AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

AI Mass layoff: എഐ വീണ്ടും പാരയാകുന്നു… കൂട്ടപ്പിരിച്ചുവിടലുമായി പ്രമുഖ കോർപറേറ്റ് കമ്പനികൾ

Amazon and Microsoft Cut Thousands of Jobs: മൈക്രോസോഫ്റ്റ് ഈ വർഷം 15,000 പേർക്കാണ് ജോലി നഷ്ടമായത്. എഐ ഉപയോഗം ജീവനക്കാർക്ക് ഇനി മുതൽ നിർബന്ധമാക്കുമെന്നും പ്രകടനം ഇതിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുമെന്നും കമ്പനി വ്യക്തമാക്കി.

AI Mass layoff: എഐ വീണ്ടും പാരയാകുന്നു… കൂട്ടപ്പിരിച്ചുവിടലുമായി പ്രമുഖ കോർപറേറ്റ് കമ്പനികൾ
job loss Image Credit source: TV9 network
aswathy-balachandran
Aswathy Balachandran | Updated On: 22 Dec 2025 20:27 PM

ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ലോകത്തെ മാറ്റിമറിക്കുമ്പോൾ ഐടി മേഖലയിൽ തൊഴിൽ പ്രതിസന്ധി രൂക്ഷമാകുന്നു. 2025-ന്റെ ആദ്യ പകുതിയിൽ മാത്രം ലോകമെമ്പാടുമായി 50,000-ത്തിലധികം പേർക്ക് ജോലി നഷ്ടപ്പെട്ടതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനും ചെലവ് കുറയ്ക്കാനും കമ്പനികൾ എഐയിലേക്ക് മാറുന്നതാണ് ഈ കൂട്ടപ്പിരിച്ചുവിടലിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഏകദേശം 14,000 ജീവനക്കാരെയാണ് ഈ വർഷം ആമസോൺ ഒഴിവാക്കിയത്. കമ്പനിയുടെ ഘടന ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

മൈക്രോസോഫ്റ്റ് ഈ വർഷം 15,000 പേർക്കാണ് ജോലി നഷ്ടമായത്. എഐ ഉപയോഗം ജീവനക്കാർക്ക് ഇനി മുതൽ നിർബന്ധമാക്കുമെന്നും പ്രകടനം ഇതിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുമെന്നും കമ്പനി വ്യക്തമാക്കി.

 

Also Read: Year Ender 2025: 50,000 മുതൽ 3000 രൂപയുടെ വരെ ആനുകൂല്യങ്ങൾ; 2025ലെ കേന്ദ്ര സർക്കാർ സ്കോളർഷിപ്പുകൾ

 

ഐബിഎമ്മിലെ എച്ച്ആർ വിഭാഗത്തിലെ ജോലികൾ ഇപ്പോൾ എഐ ചാറ്റ്‌ബോട്ടുകളാണ് ചെയ്യുന്നത്. ക്രിയേറ്റീവ് ജോലികൾക്കും എഞ്ചിനീയറിംഗിനും മാത്രമായിരിക്കും ഇനി മുൻഗണനയെന്ന് സിഇഒ അരവിന്ദ് കൃഷ്ണ പറഞ്ഞു. കസ്റ്റമർ സപ്പോർട്ട് വിഭാഗത്തിൽ നിന്ന് 4,000 പേരെ ഒഴിവാക്കി. കമ്പനിയുടെ പകുതിയോളം ജോലികൾ ഇപ്പോൾ എഐ തനിയെ ചെയ്യുന്നു.

 

മാറ്റത്തിന് പിന്നിലെ കാരണങ്ങൾ

 

ചലഞ്ചർ, ഗ്രേ ആൻഡ് ക്രിസ്മസ് എന്ന കൺസൾട്ടിംഗ് സ്ഥാപനത്തിന്റെ റിപ്പോർട്ട് പ്രകാരം 54,883 പേരെയാണ് ഈ വർഷം ഇതുവരെ വിവിധ കമ്പനികൾ പിരിച്ചുവിട്ടത്. അമേരിക്കയിലെ ഏകദേശം 11.7% ജോലികൾ എഐക്ക് ചെയ്യാൻ സാധിക്കുമെന്നാണ് എംഐടി (MIT) നടത്തിയ പഠനം വ്യക്തമാക്കുന്നത്.

എല്ലാ പിരിച്ചുവിടലുകൾക്കും കാരണം എഐ മാത്രമല്ലെന്നാണ് ഒരു വിഭാഗം വിദഗ്ധരുടെ അഭിപ്രായം. കോവിഡ് കാലത്തെ അമിത നിയമനങ്ങളും ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനകളും ഇതിന് പിന്നിലുണ്ടാകാമെന്ന് ഇവർ കരുതുന്നു. പിരിച്ചുവിടലുകളെ ന്യായീകരിക്കാൻ കമ്പനികൾ എഐയെ ഒരു മറയാക്കുകയാണോ എന്ന സംശയവും ഇവർ ഉന്നയിക്കുന്നുണ്ട്.