Valparai E-Pass: ഊട്ടിയ്ക്കും കൊടൈക്കനാലിനും പിന്നാലെ വാൽപ്പാറയിലും ഇ-പാസ്; നവംബർ മുതൽ പ്രാബല്യത്തിൽ

Valparai Hills E-Pass: വാൽപ്പാറയിലും ഇ-പാസ് സംവിധാനം നിലവിൽ വരുന്നതോടെ ഇവിടേക്ക് വരുന്ന വാഹനങ്ങൾ തമിഴ്നാട് ടൂറിസം വകുപ്പിന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് ഇ-പാസ് വാങ്ങേണ്ടതുണ്ട്. സ്ഥലത്തേക്കുള്ള പ്രധാന എൻട്രി, എക്സിറ്റ് പോയിന്റുകളിൽ ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കണമെന്നും കോടതി നിർദ്ദേശിക്കുന്നു.

Valparai E-Pass: ഊട്ടിയ്ക്കും കൊടൈക്കനാലിനും പിന്നാലെ വാൽപ്പാറയിലും ഇ-പാസ്; നവംബർ മുതൽ പ്രാബല്യത്തിൽ

Valparai

Published: 

22 Sep 2025 13:33 PM

പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രങ്ങമായ വാൽപ്പാറയിലും ഇനി ഇ-പാസ്. ഊട്ടിയ്ക്കും കൊടൈക്കനാലിലും പിന്നാലെയാണ് വാൽപ്പാറയിലും ഇ-പാസ് സംവിധാനം ഏർപ്പെടുത്താനൊരുങ്ങുന്നത് (Valparai Hills E-Pass). നവംബർ ഒന്ന് മുതൽ വാൽപ്പാറയിൽ ഇ-പാസ് സംവിധാനം പ്രാബല്യത്തിൽ വരും. മദ്രാസ് ഹൈക്കോടതിയാണ് ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകിയത്. വാൽപ്പാറയിലേക്കുള്ള വാഹന പ്രവേശനം നിയന്ത്രിക്കുന്നതിനായാണ് ഇ-പാസ് സംവിധാനം ഏർപ്പെടുത്തുന്നത്.

ജസ്റ്റിസുമാരായ എൻ സതീഷ് കുമാർ, ഡി ഭരത ചക്രവർത്തി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പശ്ചിമഘട്ടത്തിന്റെ ഭാഗമാണ് വാൽപ്പാറ. അതുകൊണ്ട് പരിസ്ഥിതി സംരക്ഷണം മുൻനിർത്തിയാണ് ഇ-പാസ് ഏർപ്പെടുത്താൻ നിശ്ചയിച്ചത്. വാൽപ്പാറയിലേക്ക് വാഹനങ്ങൾ അനുവദിക്കുന്നതിനുള്ള ഇ-പാസ് സംവിധാനം 2025 നവംബർ ഒന്ന് മുതൽ നടപ്പിലാക്കാനാണ് നിർദ്ദേശം. സ്ഥലത്തേക്കുള്ള പ്രധാന എൻട്രി, എക്സിറ്റ് പോയിന്റുകളിൽ ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കണമെന്നും കോടതി നിർദ്ദേശിക്കുന്നു.

അതേസമയം ഇ-പാസിൽ നിന്ന് പ്രദേശവാസികളെ ഒവിവാക്കണമെന്നും നിർദ്ദേശമുണ്ട്. വാൽപ്പാറ, ടോപ്പ് സ്ലിപ്പ്, ആനമല കടുവ സംരക്ഷണ കേന്ദ്രം എന്നിവ സംരക്ഷിക്കപ്പെടേണ്ട ദുർബലമായ പാരിസ്ഥിതിക മേഖലകളാണ്. കൂടാതെ വാൽപ്പാറയിലേക്ക് പോകുന്ന വാഹനങ്ങളിൽ പ്ലാസ്റ്റിക് വസ്തുക്കൾ കൊണ്ടുപോകുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും കോടതി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഒക്ടോബർ 31ന് ഹർജി വീണ്ടും കോടതി പരി​ഗണിക്കും.

ഇ-പാസ് പ്രക്രിയ

വാൽപ്പാറയിലും ഇ-പാസ് സംവിധാനം നിലവിൽ വരുന്നതോടെ ഇവിടേക്ക് വരുന്ന വാഹനങ്ങൾ തമിഴ്നാട് ടൂറിസം വകുപ്പിന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് ഇ-പാസ് വാങ്ങേണ്ടതുണ്ട്. വാൽപ്പാറയിലെ പരിസ്ഥിതി ലോല മേഖലകളിലേക്ക് നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ കൊണ്ടുപോകുന്ന വിനോദസഞ്ചാരികളെയും മറ്റ് സന്ദർശകരെയും കർശനമായി നിരീക്ഷിക്കുന്നതാണ്. ലക്ഷ്യസ്ഥാനത്തേയ്ക്ക് വാഹനത്തിൽ പ്രവേശിക്കുവാൻ ആവശ്യമായ രേഖയാണ് ഇ-പാസ്. സർക്കാർ വെബ്സൈറ്റ് വഴി എടുക്കുന്ന ഈ പാസിൽ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ, ക്യാബ് / ഡ്രൈവറുടെ വിവരങ്ങൾ, അവശ്യ രേഖകൾ എന്നിവ നൽകേണ്ടതുണ്ട്.

ഇ-പാസ് അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ

തമിഴ്നാട് നര്ക്കാരിന്റെ ഇ-പാസിന് അപേക്ഷിക്കാൻ, ഇനിപ്പറയുന്ന ഐഡി പ്രൂഫുകളിൽ ഒന്ന് നൽകുക

റേഷൻ കാർഡ്

ആധാർ കാർഡ്

ലൈസൻസ്

പാൻ കാർഡ്

പാസ്പോർട്ട്

നിങ്ങളുടെ വാഹനത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ

വാഹന നമ്പർ

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും