AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Papaya Seed: വലിച്ചെറിയേണ്ട, പപ്പായ കുരു നല്ലൊരു മരുന്നാണ്!

Health Benefits of Papaya Seeds: നല്ല പഴുത്ത പപ്പായ ഇഷ്ടമല്ലാത്തവർ ചുരുക്കമായിരിക്കും. കൂടാതെ പച്ച പപ്പായയും തോരനും കറികൾ‌ക്കും ഉപയോ​ഗിക്കാറുണ്ട്. നമ്മുടെ ആരോ​ഗ്യത്തിനും ഇവ ഏറെ ക​ഗുണകരമാണ്. എന്നാൽ, പപ്പായ കുരുവിന് നമ്മൾ വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല. പപ്പായയെ പോലെ തന്നെ അവയുടെ കുരുക്കളും ഏറെ പോഷകസമൃദ്ധമാണ്.

Papaya Seed: വലിച്ചെറിയേണ്ട, പപ്പായ കുരു നല്ലൊരു മരുന്നാണ്!
പ്രതീകാത്മക ചിത്രംImage Credit source: Anucha Muphasa/500px/Getty Images
Nithya Vinu
Nithya Vinu | Updated On: 10 Apr 2026 | 03:05 PM

നമ്മുടെ വീട്ടുമുറ്റത്തും പറമ്പുകളിലും സുലഭമായി കാണുന്ന ഫലമാണ് പപ്പായ. നല്ല പഴുത്ത പപ്പായ ഇഷ്ടമല്ലാത്തവർ ചുരുക്കമായിരിക്കും. കൂടാതെ പച്ച പപ്പായയും തോരനും കറികൾ‌ക്കും ഉപയോ​ഗിക്കാറുണ്ട്. നമ്മുടെ ആരോ​ഗ്യത്തിനും ഇവ ഏറെ ക​ഗുണകരമാണ്. എന്നാൽ, പപ്പായ കുരുവിന് നമ്മൾ വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല. പപ്പായയെ പോലെ തന്നെ അവയുടെ കുരുക്കളും ഏറെ പോഷകസമൃദ്ധമാണ്.

പപ്പായ വിത്തിന്റെ ആരോ​ഗ്യ​ഗുണങ്ങൾ

പപ്പായ വിത്ത് ദഹനാരോ​ഗ്യത്തിന് ഏറെ നല്ലതാണ്. ഇവയിലെ പാപ്പെയ്ൻ എന്ന എൻസൈമുകൾ ദഹനപ്രക്രിയകൾ സു​ഗമമാക്കാനും പ്രോട്ടീനുകളെ എളുപ്പത്തിൽ വിഘടിപ്പിക്കാനും സഹായിക്കുന്നു.

പപ്പായ വിത്തുകൾ ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാൻ സഹായിക്കുന്നു. കൂടാതെ, വൃക്കയുടെ ആരോ​ഗ്യത്തെയും സംരക്ഷിക്കുന്നു.

കരൾ വീക്കം കുറയ്ക്കാനും ലിവർ സിറോസിസ് പോലുള്ള അവസ്ഥകളിൽ നിന്ന് സംരക്ഷിക്കാനും ഇവ മികച്ചതാണ്.

ALSO READ: കറ്റാർ വാഴ ഇൻഡോർ പ്ലാന്റാണോ, വീടിനുള്ളിൽ വച്ചാൽ ഗുണം ഇരട്ടിയോ?

പപ്പായ കുരുവിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ, ആന്റി-ബാക്ടീരിയൽ ​ഗുണങ്ങളും ചർമ്മത്തിന്റെ സംരക്ഷണവും ഇതിലൂടെ ലഭിക്കുന്നു.

എങ്ങനെ ഉപയോഗിക്കാം?

പപ്പായ കുരുവിന് നേരിയ കയ്പ് കലർന്ന രുചിയാണ് ഉള്ളത്. അതിനാൽ ഇവ ഉണക്കി പൊടിച്ച് സാലഡുകളിലോ സൂപ്പിലോ ചേർത്ത് കഴിക്കാവുന്നതാണ്.  എന്നാൽ കഴിക്കുന്ന അളവ് ശ്രദ്ധിക്കണം. അമിതമായി കഴിക്കരുത്. അതുപോലെ ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും പപ്പായ കുരു കഴിക്കുന്നതിന് മുമ്പ് ഡോക്ടറുടെ നിർദ്ദേശം തേടേണ്ടതാണ്.

 

നിരാകരണം: ഈ ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ആരോഗ്യവിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

Follow Us