Science behind love: ഒരാളോട് പ്രണയം തോന്നുന്നതിനു മുമ്പ് ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ അറിയണോ?
Chemistry of Love: നസ്രിയ ഓംശാന്തി ഓശാനയിൽ പറയുന്ന ഇഷ്ടമുള്ള ആളെ കാണുമ്പോൾ അടിവയറ്റിൽ മഞ്ഞുവീണ സുഖം തോന്നിക്കുന്നത് നോറെപിനെഫ്രിന്റെ പ്രവർത്തന ഫലമാണ്. ചങ്കിടിപ്പു കൂടുന്നതും ഇതിന്റെ ഫലം. പ്രണയത്തിന്റെ ആദ്യഘട്ടത്തിൽ ഉണ്ടാകുന്ന ആശങ്കയും ആകാഷയും കോർട്ടിസോളിന്റെ പ്രവർത്തന ഫലമാണ്.
കൊച്ചി: ഒരാളോട് പ്രണയം തോന്നുന്നത് നമ്മുടെ ശരീരം പ്രത്യേകിച്ച് തലച്ചോർ നടത്തുന്ന ഒരുപാട് കുസൃതികളുടെ ഫലമാണ്. ഇതിനെ കേവലം ഒരു വികാരം എന്ന് വിളിക്കുന്നതിനപ്പുറം സങ്കീർണമായ രാസപ്രവർത്തനങ്ങളുടെയും ഹോർമോൺ വ്യതിയാനങ്ങളുടെയും പരിണിതഫലം എന്ന് പറയുന്നതാവും ശരി. മൂന്ന് ഘട്ടങ്ങളായാണ് പ്രണയം ഉണ്ടാവുന്നത്. ആദ്യം ഒരു അടുപ്പം ഉണ്ടാകുന്നു പിന്നീട് ആകർഷണം ആകുന്നു അതിനുശേഷം ആണ് പ്രണയം ഉണ്ടാകുന്നത്. ഓരോ ഘട്ടത്തിലും ഓരോ തരം പ്രവർത്തനങ്ങളും ഹോർമോണുകളും ആണ് ഉണ്ടാകുന്നത്.
ആദ്യഘട്ടത്തിൽ ഓക്സിടോസിനും വാസോപ്രസിനുമാണ് കൂടുതലായിട്ട് ഉത്പാദിപ്പിക്കപ്പെടുന്നത്. ഓക്സിടോസിൻ അടുപ്പം വിശ്വാസം സ്നേഹം എന്നിവ തോന്നിപ്പിക്കുന്ന ഹോർമോൺ ആണ്. ഇത് വ്യക്തി ബന്ധങ്ങൾ ദൃഢമാക്കുന്ന ഹോർമോൺ ആണ്. ബന്ധങ്ങൾ ദീർഘകാലത്തേക്ക് കൊണ്ടുപോകുന്ന തരത്തിൽ വിശ്വസ്തത ഉണ്ടാക്കുന്ന ഹോർമോൺ ആണ് വാസോപ്രസിൻ.
രണ്ടാം ഘട്ടം
വ്യക്തി ബന്ധങ്ങൾ തീവ്രം ആകുന്നത് രണ്ടാംഘട്ടത്തിലാണ്. ഈ ഘട്ടത്തിലാണ് പ്രണയം തുടങ്ങുന്നത്. ഡോപമിൻ, നോറേപ്രിനെഫ്രിൻ. പ്രണയത്തിന്റെ സന്തോഷവും മറ്റും ഉണ്ടാക്കുന്നത് ഡോപാമിന്റെ സാന്നിധ്യം ഉള്ളതുകൊണ്ടാണ്. ലഹരി മരുന്ന് ഉപയോഗിക്കുമ്പോൾ കിട്ടുന്ന അനുഭവമാണ് ഈ അവസരത്തിൽ കമിതാക്കൾക്ക് ഉണ്ടാവുക. ഇഷ്ടപ്പെടുന്ന വ്യക്തിയെപ്പറ്റി എപ്പോഴും ചിന്തിക്കാനും സമയം ചിലവഴിക്കാനും പ്രേരിപ്പിക്കുന്നതും ഡോപമിൻ എഫക്ട് കൊണ്ടാണ്.
Also Read:ആരോഗ്യമുള്ള മുടിക്ക് ദോശയും ചട്ണിയുമോ? ദോശ ഇങ്ങനെ തയ്യാറാക്കണം; കാരണം
നസ്രിയ ഓംശാന്തി ഓശാനയിൽ പറയുന്ന ഇഷ്ടമുള്ള ആളെ കാണുമ്പോൾ അടിവയറ്റിൽ മഞ്ഞുവീണ സുഖം തോന്നിക്കുന്നത് നോറെപിനെഫ്രിന്റെ പ്രവർത്തന ഫലമാണ്. ചങ്കിടിപ്പു കൂടുന്നതും ഇതിന്റെ ഫലം. പ്രണയത്തിന്റെ ആദ്യഘട്ടത്തിൽ ഉണ്ടാകുന്ന ആശങ്കയും ആകാഷയും കോർട്ടിസോളിന്റെ പ്രവർത്തന ഫലമാണ്.
മൂന്നാം ഘട്ടം
പ്രണയത്തിന്റെ ആഴത്തിലുള്ള അവസ്ഥയാണിത്. ടെസ്റ്റോറ്റിറോണും ഈസ്ട്രജൻ എന്നീ ഹോർമോണുകളാണ് ഈ ഘട്ടത്തിൽ കൂടുതൽ. പ്രണയം എന്നത് ശരീരത്തിലെ ഹോർമോൺ കാരണം മാത്രമല്ല. ഇത് തലച്ചോറുമായും ബുദ്ധിയുമായും ബന്ധിക്കപ്പെട്ടിരിക്കുന്നുണ്ട്. ഇത് ഒരു അവസ്തകൂടിയാണ്. ഇതിൽ പല ഹോർമോണുകൾക്കും ശരീരത്തിലെ പല പ്രവർത്തനങ്ങളിലും സ്ഥാനമുണ്ട്. ഉദാഹരണത്തിനു കോർട്ടിസോൾ പരീക്ഷ പോലുള്ള സമയങ്ങളിലും അമിതമായി സ്‌ട്രെസ് ഉള്ളപ്പോഴും ഉണ്ടാകാറുണ്ട്.