5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Jaundice Precautions: സംസ്ഥാനത്ത് മഞ്ഞപ്പിത്തം പെരുകുന്നു; എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കാം

How To Prevent Jaundice: മലിനമായ ജലസ്രോതസുകളിലൂടെയും മലിനമായ വെള്ളം ഉപയോഗിച്ചുകൊണ്ട് നിര്‍മിക്കുന്ന ഭക്ഷണം, ഐസ്, ശീതള പാനീയങ്ങള്‍ എന്നിവ വഴിയും രോഗം പകരാം. മലിനജലം ഉപയോഗിച്ച് പാത്രങ്ങള്‍ കഴുകുക, കൈകള്‍ കഴുകുക, വിവാഹ സല്‍ക്കാരങ്ങളിലും ശീതള പാനീയങ്ങളിലും ഉപയോഗിക്കുന്ന കൊമേഴ്‌സ്യല്‍ ഐസിലൂടെയും രോഗം പകരാന്‍ സാധ്യതയുണ്ട്.

Jaundice Precautions: സംസ്ഥാനത്ത് മഞ്ഞപ്പിത്തം പെരുകുന്നു; എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കാം
പ്രതീകാത്മക ചിത്രംImage Credit source: Social Media
shiji-mk
Shiji M K | Updated On: 05 Mar 2025 07:54 AM

കേരളത്തില്‍ മഞ്ഞപ്പിത്ത രോഗികളുടെ എണ്ണം വ്യാപകമായി ഉയരുകയാണ്. മാര്‍ച്ചില്‍ ഇതുവരെ സംസ്ഥാനത്ത് 88 പേര്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. രോഗം സംശയിച്ച് ചികിത്സ തേടുന്നവരുടെ എണ്ണവും വര്‍ധിക്കുന്നു. രോഗം പിടിപ്പെടാതിരിക്കാനും രോഗ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയാല്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യണമെന്നും പരിശോധിക്കാം.

എന്താണ് മഞ്ഞപ്പിത്തം?

വൈറസ് വിഭാഗത്തില്‍പ്പെട്ട സൂക്ഷ്മാണുക്കള്‍ക്കാണ് മഞ്ഞപ്പിത്തം അഥവാ ഹെപ്പറ്റൈറ്റിസിന് കാരണമാകുന്നത്. ആഹാരം, കുടിവെള്ളം എന്നിവ വഴിയാണ് പ്രധാനമായും രോഗം പകരുന്നത്. ശരീരവേദനയോട് കൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛര്‍ദി എന്നിവയാണ് രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. മനുഷ്യന്റെ കരളിനെയാണ് ഈ രോഗം പ്രധാനമായും ബാധിക്കുന്നത്. രോഗമുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടെങ്കില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതിന് മുമ്പ് തന്നെ രോഗം പകരുന്നതാണ്.

മലിനമായ ജലസ്രോതസുകളിലൂടെയും മലിനമായ വെള്ളം ഉപയോഗിച്ചുകൊണ്ട് നിര്‍മിക്കുന്ന ഭക്ഷണം, ഐസ്, ശീതള പാനീയങ്ങള്‍ എന്നിവ വഴിയും രോഗം പകരാം. മലിനജലം ഉപയോഗിച്ച് പാത്രങ്ങള്‍ കഴുകുക, കൈകള്‍ കഴുകുക, വിവാഹ സല്‍ക്കാരങ്ങളിലും ശീതള പാനീയങ്ങളിലും ഉപയോഗിക്കുന്ന കൊമേഴ്‌സ്യല്‍ ഐസിലൂടെയും രോഗം പകരാന്‍ സാധ്യതയുണ്ട്.

രോഗലക്ഷണങ്ങള്‍ എന്തെല്ലാം?

  • ക്ഷീണം
  • പനി
  • വയറുവേദന
  • ഓക്കാനം
  • ഛര്‍ദി
  • വയറിളക്കം
  • വിശപ്പില്ലായ്മ
  • ചൊറിച്ചില്‍

ഇവ ശ്രദ്ധിക്കാം

 

  1. തിളിപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
  2. ഭക്ഷണ, പാനീയങ്ങളില്‍ ഈച്ച, കൊതുക് തുടങ്ങിയ പ്രാണികള്‍ കയറാതെ അടച്ച് വെക്കുക.
  3. ഭക്ഷണം പാകം ചെയ്യുമ്പോഴും പാത്രം കഴുകുമ്പോഴും ശുദ്ധ ജലം ഉപയോഗിക്കുക.
  4. തിളപ്പിച്ചാറിയ വെള്ളം ഉപയോഗിച്ച് തയാറാക്കിയ ഐസ് ഉപയോഗിക്കുക.
  5. കിണറുകളിലും കുടിവെള്ള സ്രോതസുകളിലും ക്ലോറിനേഷന്‍ നടത്തുക.
  6. കുടിവെള്ള സ്രോതസുകളില്‍ മലിനജലം കലര്‍ന്നിട്ടുണ്ടെങ്കില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തുക.
  7. വയറിളക്ക രോഗങ്ങളുടെ ആരംഭത്തില്‍ തന്നെ പാനീയ ചികിത്സ തുടങ്ങുക.
  8. കൈകള്‍ എപ്പോഴും സോപ്പിട്ട് കഴുകാം.
  9. തുറസായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം നടത്താതിരിക്കുക.
  10. മലമൂത്ര വിസര്‍ജനത്തിന് ശേഷം കൈകള്‍ വൃത്തിയായി കഴുകുക.
  11. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.

Also Read: Phone Addiction: നിങ്ങൾ ഫോണിന് അടിമയാണോ? ആ ശീലം ഒഴിവാക്കാൻ ഇതാ ചില എളുപ്പവഴികൾ

ചികിത്സാ രീതി

മഞ്ഞപ്പിത്തത്തിന് പ്രത്യേക ചികിത്സ ഇല്ല. വിശ്രമം കൊണ്ട് അസുഖം ഭേദമാക്കാവുന്നതാണ്. അസുഖ ബാധിതര്‍ ധാരാളം വെള്ളം കുടിക്കുകയും കൊഴുപ്പ് കുറഞ്ഞ ഭക്ഷണം കഴിക്കാതിരിക്കുകയും വേണം. അംഗീകൃതമല്ലാത്ത മരുന്നുകളും ചികിത്സകളും സ്വീകരിക്കുന്നത് കരളിന്റെ പ്രവര്‍ത്തനം മോശമാക്കും. രോഗികള്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍ മറ്റുള്ളവരുമായി പങ്കിടരുത്.