Thyroid In Womens: സ്ത്രീകളിലെ തൈറോയ്ഡ്: ലക്ഷണങ്ങൾ ഇതെല്ലാം, കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ
Thyroid Symptoms in Womens: ക്ഷീണം, മുടികൊഴിച്ചിൽ എന്നിവയെല്ലാം തൈറോയ്ഡിൻ്റെ ലക്ഷണങ്ങളാണ്. പെട്ടെന്നുണ്ടാകുന്ന ഹോർമോൺ മാറ്റങ്ങൾ ഇത്തരം അവസ്ഥകൾക്ക് കാരണമായേക്കാം. ജീവിതശൈലിയിലെ ചില മാറ്റങ്ങൾ തൈറോയിഡിൻ്റെ കടുത്ത അവസ്ഥയ്ക്ക് അയവ് വരുത്താൻ സഹായിക്കും. തൈറോയ്ഡ് കൃത്യമായി നിലനിർത്താൻ ഭക്ഷണ കാര്യത്തിലാണ് സ്ത്രീകൾ പ്രധാനമായും ശ്രദ്ധിക്കേണ്ടത്. തൈറോയ്ഡുള്ള സ്ത്രീകൾ എന്തൊക്കെ കഴിക്കണം എന്തെല്ലാം ഓഴിവാക്കണം എന്ന് നോക്കാം.
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് തൈറോയ്ഡ് ഹോർമോണിൻ്റെ വ്യതിയാനങ്ങൾ (Hypothyroidism & Hyperthyroidism) കൂടുതൽ കണ്ടുവരുന്നത്. അമിത വണ്ണം, ക്രമം തെറ്റിയ ആർത്തവം, കടുത്ത ക്ഷീണം, മുടികൊഴിച്ചിൽ എന്നിവയെല്ലാം തൈറോയ്ഡിൻ്റെ ലക്ഷണങ്ങളാണ്. പെട്ടെന്നുണ്ടാകുന്ന ഹോർമോൺ മാറ്റങ്ങൾ ഇത്തരം അവസ്ഥകൾക്ക് കാരണമായേക്കാം. ജീവിതശൈലിയിലെ ചില മാറ്റങ്ങൾ തൈറോയിഡിൻ്റെ കടുത്ത അവസ്ഥയ്ക്ക് അയവ് വരുത്താൻ സഹായിക്കും. തൈറോയ്ഡ് കൃത്യമായി നിലനിർത്താൻ ഭക്ഷണ കാര്യത്തിലാണ് സ്ത്രീകൾ പ്രധാനമായും ശ്രദ്ധിക്കേണ്ടത്. തൈറോയ്ഡുള്ള സ്ത്രീകൾ എന്തൊക്കെ കഴിക്കണം എന്തെല്ലാം ഓഴിവാക്കണം എന്ന് നോക്കാം.
ALSO READ: തണുപ്പടിച്ചാൽ ഉള്ളംകാൽ വേദനിക്കുന്നോ? കാരണങ്ങളും പെട്ടെന്ന് മാറ്റാനുള്ള വഴികളും
തൈറോയ്ഡ് ഉള്ളവർ കഴിക്കേണ്ടത്
തൈറോയ്ഡ് ഗ്രന്ഥിയുടെ സുഗമമായ പ്രവർത്തനത്തിന് സെലീനിയം, സിങ്ക്, അയഡിൻ തുടങ്ങിയ പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ വളരെയധികം ആവശ്യമാണ്. അതിനാൽ നിങ്ങളുടെ ഭക്ഷണത്തിൽ അവ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം.
മുട്ട: മുട്ടയുടെ മഞ്ഞക്കരുവിൽ തൈറോയ്ഡിന് ആവശ്യമായ അയഡിനും സെലീനിയവും ധാരാളമായി അടങ്ങിയിട്ടുണ്ട്.
കടൽ മത്സ്യങ്ങൾ: ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയ മത്തി, അയല പോലുള്ള മത്സ്യങ്ങൾ ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കും.
വിത്തുകൾ: ബദാം, വാൽനട്ട്, മത്തങ്ങ വിത്തുകൾ എന്നിവ സിങ്കിന്റെ മികച്ച ഉറവിടങ്ങളാണ്. അതിനാൽ അവ കഴിക്കണം
ഇലക്കറികളും പഴങ്ങളും: ആൻ്റിഓക്‌സിഡൻ്റുകൾ ധാരാളമടങ്ങിയ നെല്ലിക്ക, ആപ്പിൾ, കൂടാതെ പയർവർഗ്ഗങ്ങൾ എന്നിവ ഭക്ഷണത്തിൻ്റെ ഭാഗമാക്കുക.
