AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Monsoon Travelling: ഒരു മഴക്കാലയാത്ര പോയാലോ…ഈ മൺസൂണിൽ കണ്ടിരിക്കാം ഈ സ്ഥലങ്ങൾ

Monsoon Travelling Best Destination: കാലാവസ്ഥയും മുന്നറിയിപ്പും മനസ്സിലാക്കി ഒരു യാത്ര പ്ലാനിടുന്നുണ്ടെങ്കിൽ തീർച്ചയായും കണ്ടിരിക്കേണ്ട ചില സ്ഥലങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. അവ ഏതെല്ലാമെന്നും ആ സ്ഥലങ്ങളെക്കുറിച്ച് കൂടുതലായും അറിയാം. കാലവർഷത്തിന്റെ സൗന്ദര്യമാസ്വദിച്ച് യാത്രകൾ ചെയ്യാം ഈ സ്ഥലങ്ങിളിലൂടെ.

Monsoon Travelling: ഒരു മഴക്കാലയാത്ര പോയാലോ…ഈ മൺസൂണിൽ കണ്ടിരിക്കാം ഈ സ്ഥലങ്ങൾ
Monsoon Image Credit source: Social Media
neethu-vijayan
Neethu Vijayan | Published: 01 Jun 2025 19:35 PM

മഴയും യാത്രയും ആഹാ അന്തസ്സ്… യാത്ര ചെയ്യാനും പ്രകൃതിയുടെ യഥാർത്ഥ സൗന്ദര്യം അറിയാനും എപ്പോഴും മഴക്കാലമാണ് നല്ലത്. എന്നാൽ പലപ്പോഴും കാലാവസ്ഥയിലുണ്ടാകുന്ന അപ്രതീക്ഷിതമായ മാറ്റങ്ങളും പ്രളയവും പേമാരിയും മണ്ണിടിച്ചിലുമെല്ലാം സ്വപ്ന യാത്രയ്ക്ക് തടസ്സമാകാറുണ്ട്. അതിനാൽ തന്നെ മൺസൂൺ സമയത്ത് യാത്രകൾ പോകുമ്പോൾ വളരെയധികം ശ്രദ്ധിക്കണമെന്ന് പറയുന്നത്. നിരവധി കാര്യങ്ങൾ ശ്രദ്ധിച്ച് മാത്രമെ യാത്ര തുടങ്ങാവു. അല്ലാത്തപക്ഷം നമ്മുടെ ജീവനുപോലും ആപത്തുണ്ടാക്കിയേക്കാം.

അത്തരത്തിൽ കാലാവസ്ഥയും മുന്നറിയിപ്പും മനസ്സിലാക്കി ഒരു യാത്ര പ്ലാനിടുന്നുണ്ടെങ്കിൽ തീർച്ചയായും കണ്ടിരിക്കേണ്ട ചില സ്ഥലങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. അവ ഏതെല്ലാമെന്നും ആ സ്ഥലങ്ങളെക്കുറിച്ച് കൂടുതലായും അറിയാം. കാലവർഷത്തിന്റെ സൗന്ദര്യമാസ്വദിച്ച് യാത്രകൾ ചെയ്യാം ഈ സ്ഥലങ്ങിളിലൂടെ.

കൂർഗ് – കർണാടക

മഴക്കാലത്ത് യാത്ര ചെയ്യാൻ ഏറെ അനുയോജ്യമായ സ്ഥലങ്ങളിൽ ഒന്നാണ് കൂർഗ്. മഴമുന്നറിയിപ്പുകളും നിർദ്ദേശങ്ങളും പാലിക്കുകയും വേണം. മഴപെയ്തു തോർന്നാൽ അവിടുത്തെ കാപ്പിത്തോടങ്ങൾക്ക് ഒരു പ്രത്യേക ഭം​ഗിയാണ്. കോടമഞ്ഞ് മൂടിയ മലനിരകളുടെ സൗന്ദര്യം പിന്നെ പറയണോ. മഴയിൽ പാഞ്ഞൊഴുകുന്ന മനോഹരമായ വെള്ളച്ചാട്ടങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്. മഴക്കാല സൗന്ദര്യത്തോടൊപ്പം കൂർ​ഗിലെ വിഭവങ്ങളും ഈ യാത്രയിൽ നിങ്ങൾക്ക് ആസ്വദിക്കാം.

ലോണാവാല, മഹാരാഷ്ട്ര

മുംബൈയിൽ നിന്നും പൂനെയിൽ നിന്നും മണിക്കൂറുകൾ മാത്രം ദൂരമുള്ള ലോണാവാല മഴക്കാലത്ത് നിങ്ങൾക്ക് പോകാൻ നല്ലൊരിടമാണ്. വെള്ളച്ചാട്ടങ്ങളും തെളിഞ്ഞ തണുത്ത കാലാവസ്ഥയും പ്രദേശത്തെ കൂടുതൽ ഭം​ഗിയാക്കുന്നു. യാത്രയോടൊപ്പം നിങ്ങളുടെ സുരക്ഷിതത്വവും പ്രധാനമാണ്.

കൊടൈക്കനാൽ

നമ്മുടെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് കൊടൈക്കനാൽ. വലിയ കാശുമുടക്കൊന്നും ഇല്ലാതെ പോയി വരാൻ പറ്റുന്ന മികച്ചൊരു സ്ഥലമാണിത്. ഒറ്റയ്ക്കോ, കുടുംബത്തിനൊപ്പമോ, പങ്കാളിക്കൊപ്പമോ പോയി മഴക്കാല സൗന്ദര്യം ആസ്വദിച്ച് നിറഞ്ഞ മനസ്സോടെ തിരിച്ചെത്താം. മഴയിൽ കുതിർന്ന പൈൻ മരങ്ങളും കോടയും തണുത്തുറഞ്ഞ തടാകങ്ങളും കൊടൈക്കനാലിലെത്തുന്ന സഞ്ചാരികളെ ഉന്മേഷദായകരാക്കുന്നു.

ചിറാപുഞ്ചിയും മൗസിൻറാമും

ലോകത്തിലെ തന്നെ ഏറ്റവും നനവു നിറഞ്ഞ പ്രദേശമെന്നറിയപ്പെടുന്ന സ്ഥലങ്ങളാണ് ചിറാപുഞ്ചിയും മൗസിൻറാമും. കാലവർഷമായാൽ പിന്നെ പറയുകയും വേണ്ട. മഴക്കാലത്ത് പ്രകൃതിയെ ഇത്രയും മനോഹരമായി കാണാൻ കഴിയുന്ന സ്ഥലം മറ്റൊന്നില്ല എന്ന് തോന്നിപോകും. അത്രയ്ക്കും ഭം​ഗിയാണ് മൺസൂൺ സമയങ്ങളിൽ ഇവിടം കാണാൻ. പച്ച പുതച്ച മലനിരകളും, കുത്തിയൊലിക്കുന്ന വെള്ളച്ചാട്ടങ്ങളുമാണ് ചിറാപുഞ്ചിയുടേയും മൗസിൻറാമിന്റേയും പ്രധാന ആകർഷണം.