Cantilever Glass Bridge: കൊടുങ്കാറ്റിൽ ഉലയില്ല, വാഗമൺ ഗ്ലാസ് ബ്രിഡ്ജിനെക്കാൾ വലുത്; ആന്ധ്രയിൽ വരുന്നു പുതിയ ചില്ലുപാലം
Visakhapatnam Cantilever Glass Bridge: മലയാളിയാണ് ഈ പാലം നിർമിച്ചിരിക്കുന്നത്. പെരുമ്പാവൂർ ഭാരത് മാതാ വെഞ്ചുവേഴ്സ് മാനേജിങ് ഡയറക്ടർ ജോമി പൂണോളിയാണ് ടൈറ്റാനിക് കോർണറിലെ ഗ്ലാസ് ബ്രിഡ്ജ് നിർമ്മിച്ചിരിക്കുന്നത്. വാഗമണ്ണിലെ ഗ്ലാസ് ബ്രിഡ്ജ് ഇദ്ദേഹംതന്നെയാണ് നിർമിച്ചത്.

Cantilever Glass Bridge (പ്രതീകാത്മക ചിത്രം)
ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ കാന്റിലിവർ ഗ്ലാസ് ബ്രിഡ്ജ് (Cantilever Glass Bridge) എന്ന വിശേഷണം വാഗമണ്ണിന് നഷ്ടമായിരിക്കുകയാണ്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം കൈലാസഗിരിയിലെ ടൈറ്റാനിക് കോർണറിലാണ് ഗ്ലാസ് ബ്രിഡ്ജ് നിർമ്മാണം പൂർത്തിയായത്. മലയാളിയാണ് ഈ പാലം നിർമിച്ചിരിക്കുന്നത്. പെരുമ്പാവൂർ ഭാരത് മാതാ വെഞ്ചുവേഴ്സ് മാനേജിങ് ഡയറക്ടർ ജോമി പൂണോളിയാണ് ടൈറ്റാനിക് കോർണറിലെ ഗ്ലാസ് ബ്രിഡ്ജ് നിർമ്മിച്ചിരിക്കുന്നത്. വാഗമണ്ണിലെ ഗ്ലാസ് ബ്രിഡ്ജ് ഇദ്ദേഹംതന്നെയാണ് നിർമിച്ചത്.
കാന്റിലിവർ ഗ്ലാസ് ബ്രിഡ്ജിനെ കുറിച്ചറിയാം
ഏഴ് കോടി രൂപ ചെലവിലാണ് 55 മീറ്റർ നീളമുള്ള ഈ ഗ്ലാസ് ബ്രിഡ്ജ് നിർമ്മിച്ചിരിക്കുന്നത്. വാഗമൺ ഗ്ലാസ് പാലത്തിന് 38 മീറ്റർ നീളമാണുള്ളത്. 40 ടണ്ണിലേറെ ഭാരമുള്ള സ്റ്റീൽ ഉപയോഗിച്ച് നിർമിച്ച പാലത്തിന് 250 കിലോമീറ്റർ വേഗതയുള്ള കൊടുങ്കാറ്റിനെവരെ പ്രതിരോധിക്കാൻ സാധിക്കുമെന്നാണ് അധികൃതർ പറയുന്നത്. 24 മണിക്കൂർ 12 ടൺ ഭാരം കയറ്റി ഇതിനുമുകളിൽ ലോഡ് ടെസ്റ്റും നടത്തിയാണ് ജനങ്ങൾക്ക് തുറന്നുകൊടുക്കുന്നത്. ഒരേസമയം 40 പേർക്ക് ഈ പാലത്തിൽ പ്രവേശിക്കാനാകും.
Also Read: ഇന്ത്യക്കാർക്ക് വിസയില്ലാതെ യാത്ര പോകാം ഈ രാജ്യങ്ങളിലേക്ക്
ഒരു ചതുരശ്ര മീറ്ററിന് 500 കിലോഗ്രാം ഭാരം താങ്ങാൻ കഴിയുന്ന രീതിക്കാണ് ഇതിൻ്റെ രൂപകല്പന. സമുദ്രനിരപ്പിൽനിന്ന് ആയിരം അടി ഉയരത്തിലാണ് ഈ ഗ്ലാസ് ബ്രിഡ്ജ് നിൽക്കുന്നത്. അതുകൊണ്ട് തന്നെ ബംഗാൾ ഉൾക്കടലിന്റെയും കിഴക്കൻ മലനിരകളുടെയും ഭംഗി ആസ്വദിക്കാനായി ഇവിടേക്ക് എത്തിയാൽ മതിയാകും.
സെപ്റ്റംബർ 25 നാണ് കാന്റിലിവർ ഗ്ലാസ് ബ്രിഡ്ജ് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നത്. വിനോദ സഞ്ചാര മേഖലയിൽ ഈ ചില്ലുപാലം വിശാഖപട്ടണത്തിന്റെ പുതിയ നാഴികക്കല്ലായി മാറുമെന്നും ഇന്ത്യയിലുടനീളമുള്ള വിനോദസഞ്ചാരികളെ ഇതിലൂടെ ആകർഷിക്കാൻ കഴിയുമെന്നുമാണ് സംസ്ഥാന സർക്കാർ പ്രതീക്ഷിക്കുന്നത്.