Perunthenaruvi Waterfalls: ഈ വീക്കെൻഡിൽ പോകാം ഒരു കിടിലം സ്പോട്ടിലേക്ക്; കാണാം പെരുന്തേനരുവി വെള്ളച്ചാട്ടം

Explore Perunthenaruvi Waterfalls: റാന്നി താലൂക്കിലെ വെച്ചൂച്ചിറ, നാറണംമൂഴി പഞ്ചായത്ത്‌ പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണ് പെരുന്തെനരുവി. കൂറ്റൻ പാറക്കെട്ടുകൾക്കിടയിലൂടെ നുരഞ്ഞുപതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം കാണാന അതിമനോഹരമാണ്.

Perunthenaruvi Waterfalls: ഈ വീക്കെൻഡിൽ പോകാം ഒരു കിടിലം സ്പോട്ടിലേക്ക്; കാണാം പെരുന്തേനരുവി വെള്ളച്ചാട്ടം

Perunthenaruvi Waterfalls

Published: 

18 Jul 2025 14:00 PM

ഒറ്റ ദിവസം കൊണ്ട് പോയി വരാൻ പറ്റുന്ന സ്ഥലങ്ങളാണ് മിക്കവരുടെയും ലക്ഷ്യം. വീക്കെന്റായാൽ എങ്ങോട്ട് പോകുമെന്നുള്ള കൺഫ്യാഷനാണ് പലർക്കും. തെക്കൻ ജില്ലകാർക്ക് അവധി ആഘോഷിക്കാൻ പറ്റുന്ന ഒരു കിടിലൻ സ്പോട്ടിനെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്. കാടും പുഴയും മലയും വെള്ളച്ചാട്ടവും എല്ലാം കാണാൻ പത്തനംതിട്ടയിലേക്ക് പോന്നോളൂ. പത്തനംതിട്ടയിൽ നിന്ന് 36 കിലോമീറ്റർ യാത്ര ചെയ്താൽ അതിമനോഹരമായ ഒരു വെള്ളച്ചാട്ടത്തിലേക്ക് എത്താം.

റാന്നി താലൂക്കിലെ വെച്ചൂച്ചിറ, നാറണംമൂഴി പഞ്ചായത്ത്‌ പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണ് പെരുന്തെനരുവി. കൂറ്റൻ പാറക്കെട്ടുകൾക്കിടയിലൂടെ നുരഞ്ഞുപതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം കാണാന അതിമനോഹരമാണ്. ഇത് കൂടാതെ വിനോദ സഞ്ചാരികളുടെ സൗകര്യത്തിനായി ടൂറിസം വകുപ്പിന്റെ ഡോർമെറ്ററികൾ, കോൺഫറൻസ്‌ ഹാൾ, പാർക്ക്‌ എന്നിവ ഇവിടെയുണ്ട്‌.

വെള്ളച്ചാട്ടത്തിൻറെ മായിക ദൃശ്യം വിനോദസഞ്ചാരികളെ ആകർഷിക്കുന്നതാണെങ്കിലും മഴക്കാലത്ത് അതീവ ശ്രദ്ധയോടെ വേണം ഇവിടേക്ക് യാത്ര ചെയ്യാൻ. പശ്ചിമഘട്ടത്തിൽ നിന്നൊഴുകിയെത്തുന്ന പെരുന്തേനരുവി വെള്ളച്ചാട്ടം കാണാൻ കാട്ടുപാതകളിലൂടെ നടന്നെത്തണം. സാഹസികത ഇഷ്ടമുള്ളവർക്ക് ഏറെ പ്രിയപ്പെട്ട ഇടമാണ്. കോട്ടയം, എരുമേലി, വഴിയോ, റാന്നി, വെച്ചൂച്ചിറ വഴിയാണ് ഇവിടേക്ക് എത്തേണ്ടത്. വെള്ളച്ചാട്ടവുമായി ബന്ധപ്പെട്ട് ഇവിടെ രസകരമായ ഒരു കഥ പ്രചരിക്കുന്നുണ്ട്.

സീതയും ശ്രീരാമനും രഥത്തിൽ പോയി എന്ന് സൂചിപ്പിക്കുന്ന അടയാളങ്ങൾ പാറക്കെട്ടുകളിൽ ഉണ്ടെന്നാണ് പഴമക്കാർ പറയുന്നത്. 100 അടി ഉയരത്തിൽ നിന്നാണ് പെരുന്തേനരുവി വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്നത്. സമീപ പ്രദേശങ്ങളിൽ കുറ്റാലം വെള്ളച്ചാട്ടം, പാലരുവി വെള്ളച്ചാട്ടം തുടങ്ങിയവയുമുണ്ട്. എരുമേലിയിൽ നിന്നാണ് നിങ്ങൾ യാത്ര പുറപ്പെടുന്നതെങ്കിൽ വെറും പത്തു കിലോമീറ്റർ മാത്രമാണ് ദൂരം. ഇവിടേക്ക് റാന്നി വഴിയും എളുപ്പത്തിൽ എത്തിച്ചേരാം.

 

 

മുട്ടയും പാലും ഒരുമിച്ച് കഴിക്കാമോ! ഏതാണ് മികച്ചത്
പച്ചക്കറി ചുമ്മാതങ്ങു വേവിക്കല്ലേ, ഇത് ശ്രദ്ധിക്കൂ...
വാടിപ്പോയ ക്യാരറ്റും ഫ്രഷാകും; ഉഗ്രന്‍ ടിപ്പിതാ
ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ശമ്പളമെത്ര?
ട്രെയിനിൻ്റെ മേളിൽ കേറിയാൽ
പ്രതിപക്ഷനേതാവ് വോട്ട് രേഖപ്പെടുത്തി
കേന്ദ്രമന്ത്രി സുരേഷ് ഗോപി വോട്ട് ചെയ്യാൻ
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന