AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Air India Pet Policy: പെറ്റിനെ കൂടെ കൂട്ടിക്കോ…; എയർ ഇന്ത്യയിലെ നിയമങ്ങൾ ഇങ്ങനെ

Air India Pet Travel Guide: എയർ ഇന്ത്യയുടെ ചില വിമാനങ്ങളിൽ വളർത്തുമൃഗങ്ങൾക്ക് അവയുടെ ഉടമകളോടൊപ്പം യാത്ര ചെയ്യാൻ സാധിക്കുന്ന തരത്തിലാണ് പോളിസി പുറത്തിറക്കിയിരിക്കുന്നത്. ഏറ്റവും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, തിരഞ്ഞെടുത്ത ഇക്കണോമി-ക്ലാസ് വിമാനങ്ങളിൽ 10 കിലോ വരെ ഭാരമുള്ള വളർത്തുമൃഗങ്ങളെ ഉടമകൾക്ക് ക്യാബിനിൽ കൊണ്ടുപോകാനുള്ള അനുവാദമുണ്ട്.

Air India Pet Policy: പെറ്റിനെ കൂടെ കൂട്ടിക്കോ…; എയർ ഇന്ത്യയിലെ നിയമങ്ങൾ ഇങ്ങനെ
Air India Pet Travel GuideImage Credit source: Olga Pankova/Moment/Getty Images
Neethu Vijayan
Neethu Vijayan | Updated On: 14 Jan 2026 | 01:41 PM

മിക്കവരുടെയും വീടുകളിൽ വളർത്തു മൃ​ഗങ്ങൾ ഉണ്ടാകാറുണ്ട്. യാത്രകൾ പോകുമ്പോൾ അവയെ വീട്ടിലാക്കി പോകുന്നതാണ് ഏറ്റവും വലിയ ആശങ്കാജനകമായ കാര്യം. സ്വകാര്യ വാഹനങ്ങളിൽ യാത്ര പോകുന്നവർ അവരുടെ വളർത്തു മൃ​ഗങ്ങളെയും കൂടെ കൂട്ടാറുണ്ട്. എന്നാൽ ഇത്തരക്കാർക്കൊരു സന്തോഷ വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നിങ്ങളുടെ യാത്രാ വേളയിൽ വളർത്തുമൃഗങ്ങളെയും കൂടെ കൂട്ടാനുള്ള പുതിയ നിയമം കൊണ്ടുവന്നിരിക്കുകയാണ് എയർ ഇന്ത്യ.

എയർ ഇന്ത്യയുടെ ചില വിമാനങ്ങളിൽ വളർത്തുമൃഗങ്ങൾക്ക് അവയുടെ ഉടമകളോടൊപ്പം യാത്ര ചെയ്യാൻ സാധിക്കുന്ന തരത്തിലാണ് പോളിസി പുറത്തിറക്കിയിരിക്കുന്നത്. ഏറ്റവും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, തിരഞ്ഞെടുത്ത ഇക്കണോമി-ക്ലാസ് വിമാനങ്ങളിൽ 10 കിലോ വരെ ഭാരമുള്ള വളർത്തുമൃഗങ്ങളെ ഉടമകൾക്ക് ക്യാബിനിൽ കൊണ്ടുപോകാനുള്ള അനുവാദമുണ്ട്. ആഭ്യന്തര, അന്തർദേശീയ വിമാനങ്ങളിൽ ഈ സൗകര്യം ലഭ്യമാണ്.

ALSO READ: ഈ ദിവസം പോയാൽ താജ് മഹൽ സൗജന്യമായി കാണാം; കാരണം എന്താണെന്ന് അറിയാമോ

നേരത്തെ യാത്രയ്ക്ക് 72 മണിക്കൂർ മുമ്പ് ഇതിനുള്ള അനുവാദം വാങ്ങേണ്ടിയിരുന്നു. എന്നാൽ ഇപ്പോൾ 48 മണിക്കൂർ മുമ്പ് അപേക്ഷ സമർപ്പിച്ചാൽ മതിയാകും. അതേസമയം, ആവശ്യമായ രേഖകളും സർട്ടിഫിക്കറ്റുകളും പരിശോധിച്ച് പശേഷം മാത്രമേ ബുക്കിംഗ് സ്ഥിരീകരിക്കൂ. ഇന്ത്യയിലും മറ്റ് 80-ലധികം സ്ഥലങ്ങളിലേക്കും യാത്രക്കാർക്ക് അവരുടെ വളർത്തുമൃഗങ്ങളെ കൊണ്ടുപോകാനാകും. ഏഷ്യ, കിഴക്കൻ ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

വളർത്തുമൃഗങ്ങളെ കൊണ്ടുപോകാൻ അനുവദിക്കുന്ന വിമാനത്തിൽ രണ്ട് ക്യാബിനുകൾ ഉണ്ടായിരിക്കും. അതേസമയം, നിങ്ങളുടെ മൃഗത്തിന് എട്ട് ആഴ്ചയെങ്കിലും പ്രായമുള്ളതായിരിക്കണം. കൂടാതെ ഗർഭിണിയായിരിക്കരുത്, മരുന്നുകൾ കഴിക്കുന്നതോ, അല്ലെങ്കിൽ ഗുരുതരമായ രോഗം ബാധിച്ചവയോ ആകരുത്. യാത്രാ വേളയിൽ വളർത്തുമൃഗങ്ങളെ കൂടിന് പുറത്തിറക്കാൻ അനുവദിക്കുകയില്ല. കൂടാതെ, നിങ്ങൾ യാത്രയ്ക്ക് തിരഞ്ഞെടുക്കുന്ന രാജ്യങ്ങളുടെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് മാർഗ്ഗനിർദ്ദേശങ്ങൾ മാറിയേക്കാം.

വളർത്തുമൃ​ഗങ്ങളുടെ കൂടുകൾ 17 x 10 x 9 ഇഞ്ച് വലിപ്പമുള്ളതും, ചോർച്ചയില്ലാത്തതും, സുരക്ഷിതവുമായിരിക്കണം. കൂടാതെ മൂന്ന് വശങ്ങളിൽ വായുസഞ്ചാരമുള്ളതുമായിരിക്കണം. കൂട് ഉൾപ്പെടെ 10 മുതൽ 32 കിലോഗ്രാം വരെ ഭാരമെ ക്യാബിനിൽ അനുവദിക്കു.

വളർത്തുമൃ​ഗങ്ങളെ ആഭ്യന്തര വിമാനങ്ങളിലാണ് കോണ്ടുപോകുന്നതെങ്കിൽ 7500 രൂപയും ഹ്രസ്വ ദൂര അന്താരാഷ്ട്ര വിമാനങ്ങൾക്ക് 140 ഡോളർ (12,600 രൂപ) വരെയും ചിലവാകും. ദീർഘദൂര അന്താരാഷ്ട്ര വിമാനങ്ങളിൽ നിങ്ങളുടെ വളർത്തുമൃഗങ്ങളെ കൊണ്ടുപോകുന്നതിനുള്ള നിരക്കുകൾ $160 (14,400 രൂപ) ആണ്. ചെക്ക്ഡ് ബാഗേജായി മൃഗങ്ങളെ കൊണ്ടുപോകുകയാണെങ്കിൽ നിരക്കുകൾ മാറും. വളർത്തുമൃഗങ്ങളെ വിമാനങ്ങളിൽ കൊണ്ടുപോകാൻ വാക്സിനേഷൻ സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും സമർപ്പിക്കേണ്ടതുണ്ട്.