Onam Recipe: മാങ്ങ മുതൽ ചക്ക വരെ, അവിയൽ പലതരത്തിൽ; ഓണത്തിന് ഏത് വേണമെന്ന് തീരുമാനിച്ചോളൂ….

Onam Sadya Avial Recipe: ധാരാളം പച്ചക്കറികൾ ചേർന്ന, ഗുണങ്ങളേറെയുള്ള വിഭവമാണ് അവിയൽ. നാരും പ്രോട്ടീനും ധാതുക്കളുമൊക്കെയായി സമ്പന്നമാണിവ. ഓരോ സ്ഥലത്തും ഓരോ രീതിയിലാണ് അവിയൽ തയ്യാറാക്കുന്നത്. ചിലയിടത്ത് തൈര് ചേർക്കും, തൈര് ചേർക്കാതെയും അവിയൽ ഉണ്ടാക്കും. ചില റെസിപ്പികൾ അറിഞ്ഞാലോ...

Onam Recipe: മാങ്ങ മുതൽ ചക്ക വരെ, അവിയൽ പലതരത്തിൽ; ഓണത്തിന് ഏത് വേണമെന്ന് തീരുമാനിച്ചോളൂ....

പ്രതീകാത്മക ചിത്രം

Updated On: 

21 Aug 2026 | 10:37 AM

ഓണനാളുകളെത്തിയതോടെ മലയാളക്കരയാകെ ആഘോഷ തിമിർപ്പിലാണ്. പൂക്കളവും ഊഞ്ഞാലും മാവേലിയും ഓണസദ്യയുമൊക്കെയായി പൊന്നോണം കെങ്കേമമാക്കുകയാണ്. ഓണത്തിന് പ്രധാനം ഓണസദ്യ തന്നെയാണ്. തെക്ക് മുതൽ വടക്ക് വരെ ഓണസദ്യയിൽ വ്യത്യാസങ്ങളുണ്ട്. എന്നാൽ, സദ്യയിൽ പ്രധാനി ആരാണെന്ന് ചോദിച്ചാൽ തർക്കമൊന്നും കാണില്ല. അവിയൽ തന്നെയാണ് ഉത്തരം. പലതരം പച്ചക്കറികളുടെ സ്വാദും വെളിച്ചെണ്ണയുടെ മണവും തൈരിന്റെ നേരിയ പുളിപ്പും ചേരുമ്പോൾ അവിയലിന് ഒരു പ്രത്യേക രുചിയാണ് ലഭിക്കുന്നത്. സദ്യയ്ക്ക് വിളമ്പാൻ പറ്റിയ ഒരു കിടിലൻ കേരള സ്റ്റൈൽ അവിയൽ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ…

ഓണസദ്യയിൽ പ്രധാനി

ധാരാളം പച്ചക്കറികൾ ചേർന്ന, ഗുണങ്ങളേറെയുള്ള വിഭവമാണ് അവിയൽ. നാരും പ്രോട്ടീനും ധാതുക്കളുമൊക്കെയായി സമ്പന്നമാണിവ. ഓരോ സ്ഥലത്തും ഓരോ രീതിയിലാണ് അവിയൽ തയ്യാറാക്കുന്നത്. ചിലയിടത്ത് തൈര് ചേർക്കും, തൈര് ചേർക്കാതെയും അവിയൽ ഉണ്ടാക്കും. തൈരിനുപകരം മാങ്ങയോ പുളിയോ ചേർത്തും അവിയൽ തയ്യാറാക്കുന്നവരുമുണ്ട്. എന്തിനേറെ പറയുന്നു  പച്ചക്കറി അവിയൽ മുതൽ മീനവിയൽ മുട്ട അവിയൽ വരെയുണ്ട്.

അവിയൽ തയ്യാറാക്കുന്ന വിധം

ആവശ്യമുള്ള ചേരുവകൾ

  • ഏത്തയ്ക്ക- മൂന്ന് എണ്ണം
  • അമരപ്പയർ- അഞ്ച്‌ എണ്ണം
  • പടവലം – ഒന്ന് (ചെറുത്)
  • ഉരുളക്കിഴങ്ങ്- ഒന്ന്
  • ചേന- ചെറിയ കഷണം
  • മത്തൻ- ചെറിയ കഷണം
  • കാരറ്റ്- ഒന്ന്
  • തേങ്ങ – അരക്കപ്പ്
  • മഞ്ഞൾപൊടി- കാൽ ടീസ്പൂൺ
  • ജീരകം -കാൽ ടീസ്പൂൺ
  • വെളുത്തുളളി- മൂന്ന് അല്ലി
  • പച്ചമുളക്- രണ്ടെണ്ണം

