AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IRCTC Tour Package: അയോധ്യ-കാശി ക്ഷേത്ര യാത്ര; പത്ത് ദിവസത്തെ തീർത്ഥാടന യാത്രയുമായി ഐആർസിടിസി

Ayodhya-Kasi Punya Kshetra Yatra: ജഗന്നാഥ ക്ഷേത്രം, കൊണാർക്ക് സൂര്യ ക്ഷേത്രം (പുരി), ബാബ ബൈദ്യനാഥ ക്ഷേത്രം (ദിയോഘർ), കാശി വിശ്വനാഥ ക്ഷേത്രം, കാശി വിശാലാക്ഷി, അന്നപൂർണ ദേവി ക്ഷേത്രങ്ങൾ, ഗംഗാ ഹരതി (വാരണാസി), രാമജന്മ ഭൂമി, ഹനുമാൻഗർഹി (അയോധ്യ), ത്രിവേണി സംഗമം (പ്രയാഗ്‌രാജ്) എന്നിവിടങ്ങളിലൂടെയാണ് ഈ യാത്ര കടന്നുപോകുന്നത്.

IRCTC Tour Package: അയോധ്യ-കാശി ക്ഷേത്ര യാത്ര; പത്ത് ദിവസത്തെ തീർത്ഥാടന യാത്രയുമായി ഐആർസിടിസി
IrctcImage Credit source: PTI
neethu-vijayan
Neethu Vijayan | Published: 23 Aug 2025 21:46 PM

ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (IRCTC) ഒരുക്കുന്ന 10 ദിവസത്തെ വിപുലമായ തീർത്ഥാടന യാത്രയുടെ ഭാ​ഗമാകാൻ സുവർണാവസരം. 2025 സെപ്റ്റംബർ ഒമ്പത് മുതലാണ് യാത്ര ആരംഭിക്കുന്നത്. പുരി, ദിയോഘർ, വാരണാസി, അയോധ്യ, പ്രയാഗ്രാജ് എന്നീ പ്രധാന സ്ഥലങ്ങളാണ് യാത്രയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അയോധ്യ-കാശി പുണ്യ ക്ഷേത്ര യാത്ര എന്നാണ് ഈ യാത്രയ്ക്ക് പേര് നൽകിയിരിക്കുന്നത്.

ജഗന്നാഥ ക്ഷേത്രം, കൊണാർക്ക് സൂര്യ ക്ഷേത്രം (പുരി), ബാബ ബൈദ്യനാഥ ക്ഷേത്രം (ദിയോഘർ), കാശി വിശ്വനാഥ ക്ഷേത്രം, കാശി വിശാലാക്ഷി, അന്നപൂർണ ദേവി ക്ഷേത്രങ്ങൾ, ഗംഗാ ഹരതി (വാരണാസി), രാമജന്മ ഭൂമി, ഹനുമാൻഗർഹി (അയോധ്യ), ത്രിവേണി സംഗമം (പ്രയാഗ്‌രാജ്) എന്നിവിടങ്ങളിലൂടെയാണ് ഈ യാത്ര കടന്നുപോകുന്നത്.

ഭാരത് ഗൗരവ് സ്പെഷ്യൽ ടൂറിസ്റ്റ് ട്രെയിനിലാണ് യാത്ര സജ്ജമാക്കിയിരിക്കുന്നത്. സെപ്റ്റംബർ ഒമ്പതിന് രാവിലെ 11:00 ന് സെക്കന്തരാബാദിൽ നിന്ന് പുറപ്പെട്ട് കാസിപേട്ട് ജംഗ്ഷൻ (ജംഗ്ഷൻ), വാറങ്കൽ, ഖമ്മം, വിജയവാഡ ജംഗ്ഷൻ, ഗുഡിവാഡ ജംഗ്ഷൻ, ഭീമാവരം ടൗൺ, തനുകു, നിദദവോലു ജംഗ്ഷൻ, രാജമുണ്ട്രി, സമൽകോട്ട് ജംഗ്ഷൻ, തുനി, ദുവ്വാഡ, പെൻഡുർത്തി, വിജയനഗരം ജംഗ്ഷൻ വഴിയാണ് ഈ ട്രെയിൻ യാത്ര.

യാത്രക്കാരുടെ ഭക്ഷണം, താമസം, ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്കുള്ള ഗതാഗത സൗകര്യങ്ങൾ, സഹായിക്കാൻ ഐആർസിടിസി ജീവനക്കാർ തുടങ്ങിയവയാണ് ഈ ടൂർ പാക്കേജിൽ ഉൾപ്പെടുന്നത്. തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഭക്തരെയാണ് കൂടുതലായി പ്രതീക്ഷിക്കുന്നത്. മുതിർന്നവർക്ക് സ്ലീപ്പർ കോച്ചിൽ 17,000, 3ACയിൽ 26,700, 2ACയിൽ 35,000 എന്നിങ്ങനെയാണ് നിരക്ക്. കൂടുതൽ വിവരങ്ങൾക്ക് 9701360701, 9281030714, 9281495848, 9281030750 എന്നീ നമ്പറുകളിൽ വിളിക്കുകയോ www.irctctourism.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യാമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.