AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Today Horoscope Malayalam September 9: കുടുംബത്തിൽ സങ്കടപ്പെടുത്തുന്ന കാര്യങ്ങൾ ഉണ്ടായേക്കാം; അറിയാം ഇന്നത്തെ രാശിഫലം

Horoscope Malayalam: ഇന്ന് ചില രാശിക്കാർക്ക് നല്ല ദിവസമായിരിക്കും. എന്നാൽ മറ്റ് ചിലർക്ക് അങ്ങനെ ആവണമെന്നില്ല. ദാമ്പത്യ ജീവിതം സന്തോഷകരമാകുന്ന രാശിക്കാരും സാമൂഹിക മേഖലയിൽ വിജയം കൈവരിക്കുന്ന രാശിക്കാരുണ്ട്. ഇന്നത്തെ രാശിഫലം വിശദമായി അറിയാം.

Today Horoscope Malayalam September 9: കുടുംബത്തിൽ സങ്കടപ്പെടുത്തുന്ന കാര്യങ്ങൾ ഉണ്ടായേക്കാം; അറിയാം ഇന്നത്തെ രാശിഫലം
ഇന്നത്തെ രാശിഫലം (Image Credits: Gettyimages)
Neethu Vijayan
Neethu Vijayan | Updated On: 09 Sep 2024 | 06:56 AM

മേടം

ഇന്ന് കുടുംബത്തിൽ സങ്കടപ്പെടുത്തുന്ന ചില കാര്യങ്ങൾ സംഭവിച്ചേക്കാം. എന്നാൽ ബിസിനസ്സിൽ പുരോഗതി കാണുമ്പോൾ ആശ്വാസം ലഭിക്കും. ജോലിയുള്ള ആളുകൾക്ക് ഇന്ന് ഓഫീസിൽ ചില കർശനമായ പെരുമാറ്റങ്ങൾ സ്വീകരിക്കേണ്ടിതായി വരും. വിദ്യാർഥികൾക്ക് ഉന്നതവിദ്യാഭ്യാസത്തിനുള്ള അവസരം ലഭിക്കുന്നതാണ്. ഇന്ന് മക്കളിലെ പുരോഗതി കണ്ട് മനസ്സിൽ സന്തോഷം ഉണ്ടാകും.

ഇടവം

ഇന്ന് ഈ രാശിക്കാരുടെ ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. നിങ്ങളുടെ പങ്കാളിയിൽ നിന്ന് നിങ്ങൾക്ക് എല്ലാവിധ പിന്തുണയും ലഭിക്കും. നിങ്ങളുടെ ഏതെങ്കിലും ജോലി വളരെക്കാലമായി മുടങ്ങിക്കിടക്കുകയാണെങ്കിൽ, അത് പൂർത്തിയാക്കാൻ നിങ്ങൾക്ക് സാധിക്കും. ഇന്ന് സാമൂഹിക മേഖലയിൽ പോലും, നിങ്ങളുടെ പ്രശസ്തി എല്ലായിടത്തും വ്യാപിക്കും. നിങ്ങളുടെ സുഹൃത്തുക്കളുടെ എണ്ണം കൂടും. മറ്റുള്ളവരെ സഹായിക്കാൻ നിങ്ങൾ മുന്നോട്ട് വരും.

മിഥുനം

ജോലിയുള്ളവർക്ക് ഇന്ന് പ്രമോഷൻ ലഭിയ്ക്കാനുള്ള സാധ്യതയുണ്ട്. ഇന്ന് നിങ്ങൾക്ക് സമൂഹത്തിലെ ആളുകളിൽ നിന്ന് അർഹമായ ബഹുമാനം ലഭിച്ചേക്കും. ചില പ്രധാനപ്പെട്ട ജോലികൾക്കായി പണം ചിലവഴിക്കേണ്ടി വരുന്നു. വിദേശത്ത് നിന്ന് ബിസിനസ്സ് ചെയ്യുന്നവർക്ക് ഇന്ന് ചില നല്ല വാർത്തകൾ കേൾക്കാനുള്ള അവസരം ലഭിക്കും. വിദ്യാർത്ഥികൾക്കും ഇന്ന് ഗുണകരമായ ദിവസമാണ്.

കർക്കിടകം

കുടുംബാംഗങ്ങളുടെ ആരോഗ്യനില ഇന്ന് വളരെയധികം ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ഇതിനായി കുറച്ച് പണം ചിലവാകും. ഇന്ന് നിങ്ങളുടെ തീർപ്പാക്കാത്ത എല്ലാ ജോലികളും പൂർത്തിയാക്കും. വിവാഹിതർക്ക് ഇന്ന് നല്ല വിവാഹാലോചനകൾ വരും. ദാമ്പത്യ ജീവിതത്തിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരമുണ്ടാകും.

ചിങ്ങം

ഇന്ന് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഏതെങ്കിലും ജോലി വളരെക്കാലമായി മുടങ്ങിക്കിടക്കുകയാണെങ്കിൽ, അത് ഇന്ന് പൂർത്തിയാക്കാൻ കഴിയും. നിങ്ങളുടെ കുട്ടിയുടെ ഭാവിയുമായി ബന്ധപ്പെട്ട ഒരു തീരുമാനമെടുക്കാനും ഇന്ന് കഴിയും. നിക്ഷേപിക്കാൻ പദ്ധതിയിടുകയാണെങ്കിൽ, ഇന്ന് നല്ല ദിവസം ആയിരിക്കും. വിദ്യാർത്ഥികൾക്ക് ഇന്ന് അധ്യാപകരിൽ നിന്ന് പിന്തുണ ലഭിക്കും. ഇന്ന് ആർക്കെങ്കിലും പണം കടം കൊടുക്കേണ്ടി വന്നാൽ, അത് തിരികെ ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്.

കന്നി

ഇന്ന് നിങ്ങളുടെ ബിസിനസ്സിനായി ചില യാത്രകൾ നടത്തേണ്ടി വന്നേക്കാം. കുട്ടിയുടെ വിവാഹത്തിന് എന്തെങ്കിലും തടസ്സം ഉണ്ടായിരുന്നെങ്കിൽ അത് ഇന്ന് ഇല്ലാതാകുന്നതാണ്. നല്ല അവസരങ്ങൾ നിങ്ങളെ തേടിയെത്തും. നിങ്ങൾ ഇന്ന് ഒരു പുതിയ വസ്തുവോ വീടോ കടയോ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ നല്ല ദിവസമായിരിക്കും.

തുലാം

വിദ്യാർത്ഥികൾക്ക് ഇന്ന് പരീക്ഷകളിൽ മികച്ച വിജയം നേടാനാകും. ഇന്ന് സാമ്പത്തിക നേട്ടങ്ങൾ മെച്ചപ്പെടുന്നതാണ്. ഇന്ന് നിങ്ങൾക്ക് അമ്മയുമായി ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. ബിസിനസ്സ് ചെയ്യുന്നവർക്ക് ഇന്ന് പിതാവിൻ്റെ പൂർണ്ണ പിന്തുണ ആവശ്യമായി വരും. നിങ്ങളുടെ സഹോദരങ്ങളിൽ നിന്ന് നിങ്ങൾക്ക് സഹായങ്ങൾ ലഭിക്കും.

