House Boat Travel At Onam: പൂക്കളം മുതൽ സദ്യ വരെ… ഓണം ഹൗസ്ബോട്ടിലായാലോ; ഒരു ദിവസത്തേക്ക് എത്ര രൂപ നൽകണം?
Onam 2025 on a Houseboat: സൂര്യാസ്തമയം കണ്ടുകൊണ്ടുള്ള വൈകുന്നേരങ്ങളിലെ കായൽ യാത്ര അതിമനോഹരമാണ്. യാത്രയിൽ വശങ്ങളിലുള്ള വീടുകളിലും ഗ്രാമങ്ങളിലും ലൈറ്റുകളും ഓണപരിപാടികളും കണ്ട് മനസ്നിറയ്ക്കാം. ഇതെല്ലാം കൂടാതെ ഹൗസ്ബോട്ടിലെ മറ്റ് വിനോദങ്ങൾ എന്തെല്ലാമാണെന്ന് നമുക്ക് നോക്കിയാലോ.

House Boat
ഓണം കളറാക്കാൻ ഇത്തവണത്തെ യാത്രയിൽ ഒരു ചെറിയ മാറ്റം ആയാലോ. റോഡ് യാത്രകളും മലയും കുന്നുകളും എല്ലാ ഒഴിവാക്കി ഇത്തവണത്തെ ഓണം ഹൗസ്ബോട്ടിലാക്കാം. ആലപ്പുഴയുടെ സൗന്ദര്യവും കായൽ കാഴ്ച്ചകളും ഒപ്പം ഓണം വൈബും പിടിച്ചൊരു കിടിലൻ യാത്ര. മനോഹരമായ ഈ യാത്രയിൽ നിങ്ങൾക്ക് ഓണസദ്യയും പൂക്കളവും വള്ളംകളിയും എല്ലാം ആസ്വദിക്കാം. നാട്ടിൻ പുറങ്ങളിലെ ഓണക്കാഴ്ച്ചകളും ഇതോടൊപ്പം ആസ്വദിക്കാവുന്നതാണ്.
സൂര്യാസ്തമയം കണ്ടുകൊണ്ടുള്ള വൈകുന്നേരങ്ങളിലെ കായൽ യാത്ര അതിമനോഹരമാണ്. യാത്രയിൽ വശങ്ങളിലുള്ള വീടുകളിലും ഗ്രാമങ്ങളിലും ലൈറ്റുകളും ഓണപരിപാടികളും കണ്ട് മനസ്നിറയ്ക്കാം. ഇതെല്ലാം കൂടാതെ ഹൗസ്ബോട്ടിലെ മറ്റ് വിനോദങ്ങൾ എന്തെല്ലാമാണെന്ന് നമുക്ക് നോക്കിയാലോ.
ഓണക്കാലത്തെ ഹൗസ്ബോട്ട്
പ്രശസ്തമായ ചുണ്ടൻ വള്ളങ്ങൾ, ഓണാഘോഷങ്ങളുടെ അവിഭാജ്യ ഘടകമാണ്. ആവേശകരമായ വള്ളംകളി കാണാൻ ഹൗസ് ബോട്ട് യാത്രയിലൂടെ സാധിക്കും. ഏറ്റവും ജനപ്രിയമായ ആകർഷണം ആലപ്പുഴയിൽ നടക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളിയാണ്. അവിയൽ, ഓലൻ, തോരൻ, സാമ്പാർ, രസം, പായസം എന്നിവ അടങ്ങിയ കിടിലൻ ഓണസദ്യയോടെയാണ് ഈ സമയം ഹൗസ്ബോട്ട് പാക്കേജ് വരിക. കായൽ കാറ്റേറ്റ് സദ്യ കഴിക്കുന്നത് നിങ്ങൾക്ക് വേറിട്ടൊരു അനുഭവമായിരിക്കും.
ഓണക്കാലത്ത് തിരുവാതിരയും, ക്ലാസിക്കൽ നൃത്തമായ കഥകളിയും ചില ഹൗസ്ബോട്ട് പാക്കേജുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ സാംസ്കാരിക വിനോദങ്ങൾ നിങ്ങളുടെ ഓണാഘോഷത്തിന് മറ്റൊരു നിറം നൽകുന്നു. മറ്റൊരു ആകർഷണം ഹൗസ്ബോട്ടുകളിലെ അത്തപൂക്കളെ തന്നെയാണ്. ചില ഹൗസ്ബോട്ട് ഓപ്പറേറ്റർമാർ അതിഥികൾക്ക് ഇതിനുള്ള അവസരം നൽകാറുണ്ട്.
ഹൗസ് ബോട്ടിന് ഒരു ദിവസത്തേക്ക് എത്ര ചിലവാകും?
ഹൗസ് ബോട്ടിൻ്റെ വലിപ്പം, ആഡംബരം, സീസൺ എന്നിവയെ ആശ്രയിച്ചാണ് ഇവയുടെ നിരക്കുകൾ നിശ്ചയിക്കുക. ഏഴി കിടപ്പുമുറികൾ വരെയുള്ള ഹൗസ്ബോട്ടുകൾ ആലപ്പുഴയിലുണ്ട് ഇവ കുടുംബ യാത്രകൾക്കും പാർട്ടികൾക്കും വേണ്ടിയാണ് കൂടുതലും ആളുകളും തിരഞ്ഞെടുക്കുന്നത്.
സ്റ്റാൻഡേർഡ് ഹൗസ് ബോട്ടുകൾ: പ്രതിദിനം 7,000 മുതൽ 12,000 വരെ (1 കിടപ്പുമുറി)
ആഡംബര ഹൗസ് ബോട്ടുകൾ: പ്രതിദിനം 15,000 മുതൽ 25,000 വരെ
പ്രീമിയം & മൾട്ടി-ബെഡ്റൂം ബോട്ടുകൾ: പ്രതിദിനം 30,000 മുതൽ 60,000