ALSO READ: ഓണസദ്യയിലെ രാജാവ്! പൈനാപ്പിൾ കിച്ചടി ഉണ്ടാക്കാം 5 മിനിറ്റിൽ

തയ്യാറാക്കുന്ന വിധം

  1. പച്ചക്കറികളെല്ലാം തൊലികളഞ്ഞ് കഴുകി ചെറുകഷണങ്ങളായി മുറിക്കുക.
  2. പാത്രത്തിൽ ആവശ്യത്തിന് വെള്ളമെടുത്ത് കഷണങ്ങൾ അതിലേക്കിട്ട് അടുപ്പിലേക്ക് വെക്കാം.
  3. വെളളം തിളയ്ക്കുമ്പോൾ ഉപ്പ് ചേർക്കാം.
  4. കഷ്ണം വെന്ത ശേഷം തേങ്ങയും മഞ്ഞൾപ്പൊടിയും ജീരകവും വെളുത്തുള്ളിയും പച്ചമുളകും അരച്ചെടുത്ത് അതിലേക്ക് ചേർത്തിളക്കി വാങ്ങിവയ്ക്കാം.
  5. മറ്റൊരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണയൊഴിച്ച് കടുകും ചെറിയുള്ളിയും ഉണക്കമുളകും കറിവേപ്പിലയും വറുത്തെടുത്ത് അവിയലിൽ താളിച്ച് ഉപയോഗിക്കാം.

ചക്ക അവിയൽ

  • ചക്കക്കുരു അരിഞ്ഞത്- അരക്കപ്പ്
  • പച്ചമാങ്ങ നീളത്തിൽ മുറിച്ചത്- ഒന്നിന്റെ പകുതി
  • ചക്കച്ചുള നീളത്തിൽ മുറിച്ചത്- 20 എണ്ണം
  • പച്ചമുളക്- നാല് എണ്ണം
  • ചുവന്നുള്ളി- മൂന്ന് എണ്ണം
  • തേങ്ങ ചിരവിയത്- അരമുറി
  • മഞ്ഞൾപൊടി- അര ടീസ്പൂൺ
  • ജീരകം- കാൽ ടീസ്പൂൺ
  • മുളക് പൊടി- കാൽ ടീസ്പൂൺ
  • വെളിച്ചെണ്ണ- രണ്ട് ടേബിൾസ്പൂൺ
  • കറിവേപ്പില- ആവശ്യത്തിന്
  • ഉപ്പ്- പാകത്തിന്

തയ്യാറാക്കുന്ന വിധം

  1. ചട്ടിയിൽ ചക്കച്ചുള, കുരു എന്നിവ മഞ്ഞൾപൊടി, മുളകുപൊടി, ഉപ്പ്, കുറച്ചുവെള്ളം എന്നിവ ചേർത്ത് വേവിക്കുക.
  2. വെന്തുകഴിയുമ്പോൾ അതിലേക്ക് മാങ്ങയും ചേർത്ത് വേവിക്കുക.
  3. തേങ്ങ ചിരവിയത്, ചുവന്നുള്ളി, ജീരകം, പച്ചമുളക് എന്നിവ അരച്ചെടുക്കുക.
  4. വേവിച്ച കൂട്ടിലേക്ക് ഇവ ചേർത്ത് ചെറുതീയിൽ ഇളക്കി വേവിക്കുക.
  5. പച്ചവെളിച്ചെണ്ണ തൂവി, കറിവേപ്പിലയുമിടുക.

English Summary:

Traditional Kerala-style Avial Recipe, a popular dish commonly served as part of the Onam sadya. The recipe combines a variety of vegetables with a coconut-based mixture and yogurt, creating a mildly spiced and flavorful dish.

Loading...
Unable to load recommendations.
Follow Us
ഇതിലും വിലക്കുറവ് ​വേറെ കിട്ടാനില്ല! ലാവ വിരാട് V1 5G വിൽപ്പനയ്ക്ക്
കാറിലെ എ.സി ഓഫ് ചെയ്താൽ മൈലേജ് കൂടുമോ ?
തൃക്കേട്ടയില്‍ കാലുള്ള പൂക്കളം! ഇങ്ങനെ ഒരുക്കൂ
ഈഗോ പ്രശ്നമുള്ളവരെ എങ്ങനെ നേരിടാം?
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്