പാൽ ഉൽപ്പന്നങ്ങൾ: തൈറോയ്ഡ് ഉള്ളവരിൽ കാൽസ്യത്തിന്റെ കുറവ് സാധാരണയാണ്. അതിനാൽ പാൽ, തൈര് എന്നിവ കഴിക്കുന്നത് നല്ലതാണ്.
തൈറോയ്ഡ് ഉള്ളവർ ഒഴിവാക്കേണ്ടത്
ആരോഗ്യത്തിന് ഏറെ ഗുണകരമാണെങ്കിലും ചില ഭക്ഷണങ്ങളിലെ ഘടകങ്ങൾ തൈറോയ്ഡ് ഹോർമോൺ ഉത്പാദനത്തെ തടസ്സപ്പെടുത്താം. ഇവ പരമാവധി ഒഴിവാക്കുകയോ നന്നായി വേവിച്ച് മാത്രം കഴിക്കുകയോ ചെയ്യണം.
സോയ ഉൽപ്പന്നങ്ങൾ: സോയാബീൻ, സോയ മിൽക്ക് എന്നിവ തൈറോയ്ഡ് ഗുളികകളുടെ ആഗിരണത്തെ തടസ്സപ്പെടുത്തും.
ചിലയിനം പച്ചക്കറികൾ: കാബേജ്, കോളിഫ്ലവർ, ബ്രൊക്കോളി എന്നിവ പച്ചയ്ക്ക് കഴിക്കുന്നത് പൂർണ്ണമായി ഒഴിവാക്കുക. നന്നായി വേവിച്ചാൽ ഇവയിലെ ഗോയിട്രോജൻ അളവ് കുറയും.
പഞ്ചസാരയും മൈദയും: മധുരപലഹാരങ്ങൾ, ബേക്കറി സാധനങ്ങൾ, ഫാസ്റ്റ് ഫുഡ് എന്നിവ ശരീരഭാരം കൂട്ടുകയും തൈറോയ്ഡ് അവസ്ഥ വഷളാക്കുകയും ചെയ്യും.
കഫീൻ: അമിതമായി ചായയും കാപ്പിയും കുടിക്കുന്നത് തൈറോയ്ഡ് മരുന്നുകളുടെ ഫലം കുറയ്ക്കും.
പ്രോസസ്ഡ് ഫുഡ്സ്: പാക്കറ്റിൽ വരുന്ന ചിപ്സ്, സംസ്കരിച്ച ഇറച്ചി എന്നിവയിൽ അമിതമായി ഉപ്പ് അടങ്ങിയിട്ടുള്ളതിനാൽ ഇവ ഒഴിവാക്കണം.
തൈറോയ്ഡ് രോഗികൾ ശ്രദ്ധിക്കേണ്ടത്
നിങ്ങൾ ലക്ഷണങ്ങൾ കണ്ടാൽ ഒരിക്കലും സ്വയം ചികിത്സിക്കാൻ പോകരുത്. ഡോക്ടർ നിർദ്ദേശിച്ച തൈറോയ്ഡ് ഗുളിക രാവിലെ വെറും വയറ്റിൽ കഴിക്കുക. അതിന് ശേഷം കുറഞ്ഞത് 30 മുതൽ 45 മിനിറ്റ് വരെ ചായയോ കാപ്പിയോ ഭക്ഷണമോ കഴിക്കരുത്. തൈറോയ്ഡ് മൂലം മെറ്റബോളിസം പതുക്കെയാകും. ഇത് തടയാൻ ദിവസവും 30 മിനിറ്റ് എങ്കിലും നടക്കുകയോ ലഘുവായ വ്യായാമം ചെയ്യുകയോ വേണം. ഡോക്ടറുടെ നിർദ്ദേശപ്രകാരം കൃത്യമായ ഇടവേളകളിൽ രക്തപരിശോധന നടത്തി മരുന്നിന്റെ അളവ് ക്രമീകരിക്കുക.
English Summary:
Thyroid disorders affect 1 in 8 women globally. Identify early thyroid symptoms in women and master your metabolism with this quick checklist of foods to eat and foods to avoid completely.