AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Munnar Yellapetty: ഈ ​ഗ്രാമമാണ് യതാർത്ഥ സ്വർ​ഗം; യെല്ലപ്പെട്ടി കാണാൻ പോയാലോ

Munnar Yellapetty Village: എത്ര കണ്ടാലും ആസ്വദിച്ചാലും മതിവരാത്ത ഒട്ടനവധി കാഴ്ച്ചകളാണ് ഓരോ തവണയും യാത്രക്കാരെ മൂന്നാറിലേക്ക് ആകർഷിക്കുന്നത്. അങ്ങനെയെങ്കിൽ ഇനി നിങ്ങളുടെ മൂന്നാർ യാത്രയിൽ പോകാൻ പറ്റിയ ഒരു കിടിലൻ ​ഗ്രാമത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്.

Munnar Yellapetty: ഈ ​ഗ്രാമമാണ് യതാർത്ഥ സ്വർ​ഗം; യെല്ലപ്പെട്ടി കാണാൻ പോയാലോ
Munnar YellapettyImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 28 Sep 2025 21:49 PM

കോടയും തണുപ്പും മലനിരകളുടെ ഭം​ഗിയും ശരിക്കും ആസ്വദിക്കണമെങ്കിൽ അങ് മൂന്നാറിലേക്ക് തന്നെ പോകണം. യാത്രയെന്ന് പറയുമ്പോൾ തന്നെ മിക്കവരുടെയും മനസ്സിൽ ആദ്യമെത്തുന്ന സ്ഥലവും ഇതുതന്നെയാവണം. എത്ര കണ്ടാലും ആസ്വദിച്ചാലും മതിവരാത്ത ഒട്ടനവധി കാഴ്ച്ചകളാണ് ഓരോ തവണയും യാത്രക്കാരെ അവിടേക്ക് ആകർഷിക്കുന്നത്. അങ്ങനെയെങ്കിൽ ഇനി നിങ്ങളുടെ മൂന്നാർ യാത്രയിൽ പോകാൻ പറ്റിയ ഒരു കിടിലൻ ​ഗ്രാമത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്.

യെല്ലപ്പെട്ടിയെന്ന കൊച്ചു​ഗ്രാമം

സമൂഹ മാധ്യമങ്ങളിൽ അടുത്തിടെ വൈറലായ മനോഹരമായ മൂന്നാറിലെ ഒരു കൊച്ചു​ഗ്രാമമാണ് യെല്ലപ്പെട്ടി. ഇൻസ്റ്റഗ്രാമിലൂടെയും റീലുകളിലൂടെയും ഏറെ പ്രചാരം നേടിയ ഈ സ്ഥലം ഇപ്പോൾ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രം കൂടിയാണ്. വൈറൽ വീഡിയോ കണ്ട് യെല്ലപ്പെട്ടിയിലേക്ക് ഓടിയെത്തിയവർ നിരവധിയാണ്. പ്രകൃതിയുടെ എല്ലാ സൗന്ദര്യവും വശ്യതയും മൂടിനിൽക്കുന്ന മൂന്നാറിനോട് ചേർന്ന് കിടക്കുന്ന മനോഹരമായ പ്രദേശമാണിത് യെല്ലപ്പെട്ടി. മൂന്നാറിലായതുകൊണ്ട് തന്നെ ഈ ​ഗ്രാമത്തിൻ്റെ ഭം​ഗി പറഞ്ഞറിയിക്കാൻ സാധിക്കില്ല.

Also Read: യാത്ര പോകാൻ കെഎസ്ആർടിസിയുണ്ടല്ലോ! അവധിയാഘോഷിക്കാൻ കിടിലൻ ഉല്ലാസയാത്ര

ജീവിതത്തിൽ ഒരു തവണയെങ്കിലും കണ്ടിരിക്കേണ്ട ഒരുപാട് കാഴ്ച്ചകൾ ഇവിടെയുണ്ട്. തേയിലത്തോട്ടങ്ങൾക്ക് നടുവിലൂടെയുള്ള അതിമനോഹരമായ റോഡും അതിനോട് ചേർന്നുള്ള ലയങ്ങളും മൂന്നാറിൻ്റെ ഹൃദയം തുറക്കുന്ന കാഴ്ച്ചകളാണ്. മൂന്നാറിൽ നിന്ന് 26 കിലോമീറ്റർ യാത്ര ചെയ്താൽ നിങ്ങൾക്ക് യെല്ലപ്പെട്ടിയിലെത്താം. വട്ടവടയിലേക്ക് പോകുന്ന അതേ പാതയാണ് യെല്ലപ്പെട്ടിയിലേക്കും. ഏകദേശം തമിഴ്നാടിൻ്റെയും കേരളത്തിൻ്റെയും അതിർത്തിയാണ്. അതുകൊണ്ട് തന്നെ ഇവിടെയുള്ളവരുടെ ഭാഷ തമിഴ് കലർന്നതാണ്.

യെല്ലപ്പെട്ടി എന്ന വാക്കിന് തമിഴിൽ ‘അവസാന ഗ്രാമം’ എന്നാണ് അർത്ഥമാക്കുന്നത്. നല്ല കോടയുടെ നടുവിൽ തണുത്തുറഞ്ഞ് കുളിർക്കാറ്റേൽക്കാൻ ഈ യാത്രയിൽ തീർച്ചയായും നിങ്ങൾക്ക് സാധിക്കും. കണ്ണിനും മനസ്സിനും ഒരുപോലെ കുളിർമയേകാൻ കഴിയുന്ന കാഴ്ച്ചകളാണ് ഇവിടെയുള്ളത്. ചുറ്റിനും തെയിലതോട്ടങ്ങളാണ്. അതുകൊണ്ട് തന്നെ മലനിരകളെ മൂടികിടക്കുന്ന പച്ചപ്പിൻ്റെ സൗന്ദര്യം ആസ്വദിക്കാൻ മറ്റേത് സ്ഥലത്തേക്കാളും അനുയോജ്യം ഇവിടെയാണ്.