AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Train Ticket reservation: ടിക്കറ്റ് ബുക്കിങ്ങിൽ ആശ്വാസനടപടി; റിസർവേഷൻ ചാർട്ട് ഇനി 8 മണിക്കൂർ മുൻപേ എത്തും

Indian Railways Eases Ticket Reservations: ഉച്ചയ്ക്ക് 2 മണിക്ക് മുൻപ് പുറപ്പെടേണ്ട ട്രെയിനുകളുടെ റിസർവേഷൻ ചാർട്ട് തലേദിവസം രാത്രി 9 മണിക്ക് പ്രസിദ്ധീകരിക്കും. റെയിൽവേ മന്ത്രിയുടെ നിർദ്ദേശപ്രകാരം ഈ പുതിയ മാറ്റങ്ങൾ ഘട്ടം ഘട്ടമായാണ് നടപ്പാക്കുക.

Train Ticket reservation: ടിക്കറ്റ് ബുക്കിങ്ങിൽ ആശ്വാസനടപടി; റിസർവേഷൻ ചാർട്ട് ഇനി 8 മണിക്കൂർ മുൻപേ എത്തും
ട്രെയിന്‍Image Credit source: TV9 Network
aswathy-balachandran
Aswathy Balachandran | Published: 29 Jun 2025 21:35 PM

ചെന്നൈ: ട്രെയിൻ യാത്രക്കാർക്ക് ആശ്വാസകരമായ പുതിയ പരിഷ്കാരങ്ങളുമായി ഇന്ത്യൻ റെയിൽവേ. ഇനി മുതൽ ട്രെയിനുകളുടെ റിസർവേഷൻ ചാർട്ട് യാത്ര തുടങ്ങുന്നതിന് 8 മണിക്കൂർ മുൻപ് പ്രസിദ്ധീകരിക്കും. നിലവിൽ ഇത് നാല് മണിക്കൂർ മുൻപാണ് തയ്യാറാക്കിയിരുന്നത്. ടിക്കറ്റ് ലഭ്യതയെക്കുറിച്ചുള്ള യാത്രക്കാരുടെ ആശങ്കകൾ ലഘൂകരിക്കുന്നതിനാണ് ഈ പുതിയ നടപടിയെന്ന് റെയിൽവേ അറിയിച്ചു.

 

പ്രധാന മാറ്റങ്ങളും പുതിയ പ്രഖ്യാപനങ്ങളും

ഉച്ചയ്ക്ക് 2 മണിക്ക് മുൻപ് പുറപ്പെടേണ്ട ട്രെയിനുകളുടെ റിസർവേഷൻ ചാർട്ട് തലേദിവസം രാത്രി 9 മണിക്ക് പ്രസിദ്ധീകരിക്കും. റെയിൽവേ മന്ത്രിയുടെ നിർദ്ദേശപ്രകാരം ഈ പുതിയ മാറ്റങ്ങൾ ഘട്ടം ഘട്ടമായാണ് നടപ്പാക്കുക. കൂടാതെ ജൂലൈ 1 മുതൽ തത്കാൽ ടിക്കറ്റുകൾക്ക് ആധാർ നിർബന്ധമാക്കും. ആധാർ അടിസ്ഥാനമാക്കിയുള്ള OTP സ്ഥിരീകരണം ജൂലൈ അവസാനത്തോടെ നിർബന്ധമാക്കും.

ട്രെയിൻ യാത്രയിൽ ഏതെങ്കിലും അസൗകര്യങ്ങൾ ഉണ്ടായാൽ റീഫണ്ടിന് അപേക്ഷ നൽകാൻ റെയിൽവേ പുതിയ അവസരം നൽകുന്നുണ്ട്. മൂന്ന് മണിക്കൂറിലധികം വൈകി ഓടുന്ന ട്രെയിനുകൾ, ട്രെയിനിലെ എസി പ്രവർത്തിക്കാത്തത്, ട്രെയിൻ മറ്റൊരു റൂട്ടിലൂടെ സഞ്ചരിക്കുന്നത്, ട്രെയിൻ നഷ്ടപ്പെടുകയോ വൈകുകയോ ചെയ്യുക, വഴിതിരിച്ചുവിടലുകൾ ഉണ്ടാകുക, കോച്ച് മാറ്റങ്ങൾ സംഭവിക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ ഐആർസിടിസി വെബ്സൈറ്റിലോ ആപ്പിലോ ടിഡിആർ ഫയൽ ചെയ്താൽ റീഫണ്ട് ലഭിക്കും.

റെയിൽവേ ആപ്പ് മുതൽ വെയ്റ്റിംഗ് ലിസ്റ്റ് വരെയുള്ള കാര്യങ്ങളിൽ പുതിയ മാറ്റങ്ങൾ വരുന്നുണ്ടെന്നും, ജനങ്ങളുമായി ചേർന്നാണ് ഓരോ തീരുമാനവും റെയിൽവേ എടുക്കുന്നതെന്നും അധികൃതർ അറിയിച്ചു. എന്നാൽ, റെയിൽവേ സർവീസുകളെക്കുറിച്ച് ജനങ്ങൾക്കിടയിൽ ചില പരാതികൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. പുതിയ പരിഷ്കാരങ്ങൾ ഈ പരാതികൾ കുറയ്ക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ.