KSRTC Tour Package: മറയൂർ, വട്ടവട, രാമക്കൽമേട്, വാഗമൺ… വമ്പൻ പാക്കേജുമായി കെഎസ്ആർടിസി എത്തുന്നു

KSRTC Budget Tour Package:ഡിസംബർ മാസത്തിൽ, കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കാണ് കെഎസ്ആർടിസിയുടെ പ്രത്യേക യാത്ര ഒരുക്കിയിരിക്കുന്നത്. ബജറ്റ് ടൂറിസം സെല്ലിൻ്റെ ഭാഗമായി, ക്രിസ്മസ്, പുതുവത്സരം ആഘോഷിക്കാനുള്ള ഏറ്റവും മികച്ച സുവർണാവസരമാണിത്.

KSRTC Tour Package: മറയൂർ, വട്ടവട, രാമക്കൽമേട്, വാഗമൺ... വമ്പൻ പാക്കേജുമായി കെഎസ്ആർടിസി എത്തുന്നു

KSRTC

Published: 

27 Dec 2025 | 01:42 PM

കേരളത്തിലാകെ അതിശൈത്യം അലയടിക്കുകയാണ്. പ്രത്യേകിച്ച് മലയോര മേഖലകളിൽ. തണുപ്പ് ആസ്വദിക്കാൻ വിനോദ സഞ്ചാരികൾ കൂട്ടതോടെയാണ് മല കയറുന്നത്. പ്രകൃതിയെ ഏറ്റവും മനോഹരമായി കാണാനും ആസ്വദിക്കാനും ഇതിലും നല്ലൊരു അവസരം വേറെയില്ലെന്ന് തന്നെ വേണം പറയാൻ. വിനോദ സഞ്ചാരികൾക്ക് ഏറ്റവും സന്തോഷകരമായ വാർത്തയുമായാണ് കെഎസ്ആർടിസി ടൂറിസം സെൽ രം​ഗത്തെത്തിയിരിക്കുന്നത്.

ഡിസംബർ മാസത്തിൽ, കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കാണ് കെഎസ്ആർടിസിയുടെ പ്രത്യേക യാത്ര ഒരുക്കിയിരിക്കുന്നത്. ബജറ്റ് ടൂറിസം സെല്ലിൻ്റെ ഭാഗമായി, ക്രിസ്മസ്, പുതുവത്സരം ആഘോഷിക്കാനുള്ള ഏറ്റവും മികച്ച സുവർണാവസരമാണിത്. പൊൻമുടി, തെന്മല, കാപ്പുകാട്, ആഴിമല, കോവളം–മലക്കപ്പാറ, ചതുരംഗപ്പാറ, മാമലക്കണ്ടം, മറയൂർ, വട്ടവട, രാമക്കൽമേട്, വാഗമൺ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് പ്രധാനമായും കെഎസ്ആർടിസിയുടെ സർവീസ് ഒരുക്കിയിരിക്കുന്നത്.

ALSO READ: വാഗമണിലേക്ക് പോകുന്ന ഈ വഴികൾ അപകടം; സുരക്ഷിതമായി പോകാം ഇങ്ങനെ

സീ അഷ്ടമുടി, ഗവി, ബോട്ട് ക്രൂയിസുകൾ എന്നിവയ്ക്ക് പുറമേ, ശിവഗിരി തീർത്ഥാടനം, പന്തളം ക്ഷേത്രം, കൊട്ടാരക്കര ഗണപതി ക്ഷേത്രം, തിരുവൈരാണിക്കുളം, അയ്യപ്പ ദർശനം എന്നിവയ്ക്കുള്ള പാക്കേജുകൾ വേറെയും ഒരുക്കിയിട്ടുണ്ട്. ജനുവരിയിൽ പുതുവത്സര ആഘോഷവുമായി ബന്ധപ്പെട്ട് കൂടുതൽ യാത്രാ സർവീസുകൾ ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പുകളും കെഎസ്ആർടിസി നടത്തുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.

യാത്രയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് എരുമേലി: 9562269963, 9447287735, പൊൻകുന്നം: 9497888032, 6238657110, എരുമേലി (ഈരാറ്റുപേട്ട): 9497700814, 9526726383, പാലാ: 9447572249, 9447433090, വൈക്കം: 9995987321, 9072324543, കോട്ടയം: 8089158178, 9447462823, ചങ്ങനാശ്ശേരി: 8086163011, 9846852601 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

 

 

 

 

 

 

ദിവസവും ഒരു വാഴപ്പഴം കഴിച്ചാൽ എന്ത് സംഭവിക്കും?
ഗര്‍ഭിണികള്‍ക്ക് പേരയ്ക്ക കഴിക്കാമോ?
ചൂടുവെള്ളത്തിൽ മുടി കഴുകിയാൽ എന്തു സംഭവിക്കും?
ക്യാബേജ് പ്രിയരാണോ നിങ്ങൾ? വാങ്ങുമ്പോൾ ഇതൊന്ന് ശ്രദ്ധിക്കണേ
ആ പാല്‍ പായ്ക്കറ്റുകളില്ലെല്ലാം കൊടുംമായം? മുംബൈയില്‍ നിന്നുള്ള ദൃശ്യങ്ങള്‍
കാറില്‍ കെട്ടിവലിച്ച് എടിഎം മോഷ്ടിക്കാന്‍ ശ്രമം, ഒടുവില്‍ എല്ലാം പാളി
തിരുവനന്തപുരം മേയറായി വിവി രാജേഷ് സത്യപ്രതിജ്ഞ ചെയ്യുന്നു
Viral Video: പിടിച്ചെടുക്കുന്നത് 1 കോടി രൂപ