AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kariyathumpara: അവധികൾ നിരവധി, വേഗം വണ്ടി വിട്ടോ… കോഴിക്കോടിന്റെ സ്വന്തം ഊട്ടിയിലേക്ക്…

Kariyathumpara, the Ooty of Kozhikode: യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് പറുദ്ദീസയാവുകയാണ് കോഴിക്കോടിന്റെ സ്വന്തം ഊട്ടി എന്നറിയപ്പെടുന്ന കരിയാത്തുംപാറ. ദിവസവും നൂറുകണക്കിന് സ‍ഞ്ചാരികളാണ് ഇവിടം തേടിയെത്തുന്നത്.

Kariyathumpara: അവധികൾ നിരവധി, വേഗം വണ്ടി വിട്ടോ… കോഴിക്കോടിന്റെ സ്വന്തം ഊട്ടിയിലേക്ക്…
Kariyathumpara Image Credit source: social media
Nithya Vinu
Nithya Vinu | Updated On: 26 Sep 2025 | 12:20 PM

സെപ്റ്റംബര്‍ 26 വെള്ളിയാഴ്ച സ്‌കൂളുകളും കോളേജുകളും അടച്ചാൽ പിന്നേ തുറക്കുന്നത് ഒക്ടോബര്‍ മൂന്നിന്, അതായത് വലിയൊരു അവധിക്കാലമാണ് മുന്നിലുള്ളതെന്ന്. അപ്പോൾ പിന്നെ ഒരു യാത്ര പോയാലോ…അതും കോഴിക്കോടിന്റെ മണ്ണിലേക്ക്..

പച്ചവിരിച്ച ചോലകളും മൂടൽ മഞ്ഞു പെയ്യുന്ന ഉയരങ്ങളും തേടുന്നവർക്ക് ഇതിലും മികച്ചൊരു ഓപ്ഷൻ വേറെയില്ല. യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് പറുദ്ദീസയാവുകയാണ് കോഴിക്കോടിന്റെ സ്വന്തം ഊട്ടി എന്നറിയപ്പെടുന്ന കരിയാത്തുംപാറ. മലബാറിന്റെ തേക്കടി, മലബാറിന്റെ ഊട്ടി എന്നെല്ലാം വിളിക്കപ്പെടുന്ന കരിയാത്തുംപാറ കോഴിക്കോട്ടെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ കക്കയത്തിന് അടുത്താണ് സ്ഥിതി ചെയ്യുന്നത്.

ALSO READ: വാഗമണ്ണിൻ്റെ റെക്കോർഡ് പഴങ്കഥയായി; രാജ്യത്തെ ഏറ്റവും നീളം കൂടിയ ചില്ലുപാലം ഇനി വിശാഖപട്ടണത്ത്

ദിവസവും നൂറുകണക്കിന് സ‍ഞ്ചാരികളാണ് ഇവിടം തേടിയെത്തുന്നത്. കൂറ്റൻ പാറക്കെട്ടുകളും അതിനിടയിലൂടെ കുത്തിയൊഴുകുന്ന ചെറിയ വെള്ളച്ചാട്ടവുമാണ് കരിയാത്തുംപാറയുടെ ഭം​ഗി കൂട്ടുന്നത്. ചുറ്റിലും വയനാടിനോട് അതിർത്തിപങ്കിടുന്ന കൂറ്റൻ മലനിരകളാണ്.

പ്രധാനമായും രണ്ട് വഴികളിലൂടെ കരിയാത്തുംപാറയിലെത്താം. കോഴിക്കോട് നിന്ന് ബാലുശ്ശേരിയെത്തി അവിടെ നിന്ന് 12 കിലോമീറ്റർ അകലെയുള്ള വയലട കടന്ന് തലയാട്, മണിചേരിമല റോഡ് വഴി 14 കിലോമീറ്റർ ദൂരമുണ്ട് കരിയാത്തുംപാറയ്ക്ക്. കൂടാതെ വയനാട് ഭാഗത്ത് നിന്ന് വരുന്നവര്‍ക്ക് പൂനൂര്‍എസ്റ്റേറ്റ്മുക്ക് വഴി എത്താവുന്നതാണ്.