Anakulam: കാട്ടാനകളുടെ പ്രിയപ്പെട്ട ഇടം; ആനപ്രേമികളെ അടുത്ത യാത്ര ഇങ്ങോട്ട് തന്നെ!

Anakulam Tourist destination: കുട്ടികുറുമ്പൻമാരുടെ കുസൃതി മതിവരുവോളം ആസ്വദിക്കാനും കോടമഞ്ഞിന്‍റെ കുളിരും കാടിന്‍റെ വന്യതയും അനുഭവിച്ചറിയാനും ഈ യാത്ര നിങ്ങളെ സഹായിക്കും...

Anakulam: കാട്ടാനകളുടെ പ്രിയപ്പെട്ട ഇടം; ആനപ്രേമികളെ അടുത്ത യാത്ര ഇങ്ങോട്ട് തന്നെ!

Anakulam

Published: 

26 Sep 2025 13:53 PM

യാത്രകൾ ഇഷ്ടപ്പെടുന്ന ആനപ്രേമികളാണോ? എങ്കിൽ ഇടുക്കിയിലേക്ക് പുറപ്പെട്ടോളൂ. കുട്ടികുറുമ്പൻമാരുടെ കുസൃതി മതിവരുവോളം ആസ്വദിക്കാനും കോടമഞ്ഞിന്‍റെ കുളിരും കാടിന്‍റെ വന്യതയും അനുഭവിച്ചറിയാനും ഈ യാത്ര നിങ്ങളെ സഹായിക്കും…

കാട്ടാനക്കൂട്ടങ്ങളുടെ പ്രിയപ്പെട്ട ഇടമാണ് ഇടുക്കി ജില്ലയിലെ മാങ്കുളത്ത് സ്ഥിതി ചെയ്യുന്ന ആനക്കുളം. നിരവധി കുന്നുകളും മലകളും വെള്ളച്ചാട്ടങ്ങളുമെല്ലാമുള്ള നാടാണിത്. ആനകളുടെ വിഹാരകേന്ദ്രമായ ആനക്കുളം വേനൽസമയത്താണ് ഉണരുന്നത്. വേനൽ കടുക്കുമ്പോൾ ആനകൾ കൂട്ടംകൂട്ടമായി വെള്ളം കുടിക്കാനായി നദിക്കരയിലെത്തും. ആനകളെ അടുത്ത് കാണാൻ നിരവധി സഞ്ചാരികളാണ് വേനൽസമയത്ത് ഇവിടെ എത്തുന്നത്.

ALSO READ: അവധികൾ നിരവധി, വേഗം വണ്ടി വിട്ടോ… കോഴിക്കോടിന്റെ സ്വന്തം ഊട്ടിയിലേക്ക്…

ഉൾവനങ്ങളിൽ ജലക്ഷാമം രൂക്ഷമാകുമ്പോൾ ആനകൾ കൂട്ടമായി വെള്ളം കുടിക്കാനും ശരീരം തണുപ്പിക്കാനുമായാണ് ഇവിടെയെത്തുന്നത്. ചില സമയങ്ങളിൽ മുപ്പത് ആനകളോളം അടങ്ങുന്ന കൂട്ടമായാണ് ഇവ എത്തുക. സ്ഥിരമായി ഒരേ സ്ഥലത്തു നിന്ന് തന്നെയാണ് ഈ കാട്ടാനക്കൂട്ടം വെള്ളം കുടിക്കുന്നത്. ഏകദേശം മൂന്നു നാലു മാസം ആനകളിങ്ങനെ നാടുകാണാനും പുഴയിലെ വെള്ളം കുടിക്കാനുമായി ആനക്കുളത്ത് എത്താറുണ്ട്.

മാങ്കുളം ഫോറസ്റ്റ് ഡിവിഷന്‍റെയും മലയാറ്റൂർ വനമേഖലയുടെയും അതിർത്തി പ്രദേശമാണ് ആനകുളം. മലയാറ്റൂർ ഫോറസ്‌റ്റ് ഡിവിഷനിലുള്ള കാട്ടാന കൂട്ടങ്ങളാണ് ആനക്കുളത്തെ അരുവിയിൽ വരുന്നത്. ഈറ്റചോല എന്ന് അറിയപ്പെടുന്ന അരുവിയിലെ ആനകുളം ഭാഗത്തെ വെള്ളത്തിന് ഉപ്പുരസം ഉള്ളതിനാലാണ് കാട്ടാനകൾ കൂട്ടമായി വെള്ളം കുടിക്കാനായി ഇവിടെക്കെത്തുന്നതെന്നാണ് പറയപ്പെടുന്നത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും