Ooty Winter Travel: തണുത്തുവിറച്ച് ഊട്ടി! മഞ്ഞുകാലം നേരത്തെ എത്തി; സഞ്ചാരികൾ അറിയേണ്ടത്

Ooty Winter Travel Guide 2026: ഇത്തവണ ഊട്ടിയിലേക്ക് മഞ്ഞുകാലം നേരത്തെ എത്തിയിരിക്കുകയാണ്. മഞ്ഞുകാലം അല്പം നേരത്തെ എത്തിയതിനാൽ ഊട്ടി ഇപ്പോൾ അതിശൈത്യത്തിന്റെ പിടിയിലാണ്. സാധാരണയായി ഡിസംബർ മാസത്തോടെ കടുക്കുന്ന തണുപ്പ് ഇത്തവണ നേരത്തെ എത്തിയതോടെ നീലഗിരി, ഊട്ടി മലനിരകൾ കോടമഞ്ഞിൽ പുതഞ്ഞിരിക്കുകയാണ്. ഇതുകാരണം വിനോദസഞ്ചാരികൾ കൂട്ടത്തോടെയാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്.

Ooty Winter Travel: തണുത്തുവിറച്ച് ഊട്ടി! മഞ്ഞുകാലം നേരത്തെ എത്തി; സഞ്ചാരികൾ അറിയേണ്ടത്

Ooty

Published: 

16 Nov 2026 | 01:39 PM

മലയാളികളുടെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ് തമിഴ്നാട്ടിലെ ഊട്ടി. ‘ക്വീൻ ഓഫ് ഹിൽസ്’ എന്നാണ് യാത്രക്കാർക്കിടയിൽ ഈ മനോഹര സ്ഥലം അറിയപ്പെടുന്നത്. ഇത്തവണ ഊട്ടിയിലേക്ക് മഞ്ഞുകാലം നേരത്തെ എത്തിയിരിക്കുകയാണ്. മഞ്ഞുകാലം അല്പം നേരത്തെ എത്തിയതിനാൽ ഊട്ടി ഇപ്പോൾ അതിശൈത്യത്തിന്റെ പിടിയിലാണ്. സാധാരണയായി ഡിസംബർ മാസത്തോടെ കടുക്കുന്ന തണുപ്പ് ഇത്തവണ നേരത്തെ എത്തിയതോടെ നീലഗിരി, ഊട്ടി മലനിരകൾ കോടമഞ്ഞിൽ പുതഞ്ഞിരിക്കുകയാണ്. ഇതുകാരണം വിനോദസഞ്ചാരികൾ കൂട്ടത്തോടെയാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്.

അതിരാവിലെയും രാത്രിയിലും താപനില കുത്തനെ താഴ്ന്നതോടെ പുൽമേടുകളിൽ മഞ്ഞുവീഴ്ചയും ദൃശ്യമായിത്തുടങ്ങിയിട്ടുണ്ട്. ഈ മനോഹരമായ കാലാവസ്ഥ ആസ്വദിക്കാൻ കേരളത്തിൽ നിന്നടക്കം നിരവധി സഞ്ചാരികളാണ് ഊട്ടിയിലേക്ക് പോകാൻ പ്ലാനിടുന്നത്. സാധാരണയായി നവംബർ അവസാനത്തോടെ ആരംഭിക്കുന്ന മഞ്ഞുകാലം ഇത്തവണ നേരത്തെയെത്തിയതാണ് ഊട്ടിയെ അതിമനോഹരമാക്കിയത്. പുലർച്ചെയാണ് ഊട്ടിയിലെ പല സ്ഥലങ്ങളും അതിമനോഹരമായി കാണുന്നത്.

ALSO READ: കുറഞ്ഞ ചെലവിൽ ഹൈദരാബാദ് ടൂർ: കെഎസ്ആർടിസി ബജറ്റ് പാക്കേജ് വിവരങ്ങൾ

ഊട്ടിയിലെ ഇപ്പോഴത്തെ കാലാവസ്ഥ

ഊട്ടിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ബൊട്ടാണിക്കൽ ഗാർഡൻ. ഇവിടുത്തെ പുൽത്തകിടികളിലും ചെടികളിലും മൂടിപുതച്ച് നിൽക്കുന്ന മഞ്ഞുകാണാനാണ് ആളുകൾ എത്തുന്നത്. എൽ-നിനോ പ്രതിഭാസം കാരണം നീലഗിരി ജില്ലയിൽ ഇത്തവണ തെക്കുപടിഞ്ഞാറൻ മൺസൂൺ വളരെ ദുർബലമായിരുന്നു. പിന്നീട് വടക്കുകിഴക്കൻ മൺസൂണിൽ ഇടവിട്ട് കനത്ത മഴ ലഭിച്ചതോടെയാണ് കാലാവസ്ഥ മാറിയത്.

