Skipping Breakfast: ബ്രേക്ക്ഫാസ്റ്റ് കഴിച്ചില്ലെങ്കിൽ ആരോഗ്യത്തിന് ഗുണമോ അതോ പണി കിട്ടുമോ?; സത്യം ഇതാണ്

Skipping Breakfast Real Fact: പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് അത്ര നല്ലതല്ല എന്ന് പണ്ടുമുതൽക്കെ നമ്മൾ കേട്ടുവളർന്നതാണ്. എന്നാൽ ശരിക്കും എല്ലാവർക്കും ഇത് ദോഷകരമാണോ? ആർക്കെല്ലാമാണ് പ്രഭാതഭക്ഷണം കഴിക്കാതെ വരുന്നത് പണി കിട്ടുന്നതെന്നും നോക്കാം.

Skipping Breakfast: ബ്രേക്ക്ഫാസ്റ്റ് കഴിച്ചില്ലെങ്കിൽ ആരോഗ്യത്തിന് ഗുണമോ അതോ പണി കിട്ടുമോ?; സത്യം ഇതാണ്

Breakfast

Published: 

21 Feb 2026 | 07:10 PM

ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ. അങ്ങനെ പറയുന്നതിൽ കാരണമുണ്ട്. 12 മണിക്കൂർ നീണ്ടുനിൽക്കുന്ന ഉപവാസത്തിന് ശേഷം നമ്മൾ ആദ്യം കഴിക്കുന്ന ഭക്ഷണമായതിനാലാണ് പ്രഭാത ഭക്ഷണത്തിന് ഇത്രയധികം പ്രാധാന്യം നൽകുന്നത്. അതുകൊണ്ട് തന്നെ അത് ആരോ​ഗ്യകരമായിരിക്കുകയും വേണം. കൂടാതെ പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് അത്ര നല്ലതല്ല എന്ന് പണ്ടുമുതൽക്കെ നമ്മൾ കേട്ടുവളർന്നതാണ്. എന്നാൽ ശരിക്കും എല്ലാവർക്കും ഇത് ദോഷകരമാണോ? ആർക്കെല്ലാമാണ് പ്രഭാതഭക്ഷണം കഴിക്കാതെ വരുന്നത് പണി കിട്ടുന്നത് എന്നിങ്ങനെയുള്ള ചില ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഇന്നിവിടെ പറയുന്നത്.

ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലെ ന്യൂറോളജിസ്റ്റായ ഡോ. സുധീർ കുമാറാണ് പ്രാഭാത ഭക്ഷണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കുന്നത്. നിങ്ങൾ പ്രഭാതഭക്ഷണം ഒഴിവാക്കുന്നതുകൊണ്ട് മാത്രം മെറ്റബോളിസം നശിക്കില്ലെന്നും, എന്നാൽ ക്രമരഹിതമായ ഭക്ഷണരീതിയും ഉറക്കക്കുറവും ആരോ​ഗ്യത്തിന് വില്ലനാകുമെന്നുമാണ് അദ്ദേഹം പറയുന്നത്. എന്നാൽ ഈ ശീലം തലച്ചോറിൻ്റെ പ്രവർത്തനത്തെയും നിങ്ങളുടെ ഏകാഗ്രതയെയും ബാധിച്ചേക്കാം.

ALSO READ: സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ കൂടുതൽ ഉറക്കം വേണം; കാരണങ്ങൾ അറിഞ്ഞാൽ അത്ഭുതപ്പെടും

നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ അളവ്, പോഷകസമൃദ്ധമായ ഭക്ഷണം, വ്യായാമം, നല്ല ഉറക്കം എന്നിവയും നിങ്ങളുടെ മെറ്റബോളിസത്തെ ബാധിക്കുന്ന ഘടകങ്ങളാണ്. കൃത്യമായി ചെയ്യുന്ന ഉപവാസവും തിരക്ക് കാരണം പ്രഭാത ഭക്ഷണം കഴിക്കാതിരിക്കുന്നതും ശരീരത്തെ ബാധിക്കുന്നത് രണ്ടു രീതിയിലാണ്. മുൻകൂട്ടി തയ്യാറെടുത്ത് പ്ലാനിങ്ങിലൂടെ ഉപഭാസം ചെയ്യുന്നതിലൂടെ, മെറ്റബോളിസം ക്രമീകരിക്കപ്പെടുന്നു. എന്നാൽ തിരക്ക് പിടിച്ച് ഓടുന്നതിനിടെ ഭക്ഷണം കഴിക്കാതിരിക്കുമ്പോൾ ശരീരത്തിൽ സ്ട്രെസ് ഹോർമോണുകൾ കൂടാൻ കാരണമായേക്കാം.

നിങ്ങൾ, ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കിയാലും അടുത്ത നേരം കഴിക്കുന്ന ഭക്ഷണത്തിൽ ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും ഉണ്ടെന്ന് ഉറപ്പുവരുത്തുക. ഇത് മെറ്റബോളിസം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും സഹായിച്ചേക്കാം. എന്നാൽ നിങ്ങൾ എന്തെങ്കിലും അസുഖത്തിന് മരുന്ന് കഴിക്കുന്നവരോ ​ഗർഭിണികളോ ശാരീരിക ആസ്വസ്ഥകളോ ഉള്ളവരാണെങ്കിൽ ഒരിക്കലും പ്രഭാതഭക്ഷണം ഒഴിവാക്കരുത്. ഇത് ആരോ​ഗ്യകരമായി ​ഗുരുതരമായ അപകടത്തിന് കാരണമാകും.

Follow Us
പാന്‍ ഇല്ലാതെ ഗ്യാസ് ഫ്ലെയിമിൽ ചപ്പാത്തി ചുട്ടാല്‍ കുഴപ്പമോ?
ഇറച്ചി എത്ര കാലം ഫ്രിഡ്ജിൽ വച്ച് ഉപയോഗിക്കാം
ആർത്തവം കൃത്യസമയത്തല്ലേ! ഈ മാറ്റങ്ങൾ അവഗണിക്കരുത്
ഈ ഫുഡ് കോമ്പിനേഷനുകള്‍ ആരോഗ്യത്തിന് വില്ലന്‍?
വയനാട് ചുണ്ടേലിൽ കാട്ടാന ഇറങ്ങിയപ്പോൾ
വിഷുക്കൈ നീട്ടം നൽകി ജഗദീഷ്
സ്റ്റേജ് ഷോയ്ക്കിടെ തീ വന്നു, ഹനുമാൻ കൈൻഡ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
;നിൻ്റെ കൂട്ടുകാരൻ വന്നിരുന്നു' മയലിനോട് കുശലം പറഞ്ഞിരിക്കുന്ന കുട്ടി