AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

KSRTC December Packages: കെഎസ്ആർടിസി ഡിസംബർ പാക്കേജ് എത്തീട്ടോ…; സ്ഥലങ്ങൾ ഇവയെല്ലാം

KSRTC December Travel Packages: താൽപ്പര്യമുള്ളവർക്ക് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലുകൾ വഴിയും യാത്ര ബുക്ക് ചെയ്യാം. മൂന്നാർ, ഗവി, നെല്ലിയാമ്പതി, വയനാട്, നിലമ്പൂർ, അകലാപ്പുഴ, മൂകാംബിക, മുരുഡേശ്വർ, വാഗമൺ - ഇല്ലിക്കൽ കല്ല്, മാമലകണ്ടം - മാങ്കുളം തുടങ്ങി നിരവധി സ്ഥലങ്ങളിലേക്കാണ് യാത്ര ഒരുക്കുന്നത്.

KSRTC December Packages: കെഎസ്ആർടിസി ഡിസംബർ പാക്കേജ് എത്തീട്ടോ…; സ്ഥലങ്ങൾ ഇവയെല്ലാം
KSRTC Image Credit source: Facebook (KB Ganesh Kumar)
neethu-vijayan
Neethu Vijayan | Published: 03 Dec 2025 13:39 PM

ഡിസംബർ മാസത്തിൽ ആകർഷകമായ പാക്കേജുമായി കെഎസ്ആർടിസി. ഇത്തവണ നിരവധി സ്ഥലങ്ങളാണ് വിനോദസഞ്ചാരികൾക്കായി കെഎസ്ആർടിസിയുടെ ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുന്നത്. ഇതുകൂടെത നാവികസേനാ ദിനത്തോടനുബന്ധിച്ച് ഇന്ന് വൈകുന്നേരം നാല് മണി മുതൽ തിരുവനന്തപുരം ശംഖുമുഖത്ത് നടക്കുന്ന നാവികസേനയുടെ അഭ്യാസപ്രകടനങ്ങൾ കാണുവാനും കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെൽ അവസരമെരുക്കുന്നുണ്ട്.

താൽപ്പര്യമുള്ളവർക്ക് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലുകൾ വഴിയും യാത്ര ബുക്ക് ചെയ്യാം. ഇന്ത്യൻ നാവികസേനയുടെ അഭ്യാസപ്രകടനങ്ങൾക്ക് ഇന്ന് വൈകുന്നേരം തിരുവനന്തപുരം ശംഖുമുഖം വേദിയാകുകയാണ്. ഐഎൻഎസ് വിക്രാന്ത് ഉൾപ്പെടെയുള്ള വിമാനവാഹിനി കപ്പലുകളും യുദ്ധക്കപ്പലുകളും അന്തർവാഹിനികളും യുദ്ധവിമാനങ്ങളും ആധുനിക പടക്കോപ്പുകളും ശങ്കുമുഖത്തെ കടലിലും ആകാശത്തും കാണികൾക്ക് ‘ഓപ്പറേഷൻ ഡെമോ’ എന്ന ദൃശ്യ വിസ്മയമൊരുക്കും.

നാവിക സേനയുടെ പ്രകടനങ്ങൾ കാണുന്നതിനോടൊപ്പം തിരുവനന്തപുരം ജില്ലയിലെ പ്രധാന ടൂറിസ്റ്റ് ടെസ്റ്റിനേഷനുകൾ കൂടി കാണുവാൻ ബഡ്ജറ്റ് ടൂറിസം സെൽ അവസരമൊരിക്കിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും യാത്ര ബുക്ക് ചെയ്യുന്നതിനുമായി കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം ജില്ലാ കോഡിനേറ്റർമാരെ ബന്ധപ്പെടാവുന്നതാണ്.

Also Read: സൂക്ഷിച്ചാൽ ദുഃഖിക്കണ്ട! റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ ചെയ്യാൻ പാടില്ലാത്തത്

തിരുവനന്തപുരം നോർത്ത് – 9188619378, തിരുവനന്തപുരം സൗത്ത് – 9188938522, കൊല്ലം – 9188938523, പത്തനംതിട്ട – 9188938524, ആലപ്പുഴ – 9188938525, കോട്ടയം- 9188938526, ഇടുക്കി – 9188938527, എറണാകുളം – 9188938528, തൃശൂർ – 9188938529, പാലക്കാട് – 9188938530, മലപ്പുറം – 9188938531, കോഴിക്കോട് – 9188938531, കോഴിക്കോട് – 9188938532, വയനാട് – 9188938533, കണ്ണൂർ & കാസർകോട് – 9188938534 എന്നിങ്ങനെയാണ് ബന്ധപ്പെടേണ്ട നമ്പരുകൾ.

കണ്ണൂർ ഡിപ്പോയിൽ നിന്നുള്ള കെഎസ്ആർടിസിയുടെ ട്രിപ്പുകൾ:

  1. ഡിസംബർ 5 – മൂന്നാർ, ഗവി, നെല്ലിയാമ്പതി
  2. ഡിസംബർ 6 – പോളിയം തുരുത്ത്, കവ്വായി, റാണിപുരം
  3. ഡിസംബർ 7 – വയനാട്, നിലമ്പൂർ, അകലാപ്പുഴ
  4. ഡിസംബർ 12 – മൂകാംബിക, മുരുഡേശ്വർ, വാഗമൺ – ഇല്ലിക്കൽ കല്ല്, മാമലകണ്ടം – മാങ്കുളം
  5. ഡിസംബർ 13 – പൈതൽമല, നിലമ്പൂർ
  6. ഡിസംബർ 14 – വയനാട്
  7. ഡിസംബർ 19 – മൂകാംബിക, മുരുഡേശ്വർ
  8. ഡിസംബർ 23 – മൂന്നാർ, മറയൂർ, സൈലൻ്റ് വാലി, ഓക്സി വാലി
  9. ഡിസംബർ 25 – ഗവി, കമ്പം, നെല്ലിയാമ്പതി, നിലമ്പൂർ
  10. ഡിസംബർ 26 – വാഗമൺ, ഇല്ലിക്കൽ കല്ല്
  11. ഡിസംബർ 28 – നിലമ്പൂർ, അകലാപ്പുഴ, വയനാട്