Vattavada Trip: വട്ടവടയിലേയ്ക്കാണോ യാത്ര? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണേ… അല്ലെങ്കിൽ

Vattavada Travel Guide: മൂന്നാറിൽ നിന്ന് ഏകദേശം 45 കിലോ മീറ്റർ സഞ്ചരിച്ചാൽ വട്ടവട എന്ന പ്രകൃതിരമണീയമായ ഗ്രാമത്തിൽ എത്തിച്ചേരാം. കൃഷിയാണ് വട്ടവടയിലുള്ളവരുടെ പ്രധാന വരുമാനമാർ​ഗം. അതുകൊണ്ട് തന്നെ എവിടെനോക്കിയാലും പലയിനം കൃഷിതോട്ടങ്ങളും മനോഹരമായ പ്രകൃതിയെയും കാണാനാകും.

Vattavada Trip: വട്ടവടയിലേയ്ക്കാണോ യാത്ര? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണേ... അല്ലെങ്കിൽ

Vattavada Trip

Published: 

20 Dec 2025 13:57 PM

ഡിസംബർ മാസം തുടങ്ങിയതോടെ മലയോര മേഖലകളിലേക്ക് തണുപ്പ് തേടിയുള്ള വിനോദ സഞ്ചാരികളുടെ ഒഴുക്ക് വർ​ദ്ധിച്ചിട്ടുണ്ട്. കോടമഞ്ഞും, മഞ്ഞുവീഴ്ച്ചയും തന്നെയാണ് ഈ മാസങ്ങളിലെ യാത്രക്കാരെ ഇവിടേക്ക് ആകർഷിക്കുന്നത്. കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ് മൂന്നാർ. എന്നാൽ ഇപ്പോൾ ഈ ലിസ്റ്റിലേക്ക് നമ്മുടെ വട്ടവടയും ഇടംപിടിച്ചിട്ടുണ്ട്. പ്രകൃതിയുടെ വശ്യത തന്നെയാണ് വട്ടവടയെ ആളുകൾ ഇത്രമേൽ സ്നേഹിക്കാൻ കാരണം.

മൂന്നാറിൽ നിന്ന് ഏകദേശം 45 കിലോ മീറ്റർ സഞ്ചരിച്ചാൽ വട്ടവട എന്ന പ്രകൃതിരമണീയമായ ഗ്രാമത്തിൽ എത്തിച്ചേരാം. കൃഷിയാണ് വട്ടവടയിലുള്ളവരുടെ പ്രധാന വരുമാനമാർ​ഗം. അതുകൊണ്ട് തന്നെ എവിടെനോക്കിയാലും പലയിനം കൃഷിതോട്ടങ്ങളും മനോഹരമായ പ്രകൃതിയെയും കാണാനാകും. തട്ടുതട്ടായിട്ടുള്ള ഭൂമിയിൽ ഒരുക്കിയിരിക്കുന്ന കൃഷിയിടങ്ങൾ കാണാനാണ് ഏറെയും ആളുകൾ. ആപ്പിൾ, ഓറഞ്ച്, സ്ട്രോബറി, പാഷൻ ഫ്രൂട്ട്, നെല്ലിക്ക തുടങ്ങിയവയാണ് വട്ടവടയിൽ പ്രധാന കൃഷി.

ALSO READ: ബെം​ഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ബജറ്റ് ഒരു പ്രശ്നമേയല്ല… അതിവേ​ഗ യാത്ര; നിരക്കുകൾ ഇങ്ങനെ

മൂന്നാറിൽ നിന്ന് വട്ടവടയിലേയ്ക്കുള്ള റൂട്ടും അതിമനോഹരമാണ്. മൂന്നാറിൽ നിന്ന് തേയിലത്തോട്ടങ്ങളുടെ അരികിലൂടെയുള്ള യാത്രയാണ് ഏറ്റവും സുന്ദരം. തണുപ്പുള്ള സമയങ്ങിളിൽ തെയിൽതോട്ടങ്ങളെ തഴുകിയൊഴുകുന്ന കോടയും കുളിരുന്ന കാറ്റും മനസ്സിന് നൽകുന്ന ആനന്ദം പറഞ്ഞറിയിക്കാനാകില്ല. കണ്ടാലും കണ്ടാലും മതിവരാത്ത കാഴ്ചകളാണ് ഈ റൂട്ടിലുള്ളത്. കാഴ്ച്ചകൾ സുന്ദരമാണെങ്കിലും, വട്ടവടയിലേക്കുള്ള യാത്രയ്ക്കൊരുങ്ങുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. എന്തെല്ലാമാണെന്ന് നോക്കാം.

