AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Monsoon Maladies : മഴക്കാല രോ​ഗങ്ങളെ ഭയക്കേണ്ട, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആരോ​ഗ്യം പൊന്നുപോലെ സൂക്ഷിക്കാം

Tips to prevent Monsoon Maladies: മൺസൂൺ കാലത്ത് അന്തരീക്ഷ താപനിലയിൽ ഉണ്ടായ വ്യത്യാസങ്ങളും ഉയർന്ന ഈർപ്പവും രോഗാണുക്കൾക്ക് വളരാൻ അനുകൂലമാണ്.

Monsoon Maladies : മഴക്കാല രോ​ഗങ്ങളെ ഭയക്കേണ്ട, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആരോ​ഗ്യം പൊന്നുപോലെ സൂക്ഷിക്കാം
Monsoon DiseaseImage Credit source: Getty images
aswathy-balachandran
Aswathy Balachandran | Published: 20 Jun 2025 14:22 PM

കൊച്ചി: നിരവധി രോഗങ്ങൾ വിരുന്നു വരുന്ന കാലയളവാണ് മൺസൂൺ. പലതരത്തിലുള്ള പകർച്ചവ്യാധികളും ജലദോഷം പോലുള്ള സാധാരണ രോഗങ്ങളും ഈ സമയത്ത് കൂടുതലാണ്. രോഗം വന്നതിനു ശേഷം ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതെ സൂക്ഷിക്കുന്നതാവും എപ്പോഴും നല്ലത്. ഇതിനായി മുൻകരുതലുകൾ എടുക്കാം.

 

മൺസൂണിൽ രോഗം പടരാനുള്ള കാരണം

 

മൺസൂൺ കാലത്ത് അന്തരീക്ഷ താപനിലയിൽ ഉണ്ടായ വ്യത്യാസങ്ങളും ഉയർന്ന ഈർപ്പവും രോഗാണുക്കൾക്ക് വളരാൻ അനുകൂലമാണ്. എന്നാലും ചില പ്രതിരോധ നടപടികൾ സ്വീകരിച്ചാൽ രോഗം ഇല്ലാതെ മൺസൂൺ ആസ്വദിക്കാൻ കഴിയും എന്ന് വിദഗ്ധർ പറയുന്നു. ഇതിനായി പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള ചില കാര്യങ്ങൾ ശ്രദ്ധിക്കണം.

 

പ്രതിരോധശേഷി കൂട്ടാനായി

 

  • സിട്രസ് പഴങ്ങൾ ക്യാപ്സിക്കം കിവി സ്ട്രോബെറി തുടങ്ങിയ ഫലങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം
  • പയർ വർഗ്ഗങ്ങൾ കടല പരിപ്പ് ധാന്യങ്ങൾ എന്നിവ കഴിക്കുന്നത് വഴി കൂടുതൽ സിങ്ക് ശരീരത്തിലെത്തും.
  • വൈറ്റമിൻ ഡി കൂടുതൽ ലഭിക്കാൻ സപ്ലിമെന്റുകളോ മറ്റോ ഉപയോഗിക്കാം.
  • കുടലിന്റെ ആരോഗ്യത്തിന് തൈര് പോലെയുള്ള ഭക്ഷണങ്ങൾ എന്നിവ നല്ലതാണ്
  • തണുത്ത കാലാവസ്ഥ ആണെങ്കിലും ശരീരത്തിൽ എത്തുന്ന വിഷാംശത്തെ പുറന്തള്ളാൻ ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണ്.

 

ഏറ്റവും പ്രധാനം ശുചിത്വം

സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് കൈ കഴുകുന്നതും സാനിറ്റൈസർ ഉപയോഗിക്കുന്നതും ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുന്നതും ഏറെ പ്രധാനപ്പെട്ട കാര്യമാണ് മഴക്കാലങ്ങളിൽ.

 

ഭക്ഷണം പാകം ചെയ്യുമ്പോൾ

 

  • നനഞ്ഞ സാഹചര്യങ്ങളിൽ ബാക്ടീരിയയും വൈറസും പെരുകാൻ സാധ്യതയുള്ളതിനാൽ കഴിവതും സ്ട്രീറ്റ് ഫുഡ് പോലെയുള്ളവ ഒഴിവാക്കുക
  • പാചകം ചെയ്യുന്നതിന് മുൻപ് പഴങ്ങളും പച്ചക്കറികളും ഇലകളും എല്ലാം നന്നായി കഴുകുക
  • ചൂട് ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. പ്രത്യേകിച്ച് സൂപ്പുകൾ പോലെയുള്ളവ ശരീരത്തെ ചൂടു നിലനിർത്താനും ദഹനത്തിനും സഹായിക്കും.
  • ഇഞ്ചി വെളുത്തുള്ളി മഞ്ഞൾ കുരുമുളക് തുളസി തുടങ്ങിയവ ചായയിലും മറ്റു ഉപയോഗിക്കുന്നത് വളരെ നല്ലതാണ്