൗവനത്തോടെ ഇരിക്കാം എന്നല്ലാമാണ് ഈ പുസ്തകത്തിൽ പറയുന്നത്. ലോകം മുഴുവൻ വായിച്ച ഇപ്പോഴും അതിൽ നിർദ്ദേശങ്ങൾ പിന്തുടരപ്പെടുന്ന രഹസ്യ ടിപ്പുകൾ നമുക്കും ഒന്നു നോക്കാം.
യുവത്വത്തിനായി ഇക്കിഗായി തത്വം
ഇക്കിഗായ് എന്ന ജാപ്പനീസ് ആശയത്തെ നിങ്ങൾ രാവിലെ ഉണരാനുള്ള കാരണം അല്ലെങ്കിൽ ജീവിതത്തിന്റെ ഒരു കാരണം എന്നെല്ലാം പരിഭാഷപ്പെടുത്താം. നൂറു വയസ്സുകാർ ഒരുപാടുള്ള ജപ്പാനിലെ ഒക്കിനാവ നിവാസികൾക്കിടയിൽ കണ്ട ദീർഘവും സന്തോഷകരവുമായ ജീവിതത്തിന്റെ താക്കോൽ എന്തെന്നാണ് ഈ പുസ്തകത്തിൽ പറയുന്നത്. അവരുടെ ദിനചര്യകൾ എങ്ങനെയെല്ലാം എന്ന് നോക്കാം.
- സജീവമായിരിക്കുക അതാണ് പ്രധാനമായും ഉള്ള ഒന്ന്. മുക്കിനാവക്കാർ തീവ്രമായി വ്യായാമങ്ങൾക്ക് പകരം നടത്തം പൂന്തോട്ട പരിപാലനം തുടങ്ങിയ ലളിതമായ ശാരീരിക പ്രവർത്തനങ്ങളിൽ ദിവസവും ഏർപ്പെടുന്നു.
- 80 ശതമാനം വരെ നിറയും വരെ മാത്രം കഴിക്കുക. അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക വഴി ദഹനത്തെയും ദീർഘായുസ്സിനെയും പ്രോത്സാഹിപ്പിക്കുകയാണ് ഇവർ.
- ഇവർ എപ്പോഴും അടുത്ത സൗഹൃദ വലയങ്ങൾ സൂക്ഷിക്കുന്നവരാണ്. സമ്മർദ്ദങ്ങൾ കുറയ്ക്കാനും മൊത്തത്തിലുള്ള ക്ഷേമം വർദ്ധിപ്പിക്കാനും ഈ കൂട്ടായ്മകൾ ഇവരെ സഹായിക്കുന്നു.
- ഇവർ വാർദ്ധക്യത്തിലും തങ്ങളുടെ സമൂഹത്തിനായി പ്രവർത്തിക്കുകയും സംഭാവനകൾ നൽകുകയും ചെയ്യുന്നു. വ്യക്തമായ ഇക്കിഗായി ഉള്ളതിനാൽ ഇവർക്ക് ഉത്സാഹത്തോടെ ജീവിക്കാൻ ഒരു കാരണമാണ് ഇത്.
- ഈ നിമിഷത്തിൽ ജീവിക്കുക നന്ദിയുള്ളവരായിരിക്കുക എന്ന തത്വശാസ്ത്രം മനസ്സിൽ സൂക്ഷിക്കുന്നവരാണ് ഇവർ. ഇത് മനസ്സിനെ ഏകാഗ്രമാക്കാനും ജീവിതത്തിൽ ലളിതമായ സന്തോഷങ്ങളിൽ ആഴത്തിൽ സന്തോഷിക്കാനും അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.
- ശുഭാപ്തി വിശ്വാസത്തോടും പ്രതിരോധശേഷിയോടും കൂടി ജീവിതത്തെ സമീപിക്കുന്നത് വെല്ലുവിളികളെ അതിജീവിക്കാനും മാനസികാരോഗ്യം നിലനിർത്താനും നിർണായകമാണ്. ഇതും ഇവരുടെ ജീവിതശൈലി തന്നെ.