Train Travel: രാത്രിയിൽ ട്രെയിൻ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്; അറിഞ്ഞിരിക്കണം ഈ നിയമങ്ങൾ

Train Travel At Night: ഏത് സമയത്തായാലും യാത്രയ്ക്കാരുടെ ആവശ്യങ്ങൾക്കാണ് റെയിൽവേ മുൻ​ഗണന നൽകുന്നത്. രാത്രിയിലാണെങ്കിൽ, യാത്രക്കാർക്ക് സമാധാനപരമായ ഉറക്കം ഉറപ്പാക്കാൻ ഇന്ത്യൻ റെയിൽവേ നിയമങ്ങളിൽ പോലും മാറ്റം വരുത്തിയിരുന്നു.

Train Travel: രാത്രിയിൽ ട്രെയിൻ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്; അറിഞ്ഞിരിക്കണം ഈ നിയമങ്ങൾ

Train Travel

Published: 

16 Oct 2025 13:54 PM

പ്രതിദിനം ദശലക്ഷക്കണക്കിന് യാത്രക്കാരാണ് ട്രെയിൻ ​ഗതാ​ഗതം ഉപയോ​ഗിക്കുന്നത്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെയാണ് ആളുകൾ ട്രെയിനിൽ യാത്ര ചെയ്യുന്നത്. യാത്രക്കാർക്ക് സുഖകരമായ യാത്ര ഉറപ്പാക്കുന്നതിന് ഇടയ്ക്കിടെ റെയിൽവേ നിരവധി മാറ്റങ്ങളും സൗകര്യങ്ങളും ആവിഷ്ക്കരിക്കാറുണ്ട്. ഏത് സമയത്തായാലും യാത്രയ്ക്കാരുടെ ആവശ്യങ്ങൾക്കാണ് റെയിൽവേ മുൻ​ഗണന നൽകുന്നത്. രാത്രിയിലാണെങ്കിൽ, യാത്രക്കാർക്ക് സമാധാനപരമായ ഉറക്കം ഉറപ്പാക്കാൻ ഇന്ത്യൻ റെയിൽവേ നിയമങ്ങളിൽ പോലും മാറ്റം വരുത്തിയിരുന്നു.

ദീർഘദൂര ട്രെയിൻ യാത്രകൾക്ക്, നേരത്തെ തന്നെ ബുക്ക് ചെയ്യുന്നത് ടിക്കറ്റ് ലഭിക്കാനും നിങ്ങളുടെ സീറ്റ് ഉറപ്പിക്കാനും സാധിക്കും. സമയത്ത് നോക്കിയാൽ ടിക്കറ്റ് ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്. അതുപോലെ രാത്രിയാത്രകളിൽ ബാ​ഗ് പാക്ക് ചെയ്യുമ്പോഴും സൂക്ഷിക്കേണ്ടതുണ്ട്. നിങ്ങളുടെ കൈവശമുള്ള സാധനങ്ങളുടെ സുരക്ഷയ്ക്കായി ലോക്ക് ചെയ്യാൻ കഴിയുന്ന ബാ​ഗുകൾ ഉപയോ​ഗിക്കുക.

Also Read: ദീപാവലി അവധിക്കാലം ആഘോഷിക്കാൻ ഇതാ കിടിലൻ സ്ഥലങ്ങൾ; ബജറ്റും വളരെ കുറവാണ്

ഇൻ്റർവ്യൂവിനോ മറ്റോ ആണ് പോകുന്നതെങ്കിൽ രേഖകൾ കൈവശം തന്നെ സൂക്ഷിക്കണം. മറ്റെവിടെയും വയ്ക്കരുത്. ഫോണിൻ്റെ ചാർജ് തീരാൻ സാധ്യതയുള്ളതിനാൽ ഒരു പവർ ബാങ്ക് കൈയ്യിൽ വയ്ക്കുക. നിങ്ങളുടെ സീറ്റിനടുത്ത് പവർ പ്ല​ഗ്​ഗുകളില്ലെങ്കിൽ ദൂരെ മാറി ഫോൺ ചാർജിലിടുന്നത് അപകടമാണ്.

രാത്രി യാത്രകളിലെ റെയിൽവേ നിയമങ്ങൾ

സ്പീക്കറിൽ സംഗീതം പ്ലേ ചെയ്യുന്നത് പൂർണമായും നിരോധിച്ചിരിക്കുന്നു. രാത്രിയിൽ സംഗീതം കേൾക്കുന്ന യാത്രക്കാർ ഇയർഫോൺ ഉപയോഗിക്കേണ്ടതാണ്.

സീറ്റിലോ കംപാർട്ട്മെന്റിലോ കോച്ചിലോ രാത്രിയിൽ ഉച്ചത്തിൽ ഫോണിൽ സംസാരിക്കരുത്.

രാത്രി 10 മണിക്ക് ശേഷം ലൈറ്റ് ഇടാൻ അനുവദിക്കില്ല. എന്നാൽ നൈറ്റ് ലൈറ്റുകൾ ഉപയോഗിക്കാം.

രാത്രിയിൽ യാത്ര ചെയ്യുന്ന യാത്രക്കാർ നിർബന്ധമായും ഈ നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം പിഴയടക്കം, അധികൃതർ ഉചിതമായ നടപടി സ്വീകരിക്കുന്നതാണ്. ടിടിഇയും മറ്റ് റെയിൽവേ ജീവനക്കാരും രാത്രിയിൽ യാത്രക്കാരെ നിരീക്ഷിക്കേണ്ടതുണ്ട്. നിങ്ങൾ രാത്രിയിലെ യാത്രകളിലെ എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടാൽ ടിടിഇയോട് പറയാവുന്നതാണ്.

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും