AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

First Periods Health: ആർത്തവ വേദനയും ശാരീരിക മാറ്റങ്ങളും; ആദ്യമായി പീരിയഡ്സ് ആകുന്നതിന് മുമ്പ് പെൺകുട്ടികൾ ശ്രദ്ധിക്കേണ്ടത്

First Periods Healthcare Tips: ഏകദേശം 11 വയസുമുതൽ ഏത് പ്രയാത്തിലും പെൺകുട്ടികൾക്ക് ആർത്തവം ഉണ്ടാകാം. ആർത്തവം തുടങ്ങുന്നതിന് മാസങ്ങൾക്ക് മുമ്പ് തന്നെ ശരീരികമായി നിരവധി മാറ്റങ്ങൾ കണ്ടുതുടങ്ങാറുണ്ട്. അത്തരത്തിൽ പെൺകുട്ടികൾ അറിയേണ്ട കാര്യങ്ങൾ എന്തെല്ലാമെന്ന് നോക്കാം. ആർത്തവം തുടങ്ങുന്നതിന് ഏകദേശം 1-2 വർഷം മുമ്പ് തന്നെ ചിലരിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങാറുണ്ട്.

First Periods Health: ആർത്തവ വേദനയും ശാരീരിക മാറ്റങ്ങളും; ആദ്യമായി പീരിയഡ്സ് ആകുന്നതിന് മുമ്പ് പെൺകുട്ടികൾ ശ്രദ്ധിക്കേണ്ടത്
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 10 Apr 2026 | 03:33 PM

ആദ്യത്തെ ആർത്തവം എന്നത് ഓരോ പെൺകുട്ടിയുടെയും ജീവിതത്തിലെ പ്രധാന ഘട്ടമാണ്. ശാരീരികമായും മാനസികമായും നിരവധി മാറ്റങ്ങളാണ് ഈ സമയത്ത് പെൺകുട്ടികൾക്ക് സംഭവിക്കുന്നത്. ഏകദേശം 11 വയസുമുതൽ ഏത് പ്രയാത്തിലും പെൺകുട്ടികൾക്ക് ആർത്തവം ഉണ്ടാകാം. ആർത്തവം തുടങ്ങുന്നതിന് മാസങ്ങൾക്ക് മുമ്പ് തന്നെ ശരീരികമായി നിരവധി മാറ്റങ്ങൾ കണ്ടുതുടങ്ങാറുണ്ട്. അത്തരത്തിൽ പെൺകുട്ടികൾ അറിയേണ്ട കാര്യങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

ALSO READ: വലിച്ചെറിയേണ്ട, പപ്പായ കുരു നല്ലൊരു മരുന്നാണ്!

ശാരീരിക മാറ്റങ്ങൾ എന്തെല്ലാം?

ആർത്തവം തുടങ്ങുന്നതിന് ഏകദേശം 1-2 വർഷം മുമ്പ് തന്നെ ചിലരിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങാറുണ്ട്. ആർത്തവത്തിന്റെ ആദ്യ സൂചനയെന്നോണം സ്തനങ്ങളുടെ വളർച്ച ഏകദേശം ഒരു വർഷം മുമ്പ് തന്നെ ആരംഭിക്കാം. അതുപോലെ ശരീരത്തിലെ സ്വകാര്യ ഭാ​ഗങ്ങളിൽ രോമവളർച്ച ഉണ്ടാകുന്നു. അതുപോലെ വെള്ളപോക്ക് ആർത്തവം അടുക്കുമ്പോൾ ഉണ്ടാകുന്ന ഏറ്റവും പ്രധാനപ്പെട്ട ലക്ഷണമാണ്. ഇവയെല്ലാം സാധാരണമായതിനാൽ പേടിക്കേണ്ടതില്ല.

പീരിയഡ് കിറ്റ്

നിങ്ങളുടെ 11 വയസുമുതലുള്ള പ്രായത്തിന് ശേഷം ഏത് സമയവും ആർത്തവം സംഭവിക്കാമെന്നതിനാൽ സ്കൂളിൽ പോകുമ്പോഴും യാത്ര ചെയ്യുമ്പോഴും പെൺകുട്ടികൾ ശ്രദ്ധിക്കേണ്ടതുണ്ട്. അതിനാൽ ഇത്തരം സന്ദർഭങ്ങളിൽ ആർത്തവം ഉണ്ടായാൽ ആവശ്യമായ വസ്തുക്കൾ കയ്യിൽ കരുതുക. 2 സാനിറ്ററി പാഡുകൾ, ചെറിയ സോപ്പ് അല്ലെങ്കിൽ സാനിറ്റൈസർ, അധിക അടിവസ്ത്രം എന്നിവ കൈയ്യിൽ കരുതാൻ മറക്കരുത്.

ആർത്തവ വേദന

ആദ്യമായിട്ടുണ്ടാകുന്ന ആർത്തവ സമയത്ത് വയറിന്റെ അടിഭാഗത്തോ നടുവിനോ ചെറിയ വേദന അനുഭവപ്പെടുന്നത് സാധാരണമാണ്. ആദ്യമായതിനാൽ കുട്ടികളിൽ പേടിയുണ്ടാകാനുള്ള സാധ്യതയുണ്ട്. മാതാപിതാക്കൾ ഈ സമയം കരുതിയിരിക്കുക. ഈ സമയത്ത് ഇളംചൂടുവെള്ളം കുടിക്കുന്നത് ആശ്വാസം നൽകും. പെട്ടെന്ന് ദേഷ്യം വരികയോ സങ്കടം തോന്നുകയോ ചെയ്യുന്നത് ഹോർമോൺ മാറ്റങ്ങളുടെ പ്രശ്നമാണ് ഇത് കുറച്ച് ദിവസങ്ങൾക്കുള്ളിൽ മാറുന്ന സാധാരണമായി ലക്ഷണമാണ്.

 

 

Follow Us