മൂന്നാറിൽ നിന്ന് വടവട്ടയിലേക്ക് യാത്ര ചെയ്യുന്ന റൂട്ട് വന്യമൃഗങ്ങളുടെ വിഹാര കേന്ദ്രമായ പാമ്പാടും‍ ഷോള നാഷണൽ പാർക്കിനുള്ളിലൂടെയാണ്. അതിനാൽ തന്നെ ആറ് മണിയ്ക്ക് മുമ്പായി ചെക്ക്പോസ്റ്റിലെത്താൻ ശ്രദ്ധിക്കണം. മഞ്ഞുള്ള സമയങ്ങളിൽ വൈകുന്നേരം സന്ധ്യക്ക് മുമ്പ് തന്നെ ഇരുട്ട് മൂടാൻ സാധ്യതയുണ്ട്. അതിനാൽ കഴിവതും വഴി കാണുന്ന സമയത്ത് തന്നെ യാത്ര ചെയ്യേണ്ടതാണ്. കൂടാതെ അഞ്ച് കിലോമീറ്ററോളം കൊടുംകാടാണ്. ഈ സ്ഥലത്തൂടെ യാത്ര ചെയ്യുമ്പോൾ വാഹനം നി‍ർത്താനോ വാഹനത്തിൽ നിന്ന് പുറത്തിറങ്ങാനോ പാടില്ല.

മൂന്നാറിൽ നിന്ന് വട്ടവടയിലേയ്ക്കുള്ള വഴിയിൽ പെട്രോൾ പമ്പുകളില്ലെന്നത് മറ്റൊരു വെല്ലുവിളിയാണ്. അതിനാൽ മൂന്നാറിൽ നിന്ന് തന്നെ ആവശ്യത്തിന് വാഹനത്തിൽ ഇന്ധനം നിറക്കണ്ടതാണ്. വാഹനത്തിന് കേടുപാടുകളില്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്, കാരണം വഴിയിൽ വർക് ഷോപ്പുകൾ കുറവാണ്. എടിഎം കൗണ്ടറുകളും ലഭ്യമല്ലാത്തതിനാൽ ആവശ്യത്തിന് പണം കയ്യിൽ കരുതേണ്ടതാണ്. എല്ലാ കേന്ദ്രങ്ങളിലും ഓൺലൈൻ പണമിടപാട് ലഭ്യമല്ല.

 

 

 

 

കുളിച്ചയുടൻ ഭക്ഷണം കഴിക്കുന്നവരാണോ?
വെറും ഭംഗിക്കല്ല, മദ്യപിക്കാൻ കുപ്പി ഗ്ലാസ് എന്തിന്?
തണുപ്പാണെന്ന് പറഞ്ഞ് ചായ കുടി ഓവറാകല്ലേ! പരിധിയുണ്ട്
രണ്ടോ നാലോ, ഒരു ദിവസം കുടിക്കേണ്ട കാപ്പിക്കണക്ക് ഇതാ...
ശ്രീനിവാസൻ്റെ മൃതദേഹം ആശുപത്രിയിൽ നിന്നും പുറത്തേക്ക് കൊണ്ടുവരുന്നു
ശ്രീനിവാസനെ അനുസ്മരിച്ച് അബു സലീം
അയ്യേ, ഇതു കണ്ടോ; തൈര് കിട്ടിയ പ്ലേറ്റില്‍ ചത്ത എലി
സിസിടിവിയിലൂടെ വീട്ടുടമയോട് പോസ്റ്റ് വുമണ്‍ പറഞ്ഞത് കേട്ടോ