Monsoon Travel: മഴക്കാലമല്ലെ പുറത്ത് പോയാലോ! കാണേണ്ട സ്ഥലങ്ങൾ ഇതാണ് കേട്ടോ
Monsoon Travel Destination In India; മഴ നനഞ്ഞ് സ്ഥലങ്ങൾ കാണാൻ ആഗ്രഹമില്ലാത്തവരായി ആരുമില്ല. ചെറിയ ചാറ്റൽമഴയാണെങ്കിൽ പോലും പ്രകൃതിയുമായി ഇടപഴകാൻ ഏറ്റവും നല്ല സമയമാണിത്. മഴക്കാലത്ത് കേരളത്തിലും പുറത്തും പോകാൻ അനുയോജ്യമായ ടൂറിസ്റ്റ് കേന്ദ്രങ്ങൾ പലയിടങ്ങളിലും ഉണ്ട്. എന്നാൽ മഴക്കാലമായതിനാൽ അധികൃതരുടെ നിർദ്ദേശങ്ങൾ തീർച്ചയായും മനസ്സിലാക്കി വേണം യാത്ര ചെയ്യാൻ.
ഏകദേശം ജൂൺ മുതൽ ഓഗസ്റ്റ് വരെ നമ്മുടെ നാട്ടിൽ തോരാ മഴയായിരിക്കും. ഇപ്പോഴത്തെ കാലാവസ്ഥാ വ്യതിയാനത്തിനനുസരിച്ച് മഴക്കാലമൊക്കെ മാറികഴിഞ്ഞു. സമയം തെറ്റിയുള്ള മഴയും കടുത്ത വെയിലും പ്രകൃതിയെപോലും മാറ്റിമറിച്ചു. എന്നാൽ ജൂൺ-ജൂലൈ മാസങ്ങളിൽ ഇടവിട്ടാണെങ്കിലും മഴ ലഭിക്കാറുണ്ട്. ഇപ്പോഴത്തെ ഈ മഴയിൽ നമ്മുടെ രാജ്യത്ത് കാണാൻ പറ്റിയ സ്ഥലങ്ങൾ ഏതെല്ലാമാണെന്ന് നമുക്ക് ഒന്ന് നോക്കാം.
മഴ നനഞ്ഞ് സ്ഥലങ്ങൾ കാണാൻ ആഗ്രഹമില്ലാത്തവരായി ആരുമില്ല. ചെറിയ ചാറ്റൽമഴയാണെങ്കിൽ പോലും പ്രകൃതിയുമായി ഇടപഴകാൻ ഏറ്റവും നല്ല സമയമാണിത്. മഴക്കാലത്ത് കേരളത്തിലും പുറത്തും പോകാൻ അനുയോജ്യമായ ടൂറിസ്റ്റ് കേന്ദ്രങ്ങൾ പലയിടങ്ങളിലും ഉണ്ട്. എന്നാൽ മഴക്കാലമായതിനാൽ അധികൃതരുടെ നിർദ്ദേശങ്ങൾ തീർച്ചയായും മനസ്സിലാക്കി വേണം യാത്ര ചെയ്യാൻ.
കൂർഗ്, കർണാടക
മൺസൂൺ കാലത്ത് യാത്ര പോകാൻ അനുയോജ്യമായ സ്ഥലമാണ് കൂർഗ്. വിശാലമായ കാപ്പിത്തോട്ടങ്ങൾ, മൂടൽമഞ്ഞാൽ പൊതിഞ്ഞ കുന്നുകൾ, വെള്ളച്ചാട്ടം തുടങ്ങി മനോഹരമായ പ്രകൃതി ദൃശ്യങ്ങളാൽ അനുഗ്രഹീതനായി നിൽക്കുകയാണ് കൂർഗ് ഈ സമയത്ത്. കൂർഗിലേക്കുള്ള റോഡ് യാത്ര അതിലേറെ മനോഹരമാണ്. വിനോദസഞ്ചാരികൾക്ക് സുഖപ്രദമായ ഹോംസ്റ്റേകളും പ്രാദേശിക ഭക്ഷണവിഭവങ്ങളും അവിടുത്തെ മറ്റൊരു പ്രത്യേകതയാണ്.
ലോണാവാല, മഹാരാഷ്ട്ര
മുംബൈയിൽ നിന്നും പൂനെയിൽ നിന്നും ഏതാനും മണിക്കൂറുകൾ മാത്രം യാത്ര ചെയ്താൽ മഹാരാഷ്ട്രയിലെ ലോണാവാലയിലെത്താം. മഴക്കാലത്ത് ഏറ്റവും മനോഹരമായ ഒരു സ്ഥലമാണിത്. നിരവധി വെള്ളച്ചാട്ടങ്ങൾ, പച്ചപ്പ് നിറഞ്ഞ താഴ്‌വരകൾ, വളരെ ശാന്തവും സുഖകരമായ കാലാവസ്ഥ എന്നിങ്ങനെ സഞ്ചാരികളെ ആകർഷിക്കുന്ന വിവിധ ഘടകങ്ങൾ അവിടെയുണ്ട്. മഴക്കാലം ആസ്വദിക്കാൻ ധാരാളം റിസോർട്ടുകളും ഭക്ഷണശാലകളും ഉള്ള ഈ പ്രദേശം യാത്രക്കാർക്ക് ഏറെ പ്രിയപ്പെട്ടതാണ്.
കൊടൈക്കനാൽ, തമിഴ്നാട്
മൺസൂൺ കാലത്ത് കുറഞ്ഞ ബജറ്റിൽ ഒരു യാത്ര ആഗ്രഹിക്കുന്നവർക്ക് പോകാൻ പറ്റിയ സ്ഥലമാണ് കൊടൈക്കനാൽ. കപ്പിളായോ, കുടുംബത്തോടൊപ്പമോ, ഒറ്റയ്ക്കോ യാത്ര ചെയ്യുകയാണെങ്കിലും, ഈ പ്രദേശം വളരെ നല്ലൊരു തിരഞ്ഞെടുപ്പാണ്. തണുത്ത കാലാവസ്ഥ, മഞ്ഞുകണങ്ങളാൽ ചുറ്റപ്പെട്ട പൈൻ കാടുകൾ, മൂടൽമഞ്ഞ് നിറഞ്ഞ തടാകങ്ങൾ എന്നിവ വളരെ ഉന്മേഷദായകമായ ഒരു അന്തരീക്ഷം നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നു.
ഡാർജിലിംഗ്
പശ്ചിമ ബംഗാളിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം പ്രസിദ്ധമായ ഹിൽസ്റ്റേഷനുകളിൽ ഒന്നാണ്. വിദേശ സഞ്ചാരികൾ അടക്കം നിരവധിപേരാണ് ഇവിടേക്ക് എത്തുന്നത്. മൺസൂൺ കാലത്ത് ഡാർജിലിംഗ് സന്ദർശിക്കാൻ ചില പ്രധാന കാരണങ്ങളുണ്ട്. കാഞ്ചൻജംഗാ മലനിരകളുടെ മനോഹര സൂര്യോദയ കാഴ്ചകൾ കാണാൻ ഏറ്റവും അനുയോജ്യമായ സമയം കൂടിയാണിത്. ബടാസിയ ലൂപ്പ്, ഹാപ്പി വാലി ടീ എസ്റ്റേറ്റ്, പീസ് പഗോഡ എന്നിങ്ങനെ മഴക്കാല പ്രദേശങ്ങൾ ഇവിടെ ഏറെയാണ്.