പകൽ സമയങ്ങളിൽ നല്ല വെയിലും ചൂടും അനുഭവപ്പെടുമ്പോൾ അതിരാവിലെയും വൈകിട്ടും അതിശക്തമായ തണുപ്പാണ് അനുഭവപ്പെടുന്നത്. തണുപ്പ് വർധിച്ചതോടെ അതിരാവിലെ ജോലിക്ക് പോകുന്ന തൊഴിലാളികളും സ്‌കൂൾ, കോളേജ് വിദ്യാർഥികളും കാൽനടയാത്രക്കാരും ബുദ്ധിമുട്ടിലാണ്‌. വരും ദിവസങ്ങളിൽ തണുപ്പ് ഇനിയും കടുക്കുമെന്നാണ് പ്രദേശവാസികൾ കണക്കുകൂട്ടുന്നത്.

ഊട്ടിയിലേക്ക് പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഇ-പാസ് പരിശോധിക്കുക: സഞ്ചാരികളുടെ തിരക്ക് ​ഗണ്യമായി വർദ്ധിച്ചതിനെ തുടർന്ന കഴിഞ്ഞ വർഷങ്ങളിൽ ഏർപ്പെടുത്തിയ രീതിയാണ് ഇ പാസ്. അതുകൊണ്ട് തന്നെ നീലഗിരി ജില്ലയിലേക്ക് പ്രവേശിക്കുന്ന വിനോദസഞ്ചാര വാഹനങ്ങൾക്ക് നിലവിലുള്ള ഇ-പാസ് നിയന്ത്രണങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

സ്ഥലങ്ങളിൽ പോകുമ്പോൾ: ചില സ്ഥലങ്ങൾ പ്രൈവറ്റ് പ്രോപർട്ടിയിൽ പെട്ടതാകാം. സോഷ്യൽ മീഡയയിലെ റീലുകളും വീഡിയോകളും കണ്ട് അനധികൃതമായി ഇത്തരം മേഖലകളിൽ സന്ദർശിക്കരുത്. ആവശ്യമെങ്കിൽ എൻട്രി പാസോ അനുവാദമോ വാങ്ങിയ ശേഷം മാത്രം ഇത്തരം സ്ഥലങ്ങൾ സന്ദർശിക്കുക. അല്ലെങ്കിൽ വലിയ തുക ഫൈൻ അടയ്ക്കേണ്ടി വന്നേക്കാം.

ശൈത്യകാല വസ്ത്രങ്ങൾ: സാധാരണ തണുപ്പിനേക്കാൾ കടുപ്പമേറിയ കാലാവസ്ഥയായതിനാൽ കട്ടിയുള്ള സ്വെറ്ററുകൾ, ജാക്കറ്റുകൾ, മങ്കി ക്യാപ്പുകൾ, കയ്യുറകൾ, സോക്സ് എന്നിവ നിർബന്ധമായും കയ്യിൽ കരുതുക. കുട്ടികളെയും പ്രായമായവരെയും ഒപ്പം കൂട്ടുന്നവർ പ്രത്യേകം ശ്രദ്ധിക്കണം.

ഡ്രൈവിംഗിൽ ശ്രദ്ധിക്കുക: ചുരം കയറുമ്പോഴും കുന്നിൻ പ്രദേശങ്ങളിലൂടെ വാഹനമോടിക്കുമ്പോഴും കനത്ത കോടമഞ്ഞ് കാഴ്ച മറയ്ക്കാൻ സാധ്യതയുണ്ട്. ഫോഗ് ലാമ്പുകൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേഗത നിയന്ത്രിക്കുകയും ചെയ്യുക.

ഹോട്ടൽ ബുക്കിംഗ് മുൻകൂട്ടി നടത്തുക: ശൈത്യകാലം തുടങ്ങിയലാ്‍ സഞ്ചാരികളുടെ വരവും കൂടാറുണ്ട്. അതുകൊണ്ട് തന്നെ വാരാന്ത്യങ്ങളിൽ ഊട്ടിയിൽ വലിയ തിരക്ക് അനുഭവപ്പെടാനുള്ള സാധ്യത ഏറെയാണ്. താമസസൗകര്യങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്ത ശേഷം മാത്രം യാത്ര തിരിക്കുന്നതാണ് ഉചിതം.

English Summary:

Early winter brings chilly weather and frost to Ooty. Check the latest temperature updates, travel tips, and guidelines for tourists planning a trip to Nilgiris.

Loading...
Unable to load recommendations.
Follow Us
എട്ടാം ശമ്പള കമ്മീഷനിൽ അടിസ്ഥാന ശമ്പളം എത്ര കൂടും?
മലബാര്‍ നൈസ് പത്തിരി ഉണ്ടാക്കിയാലോ? ദാ റെസിപ്പി പിടിച്ചോളൂ
ഇഞ്ചി നീരും തേനും സമാസമം കഴിച്ചാൽ അസിഡിറ്റി പമ്പകടക്കും
ജിയോ VS എയർടെൽ: ബെസ്റ്റ് 365 ദിവസ വാലിഡിറ്റി പ്ലാൻ
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ
ചോറ്റാനിക്കരയിൽ തുലാഭാരം നടത്തി മുഖ്യമന്ത്രി വിഡി സതീശൻ
ആരും ശ്രദ്ധിക്കില്ല, കാറിനുള്ളിലെ പാമ്പിനെ കണ്ടോ?
ജീവനക്കാർക്ക് 1 ലക്ഷം വീതം സമ്മാനം നൽകിയയാൾ