Kochi Cruise Trip: വൈപ്പിനിലെ ദ്വീപുകൾ ചുറ്റികാണാം; ഓണം ക്രൂയിസ് ഉല്ലാസയാത്ര നാളെ മുതൽ

Kochi Cruise Onam Special Trip: ബോൾഗാട്ടിയിലും എറണാകുളം മറൈൻ ഡ്രൈവിലുമായി രണ്ട്‌ പിക്കപ്പ് പോയിന്റുകളാണ് ക്രൂയിസിനുള്ളത്. ദ്വീപുകളുടെ ടൂറിസം സാധ്യതകൾ പരിചയപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ഇത്തവണ ഓണം ക്രൂയിസ് യാത്ര സംഘടിപ്പിക്കുന്നത്. ഓണം സ്പെഷ്യൽ ക്രൂയിസ് സവാരിക്ക് സെപ്റ്റംബർ ഒന്ന് (നാളെ) മുതൽ തുടക്കമാകും.

Kochi Cruise Trip: വൈപ്പിനിലെ ദ്വീപുകൾ ചുറ്റികാണാം; ഓണം ക്രൂയിസ് ഉല്ലാസയാത്ര നാളെ മുതൽ

പ്രതീകാത്മക ചിത്രം

Published: 

31 Aug 2025 13:37 PM

ഓണത്തോട് അനുബന്ധിച്ച് കൊച്ചിയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് വിരുന്നൊരുക്കി ക്രൂയിസ് സവാരി. കടമക്കുടി ഉൾപ്പെടെയുള്ള വൈപ്പിനിലെ ദ്വീപുകളുടെ മനോഹാരിത ഈ യാത്രയിലൂടെ നിങ്ങൾക്ക് ആസ്വദിക്കാം. കൂടാതെ ഈ യാത്രയിൽ ദ്വീപുകളെ കൂടുതൽ പരിചയപ്പെടാനും സാധിക്കും. ഓണം സ്പെഷ്യൽ ക്രൂയിസ് സവാരിക്ക് സെപ്റ്റംബർ ഒന്ന് (നാളെ) മുതൽ തുടക്കമാകും.

ബോൾഗാട്ടിയിലും എറണാകുളം മറൈൻ ഡ്രൈവിലുമായി രണ്ട്‌ പിക്കപ്പ് പോയിന്റുകളാണ് ക്രൂയിസിനുള്ളത്. ദ്വീപുകളുടെ ടൂറിസം സാധ്യതകൾ പരിചയപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ഇത്തവണ ഓണം ക്രൂയിസ് യാത്ര സംഘടിപ്പിക്കുന്നത്. കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിലാണ് കൊച്ചിൻ ക്രൂയിസുമായി ചേർന്ന് ഇത്തരമൊരു സഹകരണം നടപ്പാക്കിയിരിക്കുന്നത്.

അഞ്ചു മണിക്കൂർ നീളുന്ന യാത്രയാണ് ഈ ക്രൂയിസിലേത്. അതിൽ 200 പേരെ സൗജന്യമായി പങ്കെടുപ്പിക്കും. മറ്റുള്ളവർക്ക് ഭക്ഷണമുൾപ്പെടെ ഒരാൾക്ക് 550 രൂപയാണ് നിരക്ക് വരുന്നത്. കൂടുതൽ വിവരങ്ങൾക്ക്‌ – 93879 41717, 83010 63717 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.

ഓണം സ്പെഷ്യൽ കെഎസ്ആർടിസി യാത്ര

ഓണക്കാലം മലയാളികൾക്കൊപ്പം ആഘോഷിമാക്കിയിരിക്കുകയാണ് കെഎസ്ആർടിസി. കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലിന്റെ ഓണക്കാല പാക്കേജിലാണ് നാട് കാണാനും ഓണം ആഘോഷിക്കാനും നിങ്ങൾക്ക് സുവർണാവസരം വന്നെത്തിയിരിക്കുന്നത്. സെപ്റ്റംബർ 14 വരെയാണ് യാത്ര ഒരുക്കിയിരിക്കുന്നത്.

വള്ളസദ്യ ഉൾപ്പെടുന്ന പഞ്ചപാണ്ഡവ ക്ഷേത്രദർശനത്തോടെയാണ് യാത്രയുടെ തുടക്കം. സെപ്റ്റംബർ അഞ്ചിന് ഓണസദ്യ ഉൾപ്പെടുന്ന പൊന്മുടി യാത്രയും ഒരുക്കിയിട്ടുണ്ട്. കൊല്ലത്തുനിന്ന് രാവിലെ ആറിന് ആരംഭിക്കുന്ന യാത്രയ്ക്ക് 875 രൂപയാണ് നിരക്ക്. സെപ്റ്റംബർ ആറിന് 520രൂപയുടെ റോസ്‌മല യാത്രയും ഉണ്ട്. ഇതിൽ പാലരുവി, തെന്മല എന്നിവയും പുനലൂർ തൂക്കുപാലവും ഉൾപ്പെടും.

സെപ്റ്റംബർ ഏഴ്‌ന് നാലുമണിക്കൂർ നീളുന്ന നെഫർറ്റിറ്റി കപ്പൽ യാത്രയ്ക്കും അസരമുണ്ട്. കൊല്ലത്തുനിന്ന്‌ രാവിലെ 10ന് എസി ലോ ഫ്ലോർ ബസിൽ യാത്ര ആരംഭിക്കും. 4200 രൂപയാണ് നിരക്ക്. സെപ്റ്റംബർ ഏഴ്‌, 13 തീയതികളിൽ 500 രൂപ നിരക്കിൽ തെന്മല, ജടായുപ്പാറ, വർക്കല എന്നിവിടങ്ങളിലേക്കും യാത്ര ഒരുക്കിയിട്ടുണ്ട്.

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും