Potassium Rich Foods: പൊട്ടാസ്യം കുറവാണോ? ഇനി നോ ടെൻഷൻ, ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം
Potassium Rich Foods: ശരീരത്തിന്റെ കാര്യക്ഷമത ഉറപ്പാക്കുന്നതിനും രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും പൊട്ടാസ്യം അനിവാര്യമാണ്. അവയുടെ അഭാവം വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. പൊട്ടാസ്യം ലഭിക്കുന്നതിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷ്യവസ്തുക്കളെ പരിചയപ്പെടാം.

ശരീരത്തിന് ഏറെ ആവശ്യമായ ഒരു ധാതുവാണ് പൊട്ടാസ്യം. അടിസ്ഥാനപരമായി ഇവ ഒരു ഇലക്ട്രോലൈറ്റ് ആണ്. ശരീരത്തിൻറെ കാര്യക്ഷമത ഉറപ്പാക്കുന്നതിനും മാനസിക ആരോഗ്യത്തിനും പൊട്ടാസ്യം ഗുണം ചെയ്യുന്നു. രക്തസമ്മർദ്ദം നിയന്ത്രിക്കാനും എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിനും പൊട്ടാസ്യം അനിവാര്യമാണ്. കൂടാതെ, ഹൃദയാരോഗ്യത്തിനും ഹോർമോൺ വ്യതിയാനങ്ങളെ ബാലൻസ് ചെയ്യാനും ഇവ സഹായിക്കുന്നു.
അതുകൊണ്ടുതന്നെ പൊട്ടാസ്യത്തിന്റെ അഭാവം മറ്റു പല ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കാറുണ്ട്. ശരീരത്തിന് ആവശ്യമായ പൊട്ടാസ്യം ചില ഭക്ഷണളിലൂടെ നമുക്ക് ലഭിക്കും. അത്തരത്തിൽ പൊട്ടാസ്യം ലഭിക്കുന്നതിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷ്യവസ്തുക്കൾ ഏതൊക്കെ ആണെന്ന് നോക്കാം.
വാഴപ്പഴം
പൊട്ടാസ്യത്തിന്റെ ഏറ്റവും മികച്ച ഉറവിടമാണ് വാഴപ്പഴം അതുകൊണ്ടുതന്നെ പൊട്ടാസ്യം ആവശ്യമുള്ളവർക്ക് വാഴപ്പഴം നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്. വാഴപ്പഴത്തിൽ 422 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിരിക്കുന്നു.
മധുരക്കിഴങ്ങ്
പൊട്ടാസ്യത്താലും നാരുകളാലും സമ്പുഷ്ടമാണ് മധുരക്കിഴങ്ങ്. അതോടൊപ്പം മറ്റ് അവശ്യപോഷകങ്ങളും ഇവയിൽ അടങ്ങിയിരിക്കുന്നു. രക്തസമ്മർദം നിയന്ത്രിക്കാൻ മധുരക്കിഴങ്ങ് കഴിക്കുന്ന് നല്ലതാണ്. നാഡികളുടെ പ്രവർത്തനം സുഗമമാക്കാനും മധുരക്കിഴങ്ങ് കഴിക്കുന്നത് ഗുണം ചെയ്യും. ഒരിടത്തരം മധുരക്കിഴങ്ങിൽ 540 മില്ലിഗ്രാം പൊട്ടാസ്യം ഉണ്ട്.
ചീര
ചീര പോലുള്ള ഇലക്കറികൾ പൊട്ടാസ്യത്താൽ സമ്പന്നമാണ്. രക്തസമ്മർദ്ദം നിലനിർത്താനും പേശികളുടെ പ്രവർത്തനത്തിനും ഇവ സഹായിക്കുന്നു. കൂടാതെ കാൽസ്യം തുടങ്ങിയ ധാതുക്കളും വിറ്റാമിനുകളും ഇവയിലുണ്ട്. ഒരു കപ്പ് ചീരയിൽ 840 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിരിക്കുന്നു.
ഓറഞ്ച്
ഓറഞ്ച്, നാരങ്ങ പോലുള്ള സിട്രസ് പഴങ്ങൾ പൊട്ടാസ്യത്തിന്റെ മികച്ച സ്രോതസ്സാണ്. കൂടാതെ വിറ്റാമിൻ സിയാൽ സമ്പന്നമായ ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഒരു കപ്പ് ഓറഞ്ചിൽ നിന്നും 500 മില്ലിഗ്രാം പൊട്ടാസ്യം ലഭിക്കുന്നു.
അവക്കാഡോ
പൊട്ടാസ്യത്താൽ സമ്പന്നമായ മറ്റൊരു ഭക്ഷ്യവസ്തുവാണ് അവോക്കാഡോ. ആരോഗ്യകരമായ കൊഴുപ്പുകളും ഇവയിലുണ്ട്. ഒരു കപ്പ് അവക്കാഡോയിൽ 700 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.
പയർ വർഗ്ഗങ്ങൾ
പയർ വർഗ്ഗങ്ങളിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്നു . ഒരു കപ്പ് വേവിച്ച ബീൻസിൽ നിന്നും ഏകദേശം 1000 മില്ലിഗ്രാം പൊട്ടാസ്യം ലഭിക്കും.
സാൽമൺ
പൊട്ടാസ്യത്തിന്റെയും ഒമേഗ ത്രി ഫാറ്റ് ആസിഡിന്റെയും ഉറവിടമാണ് സാൽമൺ. ഹൃദയത്തിൻറെ പ്രവർത്തന നിലനിർത്താനും ശരീരത്തിലെ സോഡിയത്തിന്റെ അളവ് സന്തുലിതമാക്കാനും ഇവ സഹായിക്കുന്നു.
ഉരുളക്കിഴങ്ങ്
പട്ടികയിൽ അടുത്തത് ഉരുളക്കിഴങ്ങാണ്. ഇവ തൊലിയുടെ കഴിക്കുന്നത് കൂടുതൽ ഗുണം ചെയ്യും. ഒരിടത്തരം ഉരുളക്കിഴങ്ങിൽ നിന്ന് 900 മില്ലിഗ്രാം പൊട്ടാസ്യം ലഭിക്കും.
മാതളം
ഒരു മാതളത്തിൽ നിന്ന് 660 മില്ലിഗ്രാം പൊട്ടാസ്യം ലഭിക്കുന്നു. അതിനാൽ പൊട്ടാസ്യത്തിന്റെ അഭാവമുള്ളവർക്ക് മാതളം ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്.
ബീറ്റ്റൂട്ട്
പൊട്ടാസ്യത്താൽ സമ്പുഷ്ടമായ മറ്റൊരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ഒരു കപ്പ് ബീറ്റ്റൂട്ടിൽ നിന്നും 1300 മില്ലിഗ്രാം പൊട്ടാസ്യം ആണ് നമുക്ക് ലഭിക്കുക.
(നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)