Thattekad Greeny Meadows: കേരളത്തിലെ സ്വിറ്റ്സർലൻഡ് ഇതാണ്; തട്ടേക്കാട് ഗ്രീൻ മെഡോസ് കാണാൻ പോകാം
Kerala's Switzerland Thattekad Greeny Meadows: പ്രധാനമായും മഞ്ഞും കോടയും നിറഞ്ഞ കുന്നിൻ പ്രദേശങ്ങളെയാണ് ഇങ്ങനെ വിളിക്കാറുള്ളത്. വാഗമണ്ണാണ് ഇതിൽ ഏറ്റവും പ്രശസ്തമാണ്. കൂടാതെ, ഏലപ്പാറ, മീശപ്പുലിമല, ഇല്ലിക്കൽ കല്ല്, ഉളുപ്പൂണി, തട്ടേക്കാടിനടുത്തുള്ള ഗ്രീനി മെഡോസ് തുടങ്ങിയ സ്ഥലങ്ങളെയും ആളുകൾ കേരളത്തിന്റെ സ്വിറ്റ്സർലൻഡ് എന്ന് വിശേഷണം നൽകിയിട്ടുണ്ട്.

Thattekad Greeny Meadows
കേരള തനിമയും, പച്ചപ്പും, മലനിരകളും, വെള്ളച്ചാട്ടവും, താളം തെറ്റി ഒഴുകുന്ന പുഴകളും മനസ്സിന് വളരെയധികം സന്തോഷം നൽകുന്ന കാഴ്ച്ചകളാണ്. നമ്മുടെ നാട്ടിൽ അത്തരത്തിലുള്ള നിരവധി സ്ഥലങ്ങളുണ്ട്. കേരളത്തിൽ സ്വിറ്റ്സർലൻഡ് എന്ന് പല സ്ഥലങ്ങളെയും വിശേഷിപ്പിക്കാറുണ്ട്. പ്രധാനമായും മഞ്ഞും കോടയും നിറഞ്ഞ കുന്നിൻ പ്രദേശങ്ങളെയാണ് ഇങ്ങനെ വിളിക്കാറുള്ളത്. വാഗമണ്ണാണ് ഇതിൽ ഏറ്റവും പ്രശസ്തമാണ്. കൂടാതെ, ഏലപ്പാറ, മീശപ്പുലിമല, ഇല്ലിക്കൽ കല്ല്, ഉളുപ്പൂണി, തട്ടേക്കാടിനടുത്തുള്ള ഗ്രീനി മെഡോസ് തുടങ്ങിയ സ്ഥലങ്ങളെയും ആളുകൾ കേരളത്തിന്റെ സ്വിറ്റ്സർലൻഡ് എന്ന് വിശേഷണം നൽകിയിട്ടുണ്ട്.
എന്നാൽ ഇക്കൂട്ടിൽ അടുത്തിടെ പ്രശസ്തമായ ഒരു സ്ഥലമാണ് തട്ടേക്കാടിനടുത്തുള്ള ഗ്രീനി മെഡോസ്. എറണാകുളം ജില്ലയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. മനോഹരമായ പുൽമേടുകൾ നിറഞ്ഞ നിരപ്പായ സ്ഥലമാണ് കുറ്റമ്പുഴയ്ക്കടുത്തുള്ള ഗ്രീനി മെഡോസ്. പുലർച്ചെ പോയാൽ നല്ല കോടമഞ്ഞ് ആസ്വദിച്ച് പറ്റിയ ഒരു നല്ല റൂട്ടാണ് ഈ സ്ഥലം. കാട്ടാനകളുടെ ശല്യം ഉള്ള ഒരു സ്ഥലം കൂടിയായതിനാൽ യാത്ര ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കണം.
ALSO READ: പൊൻമുടിയിലെ സീതാ തീർത്ഥത്തിൻ്റെ പ്രത്യേകത അറിയാമോ? മകര പൊങ്കാല എപ്പോൾ
സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ഈ മമനോഹര പ്രദേശം തേടി നിരവിധി സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. പച്ചപ്പിൽ മേഞ്ഞുനടക്കുന്ന കന്നുകാലികളും നടുവിലൂടെ ഒഴുകുന്ന അരുവിയും സായാഹ്നത്തിൽ അസ്തമിക്കുന്ന സൂര്യനും പ്രദേശത്തിൻ്റെ മാറ്റ് കൂട്ടുന്നു. പ്രദേശത്തെ മറ്റൊരു ആകർഷണം തട്ടേക്കാട് പക്ഷിസങ്കേതമാണ്. തട്ടേക്കാടിനടുത്തുള്ള ഒരു മനോഹരമായ തടാകത്തെ സീതാദേവി തടാകമെന്നാണ് അറിയപ്പെടുന്നത്.
പക്ഷി സങ്കേതത്തോട് ചേർന്ന് ഒരു ചെറിയ കാഴ്ചബംഗ്ളാവും ശലഭ ഉദ്യാനവും ഉണ്ട്. പൂക്കളും ചെടികളും നിരന്നുനിൽക്കുന്നത് കാണാൻ നല്ല അഴകാണ്. ശലഭങ്ങൾക്കുള്ള ആവസ വ്യവസ്ഥയാണ് ഇതിലൂടെ ഇവിടെ ഒരുക്കിയിരിക്കുന്നത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് പ്രവേശനം. പക്ഷി നിരീക്ഷണത്തിൽ താത്പര്യമുള്ളവർക്ക് അതിനായി അംഗീകൃത ഗൈഡുകളുടെ സഹായം ഇവിടെ ലഭ്യമാണ്. കാടിനുള്ളിൽ സഞ്ചരിച്ച് പക്ഷികളെ കണ്ടെത്താൻ ഗൈഡ് സഹായിക്കും.