വൃശ്ചികം

ഇന്ന് നിങ്ങൾ ജാഗ്രതയോടെ മുന്നോട്ട് പോകേണ്ട ദിവസമാണ്. ചില ജോലികൾ നിങ്ങളുടെ ചിന്തകൾക്ക് വിരുദ്ധമായി വന്നേക്കാം. വിശ്വസ്തനായ ഒരാൾ നിങ്ങളെ ഒറ്റിക്കൊടുക്കും. വിദേശത്ത് ബിസിനസ്സ് ചെയ്യുന്നവർക്ക് ഇന്ന് ചില നല്ല വാർത്തകൾ ലഭിച്ചേക്കാം. സന്താനങ്ങൾ നല്ല ജോലി ചെയ്യുന്നത് കാണുമ്പോൾ മനസ്സിൽ സന്തോഷം ഉണ്ടാകും. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കുറച്ച് പണം ചെലവഴികേണ്ടി വരും. നിങ്ങളുടെ വരവും ചെലവും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്തുക.

ധനു

ജോലി ചെയ്യുന്ന ആളുകൾക്ക് ഇന്ന് കുറച്ച് ബു​ദ്ധിമുട്ടുകൾ അനുഭവപ്പെടും. ജോലിയിലെ പരാജയം കാരണം ഇന്ന് നിങ്ങളുടെ നിരാശ വർദ്ധിച്ചേക്കാം. അനാവശ്യമായ ഭയത്താൽ മനസ്സ് അസ്വസ്ഥമാകും. നിങ്ങൾക്ക് ഏതെങ്കിലും ജോലിയിൽ നിക്ഷേപിക്കണമെങ്കിൽ അത് ആലോചിച്ച ശേഷം മാത്രം ചെയ്യുന്നതാവും നല്ലത്. ബിസിനസ്സിൽ ലാഭത്തിനുള്ള അവസരങ്ങൾ ഉണ്ടാകും. കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഇന്ന് നിങ്ങൾക്ക് കഴിയും.

മകരം

ഇന്ന് നിങ്ങളുടെ ബൗദ്ധിക ശേഷി വർദ്ധിപ്പിക്കുന്ന ചില വിവരങ്ങൾ ലഭിക്കും. പ്രതീക്ഷിച്ച ലാഭം ലഭിയ്ക്കുന്ന ദിവസമാണ് ഇന്ന്. സർക്കാർ ജോലികളിൽ സജീവമായി പങ്കെടുക്കാൻ കഴിയും. സഹോദരൻമാരുടെയും സഹോദരിമാരുടെയും വിവാഹത്തിൽ വന്നിരുന്ന തടസ്സങ്ങൾ ഇന്ന് മാറും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നത് വഴി കടങ്ങൾ വീട്ടാൻ സാധിക്കും.

കുംഭം

ഇന്ന് നിങ്ങളുടെ പുരോഗതിക്ക് പുതിയ വഴികൾ മുന്നിൽ കാണും. ബിസിനസ്സിൽ എന്തെങ്കിലും ഇടപാട് തടസ്സപ്പെട്ടിരുന്നെങ്കിൽ അത് ഇന്ന് പരിഹരിക്കാൻ സാധിക്കും. നിങ്ങളുടെ അമ്മയുടെ ആരോഗ്യത്തിൽ ഇന്ന് ചില അപചയങ്ങൾ ഉണ്ടായേക്കാം. ഇന്ന് കുടുംബത്തിൽ ചില തർക്കങ്ങൾ ഉണ്ടാകാം. അത് മാനസിക വിഷമം ഉണ്ടാക്കുന്നതാണ്. നിങ്ങൾ ചില സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കും.

മീനം

ഇന്ന് നിങ്ങൾ ചില പ്രധാന ജോലികൾ നിങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം അവ അപൂർണ്ണമായി തുടരും. ഇന്ന് നിങ്ങൾക്ക് നിങ്ങളുടെ ബിസിനസ്സിനായി ഒരു മുതിർന്ന അംഗത്തിൽ നിന്ന് ഉപദേശം സ്വീകരിക്കാം. അത് നിങ്ങളുടെ ബിസിനസ്സ് മെച്ചപ്പെടുത്തും. നിങ്ങളുടെ സുഹൃത്തുക്കളുമായി സായാഹ്നം ആസ്വദിക്കും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

Follow Us