Job stress India: ഭൂമിയിൽ ഏറ്റവും കൂടുതൽ ജോലിഭാരം അനുഭവിക്കുന്നത് ഇന്ത്യക്കാരാണ്, വൈറലായി യൂട്യൂബറുടെ വാക്കുകൾ
India Tops Global Workload: നല്ലൊരു ജീവിതം കെട്ടിപ്പടുക്കാൻ ചെറുപ്പത്തിൽ തുടങ്ങുന്ന ഈ കഠിനാധ്വാനം ജീവിതകാലം മുഴുവൻ തുടരേണ്ടി വരുന്നുണ്ടെന്ന് കഷ്ടപ്പെടുന്നത് അല്ലാതെ മറ്റു മാർഗ്ഗമില്ലാത്ത അവസ്ഥയാണ് ഇപ്പോൾ ഉള്ളത് എന്നും പോസ്റ്റിൽ പറയുന്നു.

കൊച്ചി: എല്ലു മുറിയെ പണിയെടുത്താൽ പല്ലു മുറിയെ തിന്നാം എന്നതാണല്ലോ പൊതുവേയുള്ള ഇന്ത്യക്കാരുടെ ജോലിയോടുള്ള മനസ്ഥിതി. ഇതിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് യൂട്യൂബറും കണ്ടന്റ് ക്രിയേറ്ററുമായ അക്ഷയ് ശ്രീവാസവ. ഇന്ത്യയിൽ നിലവിലുള്ള അമിതമായ തൊഴിൽ സംസ്കാരത്തെ കുറിച്ചുള്ള ചർച്ചകൾക്ക് തിരി കൊടുത്തിരിക്കുകയാണ് അക്ഷയുടെ വൈറൽ പോസ്റ്റ്.
അമിതമായി ജോലി ചെയ്യുന്നത് വ്യക്തിപരമായ തിരഞ്ഞെടുപ്പ് അല്ലെന്നും മറിച്ച് വ്യവസ്ഥാപിതമായ സമ്മർദ്ദങ്ങളാണ് ഇതിന് കാരണം എന്നുമാണ് അക്ഷയ് തന്റെ പോസ്റ്റിൽ വാദിക്കുന്നത്. ഭൂമിയിൽ ഏറ്റവും കൂടുതൽ ജോലിഭാരം അനുഭവിക്കുന്നത് ഇന്ത്യക്കാരാണ്. സ്വന്തം ഇഷ്ടപ്രകാരമല്ല മറിച്ച് വ്യവസ്ഥിതിയാണ് അതിനു കാരണം.
കഠിനാധ്വാനികളായ നിരവധി ഇന്ത്യക്കാർ വിദേശത്തേക്ക് കുടിയേറുന്നു. അവരുടെ യൂറോപ്പ്യൻ സഹപ്രവർത്തകർ വിശ്രമിക്കുമ്പോൾ ഇന്ത്യക്കാർ തങ്ങളുടെ ഉറക്കം കുടുംബം ആരോഗ്യം എന്നിവ ത്യജിച്ച് കമ്പനിയെ സേവിക്കുന്നത് കാണാം. ഈ കഠിനാധ്വാനം കുട്ടിക്കാലം മുതൽ ആരംഭിക്കുന്നതാണെന്നും അക്ഷയ് അഭിപ്രായപ്പെടുന്നു.
ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത് ഐഐടി ജെ ഇ ഇ പോലുള്ള മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കുട്ടികൾ 10 മുതൽ 12 മണിക്കൂർ വരെ പഠിക്കുന്നതാണ്. നല്ലൊരു ജീവിതം കെട്ടിപ്പടുക്കാൻ ചെറുപ്പത്തിൽ തുടങ്ങുന്ന ഈ കഠിനാധ്വാനം ജീവിതകാലം മുഴുവൻ തുടരേണ്ടി വരുന്നുണ്ടെന്ന് കഷ്ടപ്പെടുന്നത് അല്ലാതെ മറ്റു മാർഗ്ഗമില്ലാത്ത അവസ്ഥയാണ് ഇപ്പോൾ ഉള്ളത് എന്നും പോസ്റ്റിൽ പറയുന്നു. ഈ വിഷയത്തിൽ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകളാണ് നടന്നുവരുന്നത്.