AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Air India Express Onam Sadhya: ഓണം വൈബ് ‘ഓൺ എയർ’; ആകാശത്ത് തൂശനിലയിൽ സദ്യ ഒരുക്കാൻ എയർ ഇന്ത്യ എക്‌സ്പ്രസ്

Air India Express Onam Sadhya 2025: ആകാശത്താണെന്ന് കരുതി ഓണത്തിന്റെ അനുഭൂതി തെല്ലും കുറയ്ക്കാതെയാണ് സദ്യ ഒരുക്കുന്നത്. തൂശനിലയിൽ മട്ട അരി, നെയ് പരിപ്പ്, തോരൻ, എരിശ്ശേരി, അവിയൽ, കൂട്ടു കറി, സാമ്പാർ, ഇഞ്ചിപ്പുളി, മാങ്ങാ അച്ചാർ, ഏത്തക്ക ഉപ്പേരി, ശർക്കര വരട്ടി, പായസം തുടങ്ങിയ എല്ലാ വിഭവങ്ങളും എയർ ഇന്ത്യ എക്‌സ്പ്രസ് ആകാശത്ത് ഒരുക്കുന്ന ഓണസദ്യയിലുണ്ടാകും.

Air India Express Onam Sadhya: ഓണം വൈബ് ‘ഓൺ എയർ’; ആകാശത്ത് തൂശനിലയിൽ സദ്യ ഒരുക്കാൻ എയർ ഇന്ത്യ എക്‌സ്പ്രസ്
Onam SadhyaImage Credit source: Social Media/ PTI
neethu-vijayan
Neethu Vijayan | Updated On: 24 Aug 2025 18:43 PM

കൊച്ചി: ഓണം കെങ്കേമമാക്കാൻ ഒരുങ്ങുകയാണ് മലയാളികൾ. എന്നാൽ മാനത്തൊരു ഓണാഘോഷം നടന്നാൽ എങ്ങനെയുണ്ടാകും. ഓണത്തോടനുബന്ധിച്ച് കേരളത്തിലെ നാല് വിമാനത്താവളങ്ങളിൽ നിന്നും മംഗലാപുരത്ത് നിന്നും വിദേശത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്കാണ് എയർ ഇന്ത്യ എക്‌സ്പ്രസിൻ്റെ കിടിലൻ സമ്മാനം കാത്തിരിക്കുന്നത്. ഈ ദിവസങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് ഓണസദ്യ അങ്ങ് ആകാശത്തിരുന്ന് കഴിക്കാം.

ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ ആറ് വരെ യാത്ര ചെയ്യുന്നവർക്കാണ് ഓണസദ്യ ആസ്വദിക്കാൻ അവസരം ലഭിക്കുകയുള്ളൂ. താല്പര്യമുള്ളവർക്ക് എയർ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റിലൂടെയും മോബൈൽ ആപ്പിലൂടെയും ബുക്ക് ചെയ്യാം. മറ്റൊരു പ്രത്യേകത എന്തെന്നാൽ യാത്ര പുറപ്പെടുന്നതിന് 18 മണിക്കൂർ മുൻപ് വരെ ഓണസദ്യ ബുക്ക് ചെയ്യാം എന്നതാണ്.

ആകാശത്താണെന്ന് കരുതി ഓണത്തിന്റെ അനുഭൂതി തെല്ലും കുറയ്ക്കാതെയാണ് സദ്യ ഒരുക്കുന്നത്. തൂശനിലയിൽ മട്ട അരി, നെയ് പരിപ്പ്, തോരൻ, എരിശ്ശേരി, അവിയൽ, കൂട്ടു കറി, സാമ്പാർ, ഇഞ്ചിപ്പുളി, മാങ്ങാ അച്ചാർ, ഏത്തക്ക ഉപ്പേരി, ശർക്കര വരട്ടി, പായസം തുടങ്ങിയ എല്ലാ വിഭവങ്ങളും എയർ ഇന്ത്യ എക്‌സ്പ്രസ് ആകാശത്ത് ഒരുക്കുന്ന ഓണസദ്യയിലുണ്ടാകും.

കസവ് കരയുടെ ഡിസൈനിൽ തയ്യാറാക്കിയ പ്രത്യേക പാക്കറ്റുകളിലാണ് ഓണസദ്യ യാത്രക്കാർക്ക് നൽകുക. 500 രൂപയാണ് ഇതിൻ്റെ നിരക്ക്. എയർ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റായ airindiaexpress.com ലൂടെ ഓണസദ്യ ഇപ്പോൾ തന്നെ ബുക്ക് ചെയ്ത് തുടങ്ങാം. കേരളത്തിനും ഗൾഫിനുമിടയിൽ എയർ ഇന്ത്യ എക്‌സ്പ്രസ് ആഴ്ച തോറും 525 വിമാന സർവീസുകളാണ് നടത്തുന്നത്.

തിരുവനന്തപുരത്തിനും ഗൾഫ് രാജ്യങ്ങൾക്കുമിടയിൽ ആഴ്ചയിൽ തൊണ്ണൂറ് വിമാന സർവീസുകളും ഉണ്ട്. കൊച്ചിക്കും ഗൾഫിനുമിടയിൽ 100-ഉം കോഴിക്കോടിനും ഗൾഫിനുമിടയിൽ 196-ഉം കണ്ണൂരിനും ഗൾഫിനുമിടയിൽ 140-ഉം സർവീസുകളാണ് എയർ ഇന്ത്യ എക്സ്രപ്രിന് ഉള്ളത്. ഓണസദ്യ വേണ്ടാത്തവർക്ക് ഗോർമേർ മെനുവിൽ മറ്റ് വിഭവങ്ങളും തയ്യാറാണ്. ഇതും പ്രീ ബുക്ക് ചെയ്യാവുന്നതാണ്.

അവാധി ചിക്കൻ ബിരിയാണി, വെജിറ്റബിൾ മഞ്ചൂരിയൻ വിത്ത് ഫ്രൈഡ് റൈസ്, മിനി ഇഡലി, മെഡു വട, ഉപ്പുമാവ് തുടങ്ങി സസ്യ- മുട്ട- മാംസാഹര പ്രിയർക്കും ആരോഗ്യകരമായ ഡയറ്റും ഷുഗർ ഫ്രീ ഭക്ഷവും ആവശ്യമുള്ളവർക്കുമായി വലിയൊരു ഭക്ഷണ നിര തന്നെയാണ് ഒരുക്കിയിരിക്കുന്നത്.