Healthy snacks: സ്നാക്സ് കഴിക്കരുതെന്ന് ആരു പറഞ്ഞു… രുചിയും ഗുണവുമുള്ള 10 ലഘുഭക്ഷണങ്ങൾ നിർദ്ദേശിച്ച് എയിംസ് വിദഗ്ധർ
Top 10 gut-friendly snacks you can have daily: ലഘുഭക്ഷണങ്ങൾ കഴിക്കുന്നത് ദഹനത്തെ ദോഷകരമായി ബാധിക്കുമെന്ന ധാരണ തെറ്റാണെന്ന് ഗ്യാസ്‌ട്രോഎൻട്രോളജിസ്റ്റും എയിംസ്, ഹാർവാർഡ്, സ്റ്റാൻഫോർഡ് സർവകലാശാലകളിൽ പരിശീലനം നേടിയ ഡോക്ടറുമായ സൗരഭ് സേതി പറയുന്നു.
Healthy SnacksImage Credit source: TV9 network
കൊച്ചി: സ്നാക്സ് പൊതുവെ ആരോഗ്യത്തിന് നന്നല്ല എന്നാണ് കരുതപ്പെടുന്നത്. എന്നാൽ ഒന്നു ശ്രദ്ധിച്ചാൽ ഇത് ആരോഗ്യകരമായി കഴിക്കാം. ലഘുഭക്ഷണങ്ങൾ കഴിക്കുന്നത് ദഹനത്തെ ദോഷകരമായി ബാധിക്കുമെന്ന ധാരണ തെറ്റാണെന്ന് ഗ്യാസ്‌ട്രോഎൻട്രോളജിസ്റ്റും എയിംസ്, ഹാർവാർഡ്, സ്റ്റാൻഫോർഡ് സർവകലാശാലകളിൽ പരിശീലനം നേടിയ ഡോക്ടറുമായ സൗരഭ് സേതി പറയുന്നു. പോഷക സമൃദ്ധവും ദഹനത്തിന് ഉത്തമവുമായ 10 ലഘുഭക്ഷണങ്ങൾ അദ്ദേഹം ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് പങ്കുവെച്ചത്.
ദിവസവും കഴിക്കാൻ പറ്റിയ ചില ‘ഗുഡ് സ്നാക്ക്സ്’
- വറുത്ത കടല: നാരുകളും പ്രോട്ടീനും ധാരാളമായി അടങ്ങിയിട്ടുള്ള ഇത് ദഹന വ്യവസ്ഥയെ സഹായിക്കുന്നു.
- തൈരും ബെറികളും: വയറിന് വളരെ നല്ലതാണിത്.
- വറുത്ത മഖാന: കലോറി കുറവും ആന്റി ഓക്സിഡന്റുകൾ കൂടുതലുമുള്ള മഖാന ദഹിക്കാൻ എളുപ്പമാണ്.
- ആപ്പിളും പീനട്ട് ബട്ടറും: ഈ കോമ്പിനേഷൻ പോഷകസമൃദ്ധവും ദഹനത്തിന് ഉത്തമവുമാണ്.
- ചെറുപയർ മുളപ്പിച്ചത്: വേഗത്തിൽ ദഹിക്കുന്നതും നാരുകൾ, പ്രോട്ടീൻ എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ളതുമാണ്.
- ഡാർക്ക് ചോക്ലേറ്റ്: മിതമായ അളവിൽ കഴിച്ചാൽ, ആന്റി ഓക്സിഡന്റുകളും നാരുകളും അടങ്ങിയിട്ടുള്ള ഇത് ദഹനത്തിന് ഗുണം ചെയ്യും.
- ഹമ്മസും പച്ചക്കറികളും: ഹമ്മസിലെ കടലയിൽ നാരുകളും പ്രോട്ടീനുമുണ്ട്, ഒപ്പം പച്ചക്കറികളും ചേരുമ്പോൾ ഗുണങ്ങൾ ഇരട്ടിക്കും.
- മിക്സഡ് നട്സും മത്തങ്ങ വിത്തുകളും
നല്ല ലഘുഭക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നതിലൂടെ ദഹന പ്രശ്നങ്ങളില്ലാതെ ഊർജ്ജസ്വലരായിരിക്കാൻ കഴിയുമെന്ന് ഡോ. സേതി പറയുന്നു.