AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kannur Paithalmala: ട്രക്കിങ്ങാണോ ലക്ഷ്യം! വണ്ടിയെടുത്തോ പൈതൽമലയിലേക്ക്; നട്ടുച്ചയ്ക്കും തണുപ്പാണിവിടെ…

Kannur Paithalmala Trekking Spot: ഏകദേശം രണ്ട് കിലോമീറ്റർ ദൂരം കാട്ടിലൂടെ നടന്നാൽ മാത്രമെ മലനിരകൾ കാണാൻ കഴിയൂ. വനയാത്രയ്‌ക്കൊടുവിൽ സഞ്ചാരികളെ കാത്തിരിക്കുന്നത് പച്ചപ്പരവതാനി വിരിച്ച പുൽമേടുകളും കാറ്റിൽ മാറിമറിയുന്ന കോടയുമാണ്. പൈതൽ കുണ്ട് വെളളച്ചാട്ടവും സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്.

Kannur Paithalmala: ട്രക്കിങ്ങാണോ ലക്ഷ്യം! വണ്ടിയെടുത്തോ പൈതൽമലയിലേക്ക്; നട്ടുച്ചയ്ക്കും തണുപ്പാണിവിടെ…
Paithalmala Image Credit source: Social Media
neethu-vijayan
Neethu Vijayan | Published: 19 Jul 2025 13:35 PM

കണ്ണൂരിലുമുണ്ട് ഒരു മൂന്നാർ. കേട്ടാൽ വിശ്വസിക്കില്ലെങ്കിലും സത്യം പോയി തന്നെ മനസ്സിലാക്കണം. കണ്ണൂരിൻ്റെ മണ്ണിനെ കുളിരണിയിക്കുന്ന പൈതൽമലയിൽ നട്ടുച്ചയ്ക്കും തണുപ്പാണ്. സമുന്ദ്ര നിരപ്പിൽ നിന്നും 4500 അടി ഉയത്തിൽ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഒരു ട്രക്കിം​ഗ് സ്പോട്ടാണിത്. തണുപ്പും മഞ്ഞും മൂന്നാറിനു മാത്രമല്ല ഇങ്ങ് കണ്ണൂരുമുണ്ടെന്ന് വിഷിച്ചോതുന്ന ദൃശ്യഭം​ഗിയും പ്രകൃതിയുടെ മനോഹാരിതയുമാണ് ഇവിടുത്തെ ആകർഷണം.

ഒരു തവണപോയവർക്കും പിന്നെയും പോകാൻ തോന്നുന്ന പച്ചപ്പും നട്ടുച്ചയ്ക്കും മലനിരകളെ ചുറ്റിപ്പിണഞ്ഞുകിടക്കുന്ന കോടയുമാണ് ഇവിടുത്തെ വൈബ്. എന്നാൽ മഴക്കാലത്ത് അല്പം സൂക്ഷിച്ചാവണം യാത്ര. മലമുകളിൽ ഒരു നിരീക്ഷണ ഗോപുരവുമുണ്ട്. ഇവിടെ നിന്നും നോക്കിയാൽ രണ്ടു കിലോമീറ്റർ അകലെയുള്ള കുടക് വനങ്ങൾ കാണാൻ സാധിക്കും. മൺസൂൺ സമയമായാൽ ട്രെക്കിങ് നടത്താൻ പറ്റിയ സ്ഥലമാണ് പൈതൽ മല.

ഏകദേശം രണ്ട് കിലോമീറ്റർ ദൂരം കാട്ടിലൂടെ നടന്നാൽ മാത്രമെ മലനിരകൾ കാണാൻ കഴിയൂ. വനയാത്രയ്‌ക്കൊടുവിൽ സഞ്ചാരികളെ കാത്തിരിക്കുന്നത് പച്ചപ്പരവതാനി വിരിച്ച പുൽമേടുകളും കാറ്റിൽ മാറിമറിയുന്ന കോടയുമാണ്. പൈതൽ കുണ്ട് വെളളച്ചാട്ടവും സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്. റിവർ ട്രക്കിoങ്, നാച്ചുറൽ വാക്, ബാംബൂ ഫോറസ്റ്റ് ട്രക്കിംങ് തുടങ്ങി സഞ്ചാരികളെ കാത്തിരിക്കുന്നത് കിടിലൻ വിനോദങ്ങളാണ്.

അതേസമയം ഇതുവഴി ബസ് സർവീസ് കുറവാണ്. അതിനാൽ മിക്കവരും സ്വന്തം വാഹനങ്ങളുമായാണ് ഇവിടേക്ക് എത്തുന്നത്. കണ്ണൂർ നഗരത്തിൽനിന്നും കാസർകോട് ഭാഗത്തുനിന്നും വരുന്നവർക്ക് തളിപ്പറമ്പ്, നടുവിൽ, കുടിയാന്മല വഴി പൈതൽ മലയിലേക്ക് എത്താവുന്നതാണ്. തലശ്ശേരി ഭാഗത്തുനിന്നും വരുന്നവർക്ക് ചാലോട്, ശ്രീകണ്ഠാപുരം, നടുവിൽ, കുടിയാന്മല വഴിയും പൈതൽ കുന്നിലേക്ക് എത്തിപ്പെടാം.

പൈതൽ മലയിലേക്ക് എൻട്രി ഫീസായി 40 രൂപ നൽകേണ്ടതുണ്ട്. ക്യാമറയ്ക്ക് പ്രത്യേകം ഫീസ് ഈടാക്കുന്നതാണ്. രാവിലെ ആറ് മണി മുതൽ വൈകിട്ട് മൂന്ന് വരെയാണ് ഇവിടേക്ക് പ്രവേശനാനുമതി. മൂന്ന് കഴിഞ്ഞാൽ വനത്തിനുള്ളിലൂടെയുള്ള യാത്ര സുരക്ഷിതമല്ലാത്തതിനാൽ യാത്ര അനുവദിക്കുന്നതല്ല.