5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Today Horoscope Malayalam August 29: ദേഷ്യം വന്നാല്‍ പ്രകടിപ്പിക്കരുത്, നഷ്ടം വലുതായിരിക്കും; ഇന്നത്തെ രാശിഫലം

Malayalam Horoscope: ചില രാശിക്കാര്‍ ദേഷ്യവും കോപവുമെല്ലാം നിയന്ത്രിച്ചുകൊണ്ട് മുന്നോട്ട് പോകുന്നതാണ് നല്ലതാണ്. ഇതേ നിങ്ങളുടെ ജീവിതത്തില്‍ ഗുണം ചെയ്യൂ. നോക്കാം ഇന്നത്തെ സമ്പൂര്‍ണ നക്ഷത്രഫലം വിശദമായി തന്നെ.

Today Horoscope Malayalam August 29: ദേഷ്യം വന്നാല്‍ പ്രകടിപ്പിക്കരുത്, നഷ്ടം വലുതായിരിക്കും; ഇന്നത്തെ രാശിഫലം
Follow Us
shiji-mk
SHIJI M K | Published: 29 Aug 2024 06:15 AM

ഈ ദിവസം ബിസിനസ് ആവശ്യങ്ങള്‍ക്കായി സമയം കണ്ടെത്തുന്ന രാശിക്കാര്‍ വളരെ നല്ല ദിവസമാണ്. എന്നാല്‍ അവര്‍ക്ക് മാത്രമല്ല, വേറെയും രാശിക്കാര്‍ക്ക് നല്ല കാര്യങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുള്ള ദിവസമാണ്. ചില രാശിക്കാര്‍ ദേഷ്യവും കോപവുമെല്ലാം നിയന്ത്രിച്ചുകൊണ്ട് മുന്നോട്ട് പോകുന്നതാണ് നല്ലതാണ്. ഇതേ നിങ്ങളുടെ ജീവിതത്തില്‍ ഗുണം ചെയ്യൂ. നോക്കാം ഇന്നത്തെ സമ്പൂര്‍ണ നക്ഷത്രഫലം വിശദമായി തന്നെ.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ഭാഗം)

നിങ്ങളുടെ ജോലിയില്‍ നിന്ന് ഈ ദിവസം ഉയര്‍ന്ന ലാഭം പ്രതീക്ഷിക്കാം. എന്നാല്‍ ജോലിയില്‍ അശ്രദ്ധ കാണിച്ചാല്‍ വിഷമിക്കേണ്ടതായി വരും. കുടുംബാംഗങ്ങള്‍ നിങ്ങളെ കൂടുതലായി വിശ്വസിക്കും. സംസാരിക്കുമ്പോള്‍ സൗമ്യത പാലിക്കുക. ദേഷ്യം പ്രകടിപ്പിച്ചാല്‍ വലിയ നഷ്ടം സംഭവിക്കും. വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ ദിവസമാണ്.

ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം അരഭാഗം)

ബിസിനസ് ചെയ്യുന്ന ആളുകള്‍ക്ക് ഇന്ന് കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടതായി വരും. എങ്കില്‍ മാത്രമേ ഉയര്‍ന്നതോ അല്ലെങ്കില്‍ താഴ്ന്നതോ ആയ ലാഭം ലഭിക്കുകയുള്ളൂ. ജോലി ചെയ്യുമ്പോള്‍ കോപം നിയന്ത്രിക്കാം. സര്‍ക്കാര്‍ ജോലികള്‍ ചെയ്യുന്നവര്‍ക്ക് ജോലി ഭാരം കൂടും. ശ്രദ്ധ കേന്ദ്രീകരിച്ചില്ലെങ്കില്‍ കുഴപ്പത്തില്‍ ചെന്നുചാടാം.

Also Read: Curd Using Tips: തൈര് പുളിക്കാതെ സൂക്ഷിക്കണോ? വഴിയുണ്ട്

മിഥുനം (മകയിരം അരഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)

ഈ ദിവസം നിങ്ങള്‍ക്ക് ലാഭം മാത്രമേ ലഭിക്കൂ. അതിനായി നിങ്ങള്‍ കഠിനാധ്വാനം ചെയ്യേണ്ടതായി വരും. കുടുംബ ബിസിനസിലെ പ്രശ്‌നങ്ങള്‍ മാറികിട്ടും. ചില ദുഖ വാര്‍ത്തകള്‍ കേള്‍ക്കാനിടവരും. ജോലിയില്‍ ശത്രുക്കളുടെ ഉപദ്രവം ഉണ്ടാകും. പക്ഷെ അവരുടെ ശ്രമങ്ങള്‍ പരാജയപ്പെടും.

കര്‍ക്കിടം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)

സഹോദരങ്ങളുടെ സഹായം ലഭിക്കും. ഇത് നിങ്ങളെ മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കും. ബിസിനസില്‍ നിന്ന് ചെറിയ ലാഭം പ്രതീക്ഷിക്കാം. സാമൂഹികരംഗത്ത് ഇടപെടുകള്‍ നടത്തുന്നവര്‍ വിജയിക്കും. ഈ ദിവസം തര്‍ക്കങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)

അറിയാത്ത ആളുകളുമായുള്ള ഇടപാടുകള്‍ ഈ ദിവസം നടത്താതിരിക്കുക. ഇത് പണം നഷ്ടപ്പെടുന്നതിന് കാരണമാകും. കുറഞ്ഞ വരുമാനമുള്ളപ്പോള്‍ കൂടുതല്‍ ചിലവുകള്‍ നടത്തുന്നത് ജീവിതം മാറ്റിമറിക്കും. പങ്കാളിയില്‍ നിന്ന് പിന്തുണ ലഭിക്കും. കുട്ടികളുടെ പ്രവൃത്തിയില്‍ സന്തോഷം തോന്നും.

കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര അരഭാഗം)

ബിസിനസ് ചെയ്യുന്നവര്‍ക്ക് ഇന്ന് ലാഭം പ്രതീക്ഷിക്കാം. ദേഷ്യം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കുക. സംസാരത്തില്‍ സൗമ്യത പാലിക്കാം. വീട്ടിലെ പ്രശ്‌നങ്ങള്‍ മുതിര്‍ന്നവരുടെ സഹായത്തോടെ പരിഹരിക്കും. സര്‍ക്കാര്‍ സഹായം ലഭിക്കും.

തുലാം (ചിത്തിര അരഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)

കുട്ടികളുടെ പ്രശ്‌നങ്ങള്‍ അസ്വസ്ഥതയ്ക്ക് കാരണമാകും. ജോലിയും ബിസിനസും പച്ചപിടിക്കും. ചെറിയ ജോലികള്‍ക്ക് പോലും ജീവനക്കാര്‍ നിങ്ങളെ ആശ്രയിക്കും. സുഹൃത്തിനെ സഹായിക്കേണ്ടകായി വരും. പണം ചിലവഴിക്കും.

വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

സര്‍ക്കാര്‍ പദ്ധതികള്‍ പ്രയോജനപ്പെടും. വീട്ടിലെ സ്ത്രീകളുടെ ആരോഗ്യം ദുര്‍ബലപ്പെടും. ലോണ്‍ ഇടപാടുകള്‍ ഈ ദിവസം നടത്താതിരിക്കുക. ഇല്ലെങ്കില്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ വര്‍ധിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)

മറ്റുള്ളവരുടെ സഹായത്തിലൂടെ സാമ്പത്തിക നേട്ടമുണ്ടാകും. വേണ്ടപ്പെട്ടവര്‍ വഴി പണം ലഭിക്കും. ബിസിനസ് ചെയ്യുന്നവര്‍ നന്നായി ശ്രദ്ധിക്കുക. ഇല്ലെങ്കില്‍ ലാഭം ലഭിക്കില്ല.

മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം അരഭാഗം)

സാമൂഹിക രംഗത്ത് ഉയര്‍ച്ചയുണ്ടാകും. ജോലി സ്ഥലത്ത് തര്‍ക്കങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ദാമ്പത്യ ജീവിതം മെച്ചപ്പെടും. ദൈവീക കാര്യങ്ങളില്‍ വിശ്വാസം വര്‍ധിക്കും. അമ്മയുടെ ആരോഗ്യം നന്നായി ശ്രദ്ധിക്കുക.

Also Read: Teflon Flu: അസുഖങ്ങള്‍ വിട്ടുമാറുന്നില്ലെ? വീട്ടിലെ നോണ്‍സ്റ്റിക് പാത്രം ഒന്ന് മാറ്റി നോക്കൂ

കുംഭം (അവിട്ടം അരഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)

ബിസിനസില്‍ പുതിയ അവസരങ്ങള്‍ കൈവരും. എന്നാല്‍ ഇതിന് മുതിര്‍ന്നവരുടെ അഭിപ്രായങ്ങള്‍ സ്വീകരിക്കാവുന്നതാണ്. സഹോദരങ്ങള്‍ വഴി മനസിന് സന്തോം ലഭിക്കും. ഈ ദിവസം ചെയ്യുന്ന എല്ലാ കാര്യങ്ങളിലും പൂര്‍ണ ശ്രദ്ധ കൊടുക്കാം.

മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്രട്ടാതി, രേവതി)

ബിസിനസ് ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യേണ്ടതായി വരും. നല്ല ലാഭം തരുന്ന അവസരങ്ങള്‍ ലഭിക്കും. വിദ്യാര്‍ഥികള്‍ക്ക് നല്ല ദിവസമാണ്. കുട്ടികളുമായി സമയം ചിലവഴിക്കും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

Latest News