AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vande Bharat: വന്ദേഭാരത് കോസ്റ്റ്ലി ആണെന്ന് ആരാ പറഞ്ഞേ? കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനും വഴിയുണ്ട്!

Vande Bharat Ticket: അതിവേ​ഗത്തിൽ എത്തുമെങ്കിലും വന്ദേഭാരതിലെ ടിക്കറ്റ് നിരക്ക് വെല്ലുവിളി തന്നെയാണ്. എന്നാൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ചില തന്ത്രങ്ങൾ പ്രയോ​ഗിച്ചാൽ ലാഭം നേടാൻ കഴിയുമെന്ന് അറിയാമോ?

Vande Bharat: വന്ദേഭാരത് കോസ്റ്റ്ലി ആണെന്ന് ആരാ പറഞ്ഞേ? കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനും വഴിയുണ്ട്!
Vande BharatImage Credit source: social media
Nithya Vinu
Nithya Vinu | Updated On: 28 Dec 2025 | 10:14 PM

വന്ദേഭാരത് ആദ്യമായി സർവീസ് ആരംഭിച്ചതുമുതൽ തന്നെ അവയു‍ടെ ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട് വിമർശനങ്ങളും ഉയർന്നിരുന്നു. അതിവേ​ഗത്തിൽ എത്തുമെങ്കിലും ടിക്കറ്റ് നിരക്ക് വെല്ലുവിളി തന്നെയാണ്. എന്നാൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ചില തന്ത്രങ്ങൾ പ്രയോ​ഗിച്ചാൽ ലാഭം നേടാൻ കഴിയുമെന്ന് അറിയാമോ?

ഭക്ഷണം ഒഴിവാക്കുക എന്നതാണ് വില കുറയ്ക്കാനുള്ള ആദ്യ വഴി. IRCTC വെബ്സൈറ്റിലോ ആപ്പിലോ ഭക്ഷണവും പാനീയങ്ങളും വേണ്ട എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം. ഉദാഹരണത്തിന്, ന്യൂഡൽഹിയിൽ നിന്ന് വാരണാസിയിലേക്കുള്ള ടിക്കറ്റിന് ഭക്ഷണസഹിതം 1778 രൂപയാണെങ്കിൽ, ഭക്ഷണം ഒഴിവാക്കുമ്പോൾ അത് 1488 രൂപയായി കുറയും.

അതുപോലെ IRCTCയുടെയും സർക്കാരിന്റെയും പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും ഉപയോ​ഗപ്പെടുത്തുന്നത് വഴിയും ലാഭം നേടാം. പ്രൊമോഷനുകളോ സീസണൽ കിഴിവുകളോ ലഭ്യമാകാറുണ്ട്. അതുപോലെ, ഡിമാൻഡിനനുസരിച്ചാണ് വന്ദേ ഭാരത് ടിക്കറ്റുകൾക്ക് വില കൂടുന്നത്.

ALSO READ: മെട്രോയിലിരുന്ന് ഫോണില്‍ കളി വേണ്ട; പിഴയുണ്ട് കനത്തില്‍ തന്നെ

അതിനാൽ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിലൂടെ അവസാന സമയത്തെ നിരക്ക് വർദ്ധനവ് ഒഴിവാക്കാം. പ്രവൃത്തി ദിവസങ്ങളിലും ഓഫ്-സീസൺ മാസങ്ങളിലും അതിരാവിലെയുള്ള ട്രെയിനുകളിൽ യാത്ര ചെയ്യുന്നതും കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ നേടാൻ സഹായിക്കുന്നതാണ്.

അതേസമയം, സ്ഥിരം യാത്രക്കാർക്ക്, IRCTC-യുടെ ലോയൽറ്റി പ്രോഗ്രാമുകളിലോ പ്രത്യേക മെമ്പർഷിപ്പ് കാർഡുകളിലോ ചേരുന്നത് ഗുണം ചെയ്യും. ബുക്കിംഗുകളിൽ പോയിന്റുകളോ റിവാർഡുകളോ ഡിസ്കൗണ്ടുകളോ ഇതുവഴി കിട്ടുന്നതാണ്. IRCTC വാലറ്റ് വഴിയോ, UPI പേയ്മെന്റ് ഓപ്ഷനുകൾ വഴിയോ പണമടയ്ക്കുമ്പോൾ ക്യാഷ്ബാക്കോ അധിക റിവാർഡുകളോ ലഭിക്കും.