Diwali 2025 Holidays: ദീപാവലി അവധിക്കാലം ആഘോഷിക്കാൻ ഇതാ കിടിലൻ സ്ഥലങ്ങൾ; ബജറ്റും വളരെ കുറവാണ്
Diwali Holidays Budget Friendly Travel: രാജകീയതയും പരമ്പരാഗത ദീപാവലി ആഘോഷങ്ങളുമെല്ലാം ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ സ്ഥലങ്ങൾ നമ്മുടെ രാജ്യത്ത് ഒട്ടനവധിയുണ്ട്. ഈ വർഷത്തെ ദീപാവലിക്ക് കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാൻ പറ്റിയ സ്ഥലങ്ങൾ പരിചയപ്പെടാം.

Diwali Holidays
അവധിക്കാലം ആഘോഷമാക്കാൻ യാത്രകളാണ് പലരും തിരഞ്ഞെടുക്കുന്നത്. എന്നാൽ ബജറ്റാണ് പലപ്പോഴും വെല്ലുവിളിയാകുന്നത്. വരാനിരിക്കുന്നത് നീണ്ട അവധിയാണ്. ദീപാവലിയുമായി ബന്ധപ്പെട്ട അവധിയിൽ നമ്മുടെ രാജ്യത്ത് തന്നെ ബജറ്റ് സൗഹൃദമായി പോയിവരാൻ കഴിയുന്ന ചില സ്ഥലങ്ങളുണ്ട്. പലതരത്തിലുള്ള വർണാഭമായ ആഘോഷമാണ് രാജ്യത്ത് പല സ്ഥലങ്ങളിൽ നടക്കുന്നത്. 20000 രൂപയ്ക്ക് താഴെ ദീപാവലി അവധി ആഘോഷിക്കാൻ പോകേണ്ട സ്ഥലങ്ങൾ ഇതെല്ലാമാണ്.
പുഷ്കർ, രാജസ്ഥാൻ
ദീപാവലി സമയത്ത് രാജസ്ഥാനിലെ പുഷ്കർ എന്ന സ്ഥലം വളരെ മനോഹരമാണ്. തടാകത്തിന്റെ പടികെട്ടുകളാകെ ദീപങ്ങളാൽ നിറഞ്ഞുനിൽക്കുന്ന കാഴ്ച്ചയും, ക്ഷേത്രങ്ങളിലെ വർണാഭമായ കാഴ്ച്ച, സജീവമായ വിപണി തുടങ്ങി ഒരു യാത്രയിൽ കാണേണ്ടതെല്ലാം ഇവിടെയുണ്ട്. തടാകത്തിന് ചുറ്റുമുള്ള ഒട്ടക സവാരി, പരമ്പരാഗത ഭക്ഷണം തുടങ്ങി ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത് വളരെ വ്യത്യസ്തമായ കാര്യങ്ങളാണ്. ഒരാൾക്ക് 2-3 ദിവസത്തേക്ക് യാത്ര, താമസം, ഭക്ഷണം ഉൾപ്പെടെ ഏകദേശം 8,000 രൂപ മുതൽ 12,000 രൂപ വരെ ചിലവാകൂ.
Also Read: ദീപാവലിയാണ്… ട്രെയിൻ യാത്രയിൽ ഈ വസ്തുക്കൾ കൈവശം വയ്ക്കരുത്; ശിക്ഷ കഠിനമാണ്
ഋഷികേശ്, ഉത്തരാഖണ്ഡ്
പടക്കങ്ങളുടെ ശബ്ദമോ ആൾക്കൂട്ടത്തിന്റെ തിരക്കുകളോ ഇല്ലാതെ സമാധാനവും ആത്മീയതയും നിറഞ്ഞ ദീപാവലിയാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, ഋഷികേശ് വളരെ അനുയോജ്യമായ സ്ഥലമാണ്. ഗംഗാ നദിയുടെ പടിക്കെട്ടിൽ വളരെ ശാന്തമായ ഒരു സായാഹ്നമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ത്രിവേണി ഘട്ടിലെ ഗംഗാ ആരതിയിൽ പങ്കെടുക്കാനും നിങ്ങൾക്ക് സാധിക്കും. ഗസ്റ്റ് ഹൗസുകൾ/ആശ്രമങ്ങൾ എന്നിവ താമസത്തിന് ലഭിക്കുന്നു. ഏകദേശം 10,000 മുതൽ 15,000 വരെ ചിലവാകൂ.
ജയ്പൂർ, രാജസ്ഥാൻ
കൊട്ടാരങ്ങളും, കോട്ടകളും, വിപണികളും ഒരുപോലെ തിളങ്ങി നിൽക്കുന്ന കാഴ്ച്ചയാണ് ജയ്പൂരിലേക്ക് നിങ്ങളെ ആകർഷിക്കുക. രാജസ്ഥാൻ്റെ പാരമ്പര്യത്തിലൂന്നിയ ഭക്ഷണം കരകൗശല വസ്തുകൾ തുടങ്ങി കാണാനും അറിയാനും നിരവധി കാര്യങ്ങളാണിവിടെ ഉള്ളത്. ജയ്പൂരിൽ 2-3 ദിവസത്തേക്ക് ഏകദേശം18000 രൂപ വരെ ചിലവാകുകയുള്ളൂ.