AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Palakkad Vattakinar: മഴയൊക്കെയല്ലേ…! പാലക്കാട്ടേക്കായാലോ യാത്ര; വട്ടക്കിണർ കാണാൻ മറക്കരുതേ

Palakkad Vattakinar Hidden Spot: കുമരനെല്ലൂർ താഴെപ്പാടം നെൽപ്പാടത്തിന്റെ നടുവിലായി ഏകദേശം പത്ത് അടി താഴ്ച്ചയിലാണ് ഈ കിണർ നിൽക്കുന്നത്. പെട്ടെന്ന് കണ്ടാൽ കുളമായേ തോന്നുകയുള്ളൂ. അതിരാവിലെയും വൈകുന്നേരവുമാണ് ഈ സ്ഥലത്തിൻ്റെ പ്രകൃതിഭം​ഗി ഏറ്റവും നന്നായി ആസ്വദിക്കാൻ സാധിക്കുന്നത്.

Palakkad Vattakinar: മഴയൊക്കെയല്ലേ…! പാലക്കാട്ടേക്കായാലോ യാത്ര; വട്ടക്കിണർ കാണാൻ മറക്കരുതേ
Palakkad VattakinarImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 02 Aug 2025 | 08:48 PM

മഴകാലമെത്തിയതോടെ വീണ്ടും തരംഗമാവുകയാണ് പാലക്കാട് കുമരനല്ലൂരിലെ വട്ടകിണർ. സ്ഫടികം പോലെ തിളങ്ങുന്ന ജലത്താൽ നിറഞ്ഞ മനോഹരമായ വൃത്താകൃതിയിലുള്ള കുളമാണ് വട്ടകിണർ. റീലുകളിലും പല വീഡിയോകളിലൂടെയും വൈറലായ സ്ഥലമാണിത്. വൃത്താകൃതിയിലുള്ള കിണറിന്റെയും ചുറ്റുമുള്ള പച്ചപ്പു നിറഞ്ഞ വയലുകളുടെയും മനോഹരമായ കാഴ്ചകൾ കാണാൻ നിരവധി ആളുകളാണ് ഇവിടേക്ക് എത്തുന്നത്. നിരവധി വർഷങ്ങൾ പഴക്കമുള്ള കിണറാണിത്. പണ്ട് കാലത്ത് കൃഷിക്കാവശ്യമായ വെള്ളത്തിന് വേണ്ടിയാണ് ഈ കിണർ നിർമ്മിച്ചത്.

കുമരനെല്ലൂർ താഴെപ്പാടം നെൽപ്പാടത്തിന്റെ നടുവിലായി ഏകദേശം പത്ത് അടി താഴ്ച്ചയിലാണ് ഈ കിണർ നിൽക്കുന്നത്. പെട്ടെന്ന് കണ്ടാൽ കുളമായേ തോന്നുകയുള്ളൂ. അതിരാവിലെയും വൈകുന്നേരവുമാണ് ഈ സ്ഥലത്തിൻ്റെ പ്രകൃതിഭം​ഗി ഏറ്റവും നന്നായി ആസ്വദിക്കാൻ സാധിക്കുന്നത്. ജൂൺ, ജൂലൈ മാസങ്ങളിലെ മഴക്കാലത്തോട് അടുക്കുമ്പോഴാണ് ഈ പാടം ഏറ്റവും പച്ചപ്പിൽ നിറയുന്നത്.

നീന്തൽ ഇഷ്ടപ്പെടുന്നവർക്ക് കുളത്തിൽ നീന്താനുള്ള അവസരമുണ്ട്. കുളത്തിന്റെ പുറം വളയത്തിൽ ഇരുന്ന് വൈകുന്നേരത്തിൻ്റെ ഇളം കാറ്റും അതിശയകരമായ സൂര്യാസ്തമയവും ആസ്വദിക്കാനും പറ്റിയ ഇടമാണിവിടെ. ഭാരതപ്പുഴയുടെ തീരത്തുള്ള കുറ്റിപ്പുറം നിള പാർക്കിൽ നിന്ന് ഏതാനും കിലോമീറ്റർ മാത്രം അകലെയാണ് വട്ടക്കിണർ സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ പിക്നിക് സ്ഥലമായ വെള്ളിയാങ്കല്ല് ചെക്ക് ഡാമും പാർക്കും വട്ടക്കിണർ സന്ദർശിക്കാൻ എത്തുന്നവർക്ക് പോകാൻ പറ്റിയ മറ്റ് സ്ഥലങ്ങളാണ്.

മലപ്പുറത്തെ എടപ്പാളിൽ നിന്ന് 5 കിലോമീറ്റർ അകലെയാണ് കുമരനെല്ലൂർ. കുമരനെല്ലൂർ പാടം റോഡിൽ ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ കുമരനെല്ലൂർ താഴെപ്പാലം നെൽവയലിലെ വട്ടക്കിണറിലെത്താം.