Wayanad Gramavandi: വയനാട് കാണാൻ ഗ്രാമവണ്ടിയിൽ കയറണം; അറിയാം ഈ യാത്രയെക്കുറിച്ച്
Explore Wayanad Gramavandi: സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാനുള്ള സൗകര്യമെന്ന നിലയിൽ കൂടിയാണ് ഇത്തരമൊരു പദ്ധതിക്ക് തുടക്കമിട്ടത്. മുമ്പും വിവിധ പഞ്ചായത്തുകളിൽ നടപ്പാക്കി വിജയിച്ച പദ്ധതിയാണ് ഗ്രാമവണ്ടി.
വയനാടൻ യാത്ര അതും കെഎസ്ആർടിയിൽ… ആഹാ എത്ര മനോഹരമായിരിക്കുമെന്ന് ആലോചിച്ച് നോക്കൂ. വയനാടിൻ്റെ തനത് ഭംഗി കാടും പച്ചപ്പും അവിടുത്തെ ആളുകളുമാണ്. പുറത്ത് നിന്നെത്തുന്ന സഞ്ചാരികൾക്ക് ഉൾപ്രദേശങ്ങളിലേക്കുള്ള യാത്ര അത്ര എളുപ്പമല്ല. കാരണം കാടും വഴിയും അറിയാതെ സഞ്ചരിച്ചാൽ അപകടമാണ്. എന്നാൽ ഇനി വിഷമിക്കണ്ട, നമ്മുടെ ഗ്രമാവണ്ടി നിങ്ങളെ കാത്തിരിക്കുകയാണ്. ഉൾപ്രദേശങ്ങളിൽ ഗതാഗത സൗകര്യം ലഭ്യമാക്കുക എന്നതാണ് ഇതിൻ്റെ പിന്നിലെ പ്രധാന ലക്ഷ്യം.
അതുകൂടാതെ സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാനുള്ള സൗകര്യമെന്ന നിലയിൽ കൂടിയാണ് ഇത്തരമൊരു പദ്ധതിക്ക് തുടക്കമിട്ടത്. സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ 10 ലക്ഷം രൂപ വകയിരുത്തിയാണ് ഗ്രാമവണ്ടി ആരംഭിച്ചത്. എന്നാൽ ഇന്നും യാത്രക്കാരുടെ മനകവർന്നുകൊണ്ട് വിജയകരമായ കുതിപ്പിലാണ് ഗ്രാമവണ്ടി.
Also Read: യാത്ര പോകാൻ കെഎസ്ആർടിസിയുണ്ടല്ലോ! അവധിയാഘോഷിക്കാൻ കിടിലൻ ഉല്ലാസയാത്ര
ഗ്രാമവണ്ടിയുടെ റൂട്ടുകൾ ഏതെല്ലാം?
പരീക്ഷണാടിസ്ഥാനത്തിൽ സിസി–അത്തിനിലം–മൈലമ്പാടി–മീനങ്ങാടി റൂട്ടിലാണ് ഗ്രാമവണ്ടിയുടെ സർവീസ് ആരംഭിച്ചത്. ഇപ്പോൾ ഒരു വർഷം പിന്നിടുമ്പോൾ യാത്രക്കാരുടെ പ്രിയപ്പെട്ട ഒന്നായി മാറിയിരിക്കുകയാണ് ഗ്രാമവണ്ടി. വയനാടിന്റെ ഉൾഗ്രാമങ്ങളുടെ ഭംഗി ആസ്വദിക്കാൻ ഈ കെഎസ്ആർടിസി യാത്ര നിങ്ങളെ സഹായിക്കും. സാധാരണക്കാരന് താങ്ങാനാകുന്ന നിരക്കിലാണ് സർവീസ്. അതുകൊണ്ട് പ്രദേശവാസികൾക്കും ഏറെ സഹായകരമായി മാറിയിരിക്കുകയാണ് ഈ ഗ്രാമവണ്ടി.
പാട്ട് കേൾക്കാൻ സ്പീക്കർ, സുരക്ഷയ്ക്കായി ക്യാമറകൾ, ഗൈഡുകളെപ്പോലെ ജീവനക്കാർ ഇവയെല്ലാം ഗ്രാമവണ്ടിയെ മറ്റു യാത്രകളിൽ നിന്ന് വ്യത്യസ്തമാക്കുന്നു. ഗ്രാമപ്രദേശങ്ങളിൽ പൊതുജനം നേരിടുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിനാണ് ഗ്രാമവണ്ടി എന്ന പദ്ധതി സർക്കാർ നടപ്പാക്കിയത് . മുമ്പും വിവിധ പഞ്ചായത്തുകളിൽ നടപ്പാക്കി വിജയിച്ച പദ്ധതിയാണ് ഗ്രാമവണ്ടി.