Today Horoscope Malayalam September 3: തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് ഫലം ഉറപ്പ്; ഇന്നത്തെ സമ്പൂര്‍ണ നക്ഷത്രഫലം
Horoscope Today: നന്നായി ശ്രദ്ധിച്ചില്ലെങ്കില്‍ പലതും നഷ്ടപ്പെടാനിടയുണ്ട്. ഓരോ ദിവസവും നക്ഷത്രഫലങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കും. അതിനാല്‍ എന്നും ഒരാള്‍ക്ക് നല്ല സമയമായിരിക്കും അല്ലെങ്കില്‍ മോശ സമയമായിരിക്കും എന്നില്ല.
ഇന്നത്തെ ദിവസം ചിലര്‍ക്ക് സാമ്പത്തികമായും ആരോഗ്യപരവുമായെല്ലാം നല്ല ദിവസമാണ്. എന്നാല്‍ മറ്റുചിലര്‍ക്ക് അങ്ങനെല്ല. നന്നായി ശ്രദ്ധിച്ചില്ലെങ്കില്‍ പലതും നഷ്ടപ്പെടാനിടയുണ്ട്. ഓരോ ദിവസവും നക്ഷത്രഫലങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കും. അതിനാല്‍ എന്നും ഒരാള്‍ക്ക് നല്ല സമയമായിരിക്കും അല്ലെങ്കില്‍ മോശ സമയമായിരിക്കും എന്നില്ല. നോക്കാം ഇന്നത്തെ ഇന്ന സമ്പൂര്‍ണ നക്ഷത്രഫലം.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ഭാഗം)
നിങ്ങളുടെ കുടുംബത്തിലോ ജോലി സ്ഥലത്തോ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ നിങ്ങളുടെ ചില ജോലികള്‍ മെച്ചപ്പെടും. ചിലര്‍ തടസം സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. സാമ്പത്തികമായി ഉയര്‍ച്ച പ്രാപിക്കും. അത്ര സന്തോഷം നിറഞ്ഞ ദിവസമായിരിക്കില്ല. ചില യാത്രകള്‍ നടത്തേണ്ടതായി വരും.
ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം അരഭാഗം)
ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ ശ്രമം നടത്തും. പ്രണയം തോന്നാം. സംസാരത്തില്‍ നന്നായി ശ്രദ്ധിക്കുക. ശത്രുക്കളുണ്ടാകാനും അപമാനിതനാകാനും സാധ്യതയുണ്ട്. ജോലിയുമായി ബന്ധപ്പെട്ട് അപ്രതീക്ഷിത നേട്ടങ്ങള്‍ കൈവരും. പണം കയ്യിലെത്തും. സഹപ്രവര്‍ത്തകരോട് മോശമായി പെരുമാറരുത്. ദാമ്പത്യ ജീവിതത്തിലുള്ള സംശയരോഗം ഉപേക്ഷിക്കാം.
മിഥുനം (മകയിരം അരഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)
മനസ് അസ്വസ്ഥമാകും. ദേഷ്യവും വെറുപ്പും വര്‍ധിക്കും. ഉത്സാഹം കുറഞ്ഞ ദിവസമായിരിക്കും. ജോലികള്‍ ചെയ്യാന്‍ കാലതാമസം നേരിടും. ബിസിനസ് നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ടെങ്കിലും അത് അധികം നീണ്ടുനില്‍ക്കില്ല. ദാമ്പത്യ ജീവിതം മെച്ചപ്പെടും. ഇഷ്ടഭക്ഷണം കഴിക്കാന്‍ സാധിക്കും. ആരോഗ്യപ്രശ്‌നങ്ങളുണ്ടാകും.
കര്‍ക്കിടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)
വികാരങ്ങളെ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടും. കുട്ടികള്‍ കാരണം മനസ് വിഷമിക്കും. കുട്ടികള്‍ മോശമായി പെരുമാറും. തൊഴില്‍ രംഗം മെച്ചപ്പെടും. പ്രശ്‌നങ്ങളില്‍ ചെന്ന്ചാടാതിരിക്കുക. മുഖസ്തുതി പറയാന്‍ ആള്‍ വരും. സാമ്പത്തിക നേട്ടമുണ്ടാകാന്‍ സാധ്യതയുണ്ട്.
ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)
പൊതുവേ നല്ല ദിവസമായിരിക്കില്ല ഇത്. ചെറിയ അശ്രദ്ധ വലിയ നഷ്ടങ്ങളുണ്ടാക്കും. ജോലി സ്ഥലത്ത് ചൂഷണം നടക്കും. ജോലിഭാരം വര്‍ധിക്കും. ദാമ്പത്യ ജീവിതം പ്രശ്‌നം നിറഞ്ഞതാകും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കാം.
കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര അരഭാഗം)
ഒരുപാട് പ്രശ്‌നങ്ങള്‍ നേരിടേണ്ടതായി വരും. ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സമയമെടുക്കും. സാമ്പത്തിക സ്ഥിതി മോശമാകും. തൊഴില്‍ രംഗത്ത് നന്നായി ശ്രദ്ധിക്കാം. പരാജയങ്ങള്‍ ഏറ്റുവാങ്ങേണ്ടതായി വരും.
തുലാം (ചിത്തിര അരഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)
അലസത കാണിക്കും. പരിചയമുള്ളവര്‍ക്ക് സാമ്പത്തിക സഹായം ചെയ്യും. കുടുംബത്തില്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെങ്കിലും പൊതുവേ സന്തോഷം നിറഞ്ഞതായിരിക്കും. അമ്മയുമായി വഴക്കുണ്ടാകും. സഹോദരങ്ങളുമായും പ്രശ്‌നത്തിലേര്‍പ്പെടാം.
വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)
ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കുടുംബാംഗങ്ങളുടെ സഹായം തേടും. കുടുംബത്തിന് ദോഷം വരുത്തും. ഭാഗ്യം തുണയ്ക്കുന്ന ദിവസമാണ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ചെലവുകള്‍ വര്‍ധിക്കാനിടയുണ്ട്. ആരോഗ്യപ്രശ്‌നങ്ങളുണ്ടാകും.
ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)
വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടും. ജോലി സ്ഥലത്ത് തിരക്ക് അനുഭവപ്പെടും. മുതിര്‍ന്ന ആളുകളുടെ സഹായം തേടും. സാമ്പത്തികം അല്‍പം പ്രശ്‌നത്തിലാകും. കടം വാങ്ങേണ്ടതായി വരും. കുടുംബാന്തരീക്ഷം നല്ലതാകും.
മകരം (ഉത്രാടം മുക്കാല്‍ഭാഗം. തിരുവോണം, അവിട്ടം അരഭാഗം)
സമൂഹത്തില്‍ പ്രശസ്തി വര്‍ധിക്കും. ഏത് ജോലിയും പെട്ടെന്ന് തീര്‍ക്കും. സഹപ്രവര്‍ത്തകര്‍ത്ത് അസൂയ തോന്നും. സാമ്പത്തിക നേട്ടത്തിനൊത്ത് ചെലവുകള്‍ വര്‍ധിക്കും. വിനോദയാത്ര പോകാന്‍ സാധ്യതയുണ്ട്.
കുംഭം (അവിട്ടം അരഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)
ഇത് അത്ര നല്ല ദിവസമായിരിക്കില്ല. ജോലികള്‍ ബുദ്ധിമുട്ടിലാകും. പണം അമിതമായി ചെലവഴിക്കും. ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാകും. തൊഴില്‍ രംഗം മറ്റൊരാള്‍ കീഴടക്കും.
Also Read: Onam 2024: വിചാരിച്ചതുപോലെ സ്‌കൂള്‍ അടയ്ക്കില്ല, ആകെ അവധിയുള്ളത് രണ്ട് ദിവസം; ഓണം അവധിയും പണി തന്നു
മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്രട്ടാതി, രേവതി)
ആരോഗ്യനിലയില്‍ പുരോഗതിയുണ്ടാകും. സ്വത്ത് ഭാഗം വെക്കുന്നതില്‍ അഭിപ്രായ വ്യത്യാസമുണ്ടാകും. ബിസിനസില്‍ നിന്ന് നേട്ടമുണ്ടാകും. സാമ്പത്തിക സഹായം ആവശ്യമായി വരും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)