Valley of Flowers: 300 ഇനം ഹിമാലയൻ സസ്യജാലങ്ങൾ, ഓർക്കിഡുകളും; ഉത്തരാഖണ്ഡിലെ പൂക്കളുടെ താഴ്വര കാണാൻ പോയാലോ
Uttarakhand Valley of Flowers: ഉദ്ഘാടന ദിവസം, 62 വിനോദസഞ്ചാരികൾളാണ് ആദ്യ പ്രവേശനത്തിനായി മുൻകൂർ രജിസ്റ്റർ ചെയ്തത്. നന്ദാദേവി ബയോസ്ഫിയർ റിസർവിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഈ താഴ്‌വര ഏകദേശം 87 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ളതാണ്. കൂടാതെ സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3,600 മീറ്റർ ഉയരത്തിലുമാണ് സ്ഥിതി ചെയ്യുന്നത്.

ഉത്തരാഖണ്ഡിലെ പ്രശസ്തമായ വാലി ഓഫ് ഫ്ളവേഴ്സ് ( പൂക്കളുടെ താഴ്‌വര) സഞ്ചാരികൾക്കായി തുറന്നിരിക്കുകയാണ്. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലാണ് ഈ പ്രശസ്തമായ പൂക്കളുടെ താഴ്വര സ്ഥിതി ചെയ്യുന്നത്. 2025 സീസണിൽ വിനോദ സഞ്ചാരികൾക്കായി ജൂൺ ഒന്ന് മുതലാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ സ്ഥലം കൂടിയാണിത്. ഒക്ടോബർ 31 വരെ ഇവിടേയ്ക്കുള്ള പ്രവേശനം തുടരും. എന്നാൽ കാലാവസ്ഥ കൂടി കണക്കിലെടുത്താകും മുന്നോട്ടുള്ള പ്രവേശനം.
ഉദ്ഘാടന ദിവസം, 62 വിനോദസഞ്ചാരികൾളാണ് ആദ്യ പ്രവേശനത്തിനായി മുൻകൂർ രജിസ്റ്റർ ചെയ്തത്. നന്ദാദേവി ബയോസ്ഫിയർ റിസർവിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഈ താഴ്‌വര ഏകദേശം 87 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ളതാണ്. കൂടാതെ സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3,600 മീറ്റർ ഉയരത്തിലുമാണ് സ്ഥിതി ചെയ്യുന്നത്.
ഇത്തവണ താഴ്വര പൂക്കളെക്കൊണ്ട് നിറഞ്ഞ് സഞ്ചാരികൾക്ക് മനോഹരമായ ഒരു കാഴ്ച തന്നെയാണ് ഒരുക്കുന്നത്. ഉത്തരാഖണ്ഡ് ഹിമാലയത്തിലെ ദേശീയ ഉദ്യാനമായ വാലി ഓഫ് ഫ്ളവേഴ്സ് ആൽപിങ് പുൽമേടുകളാലും ആകർഷകവും വൈവിധ്യമാർന്നതുമായ സസ്യജന്തുജാലങ്ങളാൽ പ്രശസ്തമാണ് വിനോദ സഞ്ചാര കേന്ദ്രമാണ്. പതിനായിരത്തിലധികം സഞ്ചാരികളാണ് ഓരോ വർഷവും ഇവിടം സന്ദർശനം നടത്തുന്നത്.
ഓർക്കിഡുകൾ, പോപ്പി, പ്രിമുല, ജമന്തി, ഡെയ്‌സി, ഉത്തരാഖണ്ഡിന്റെ സംസ്ഥാന പുഷ്പമായ ബ്രഹ്മ കമൽ എന്നിവയുൾപ്പെടെ 300-ലധികം ഇനം ഹിമാലയൻ സസ്യജാലങ്ങളുടെ ആവാസ കേന്ദ്രമാണ് ഈ പൂക്കളുടെ താഴ്‌വര. ഹിമാലയൻ കറുത്ത കരടി, ചുവന്ന കുറുക്കൻ, പുള്ളിപ്പുലി, വിവിധ പക്ഷി ഇനങ്ങൾ തുടങ്ങിയ വൈവിധ്യമാർന്ന ജന്തുജാലങ്ങളുടെയും വാസസ്ഥലമാണിവിടം. സന്ദർശകർ സാധാരണയായി ഗോവിന്ദഘട്ടിൽ നിന്ന് യാത്ര ആരംഭിക്കുന്ന്ത്. തുടർന്ന് ട്രെക്കിംഗിന്റെ ബേസ് ക്യാമ്പായ ഗംഗാരിയയിലേക്ക് എത്തുന്നു. ഗംഗാരിയയിൽ നിന്ന് 3 കിലോമീറ്റർ ട്രെക്കിംഗ് ചെയ്താൽ താഴ്‌വരയിലേക്ക് എത്തിച്ചേരാം.
ഈ പ്രദേശത്തേയ്ക്കുള്ള പ്രവേശനത്തിന് പെർമിറ്റുകൾ ആവശ്യമാണ്. ഇപ്പോൾ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി ബുക്ക് ചെയ്യാവുന്നതാണ്. ആഭ്യന്തര, അന്തർദേശീയ വിനോദസഞ്ചാരികൾക്കും ബുക്ക് ചെയ്യാം. താഴ്‌വര പൂർണ്ണമായി പൂവിടുന്നത് കാണാൻ ഏറ്റവും അനുയോജ്യമായ സമയം ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മാസമാണ്. മൺസൂൺ മഴയ്ക്ക് ശേഷമാണ് ഇവിടം കൂടുതൽ മനോഹരമാകുന്നത്.