AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

KSRTC Monsoon Package: ആനവണ്ടിയിൽ ഒരു ‘മഴയാത്ര’; 14 ജില്ലകളിലെയും വിസ്മയങ്ങൾ കാണാം കെഎസ്ആർടിസിയിൽ

KSRTC Monsoon Budget Friendly Package: സാധാരണക്കാർക്ക് താങ്ങാനാവുന്ന വളരെ കുറഞ്ഞ നിരക്കിൽ പോയിവരാം എന്നതാണ് കെഎസ്ആർടിസിയുടെ ഏറ്റവും വലിയ പ്രത്യേകത. ഫ്രണ്ട്സിനും കുടുംബത്തിനും ഒരുമിച്ചിരുന്ന് പാട്ടും കഥകളുമായി യാത്ര ചെയ്യാൻ പറ്റിയ അന്തരീക്ഷമാണ് കെഎസ്ആർടിസിയുടെ ബഡ്ജറ്റ് യാത്രയിൽ നിങ്ങളെ കാത്തിരിക്കുന്നത്. ഓരോ ജില്ലയിലെയും ഒളിഞ്ഞിരിക്കുന്ന മനോഹരമായ കാഴ്ച്ചകളിലേക്ക് നിങ്ങളെ കൊണ്ടെത്തിക്കാൻ നമ്മുടെ ആനവണ്ടി യാത്രയെക്കാൾ മികച്ചത് വേറെയില്ല.

KSRTC Monsoon Package: ആനവണ്ടിയിൽ ഒരു ‘മഴയാത്ര’; 14 ജില്ലകളിലെയും വിസ്മയങ്ങൾ കാണാം കെഎസ്ആർടിസിയിൽ
KSRTCImage Credit source: Facebook (K B Ganesh Kumar)
Neethu Vijayan
Neethu Vijayan | Published: 25 May 2026 | 12:45 PM

മഴക്കാലത്ത് കോടമഞ്ഞ് മൂടിയ മലനിരകളും, നിറഞ്ഞൊഴുകുന്ന വെള്ളച്ചാട്ടങ്ങളും, പച്ചപ്പുതച്ച കാടുകളും ആനവണ്ടിയുടെ സൈഡ് സീറ്റിലിരുന്ന കണ്ടുതീർക്കാൻ കൊതിക്കാത്തവർ ആരാണുള്ളത്. ഇതാ സഞ്ചാരികളുടെ ആ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെൽ (KSRTC Budget Tourism Cell) ഭാ​ഗമായി കേരളത്തിലെ 14 ജില്ലകളിലെയും പ്രകൃതിവിസ്മയങ്ങൾ നിങ്ങൾക്ക് കണ്ട് ആസ്വദിക്കാൻ അവസരമൊരുക്കിയിട്ടുണ്ട്. പോക്കറ്റ് ചോരാതെ, സുരക്ഷിതമായി മഴക്കാലത്തിന്റെ ഭംഗി ആസ്വദിക്കാൻ ഇതിലും മികച്ചൊരു അവസരം ഇനി ലഭിക്കാനില്ല.

സാധാരണക്കാർക്ക് താങ്ങാനാവുന്ന വളരെ കുറഞ്ഞ നിരക്കിൽ പോയിവരാം എന്നതാണ് കെഎസ്ആർടിസിയുടെ ഏറ്റവും വലിയ പ്രത്യേകത. ഫ്രണ്ട്സിനും കുടുംബത്തിനും ഒരുമിച്ചിരുന്ന് പാട്ടും കഥകളുമായി യാത്ര ചെയ്യാൻ പറ്റിയ അന്തരീക്ഷമാണ് കെഎസ്ആർടിസിയുടെ ബഡ്ജറ്റ് യാത്രയിൽ നിങ്ങളെ കാത്തിരിക്കുന്നത്. ഓരോ ജില്ലയിലെയും ഒളിഞ്ഞിരിക്കുന്ന മനോഹരമായ കാഴ്ച്ചകളിലേക്ക് നിങ്ങളെ കൊണ്ടെത്തിക്കാൻ നമ്മുടെ ആനവണ്ടി യാത്രയെക്കാൾ മികച്ചത് വേറെയില്ല.

ALSO READ: പാൽക്കടൽ പോലെ കുത്തിയൊഴുകുന്ന ദൂത്‌സാഗർ; മഴക്കാല യാത്രയിൽ ഇത് മിസ്സാക്കല്ലേ

എങ്ങനെ ബുക്ക് ചെയ്യാം?

കെഎസ്ആർടിസിയുടെ യാത്രകളിൽ മുൻകൂട്ടി സീറ്റുകൾ ഉറപ്പാക്കാൻ നമുക്ക് ഓൺലൈനിലൂടെ ബുക്ക് ചെയ്യാവുന്നതാണ്. കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസത്തിന്റെ ഔദ്യോഗിക പോർട്ടൽ വഴി സീറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാവുന്നതാണ്. അല്ലെങ്കിൽ നിങ്ങളുടെ അടുത്തുള്ള കെഎസ്ആർടിസി ഡിപ്പോയിലെ ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ (BTC) വാട്സാപ്പ് നമ്പറുകളിലേക്ക് മെസ്സേജ് അയച്ചോ വിളിച്ച് ചോദിച്ചോ വിവരങ്ങൾ മനസ്സിലാക്കാൻ സാധിക്കും.

ശനി, ഞായർ തുടങ്ങിയ അവധി ദിവസങ്ങളിൽ വൻ തിരക്ക് അനുഭവപ്പെടാറുള്ളതിനാൽ ഒന്നുരണ്ടാഴ്ച മുൻപ് തന്നെ ബുക്ക് ചെയ്ത് വയ്ക്കുന്നത് അപ്പോഴത്തെ തിരക്ക് ഒഴിവാക്കാനാകും. ഓരോ ജില്ലയിലും നിന്നും ഇത്തരം പാക്കേജ് കെഎസ്ആർടിസി ഒരുക്കുന്നുണ്ട്. വിവിധ റൂട്ടുകളിലേക്ക് പല നിരക്കിലാണ് യാത്ര നടത്തുന്നത്. അതിനാൽ വിശദമായി ചോദിച്ചറിഞ്ഞ ശേഷം മാത്രം യാത്ര ബുക്ക് ചെയ്യുക.

ഓരോ ജില്ലയിലും കാണേണ്ട കാഴ്ച്ചകൾ

  • തിരുവനന്തപുരം- പൊന്മുടി താഴ്‌വര, കോവളം ബീച്ച്, നേപ്പിയർ മ്യൂസിയം, നെയ്യാർ ഡാം തുടങ്ങിയ സ്ഥലങ്ങളാണ് ഏറ്റവും മനോഹരമായി മഴക്കാലത്ത് കാണാൻ സാധിക്കുക.
  • കൊല്ലം – മൺറോതുരുത്തിലെ കായൽ സവാരി, ജടായുപാറ, കൊല്ലം ബീച്ച്
  • പത്തനംതിട്ട – മഴ നനഞ്ഞ ഗവിയിലേക്ക്, കോന്നി ആനക്കൂട്, ആറന്മുള തുടങ്ങിയ സ്ഥലങ്ങളിലേക്ക്.
  • ആലപ്പുഴ – മഴയുടെയും കാറ്റിൻ്റെയും ഓളത്തിൽ അലതല്ലുന്ന പുന്നമടക്കായൽ, ആതിരപ്പുഴ ബീച്ച്.
  • കോട്ടയം – ഇലവീഴാപൂഞ്ചിറയിലെ കാറ്റ്, ഇല്ലിക്കൽ‍ കല്ല്, കുമരകം തുടങ്ങിയവയാണ് പ്രധാന സ്ഥലങ്ങൾ.
  • ഇടുക്കി – വാഗമൺ മൊട്ടക്കുന്നുകൾ, പരുന്തുംപാറ, മൂന്നാർ.
  • എറണാകുളം– മറൈൻ ഡ്രൈവ്, ഭൂതത്താൻകെട്ട്, മാമലക്കണ്ടം.
  • തൃശൂർ– ആർത്തലയ്ക്കുന്ന അതിരപ്പിള്ളി, പീച്ചി ഡാം, ചാവക്കാട്.
  • പാലക്കാട് – നെല്ലിയാമ്പതി, പറമ്പിക്കുളം, മലമ്പുഴ ഡാം.
  • മലപ്പുറം – നിലമ്പൂർ തേക്ക് മ്യൂസിയം, കടലുണ്ടി ബീച്ച്.
  • കോഴിക്കോട് – മിഠായിത്തെരുവ്, കോഴിക്കോട് ബീച്ച്.
  • വയനാട് – എടക്കൽ ഗുഹ, പൂക്കോട് തടാകം, ലക്കിടി ചുരം.
  • കണ്ണൂർ – പയ്യാമ്പലം ബീച്ച്, ധർമ്മടം തുരുത്ത്.
  • കാസർഗോഡ് – ബേക്കൽ കോട്ട, അഴീത്തല ബീച്ച്.

English Summary:

KSRTC Monsoon Budget Friendly Package Gives You Most Beautiful Travel In This Rainy Season. KSRTC Budget Tourism Cell Operates Highly Affordable Trip Across Kerala. Check The Complete List Of Routes Fare And Timings Here.

Follow Us