Bengaluru To Kerala Travel: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ബജറ്റ് ഒരു പ്രശ്നമേയല്ല… അതിവേഗ യാത്ര; നിരക്കുകൾ ഇങ്ങനെ
Bengaluru To Kerala Travel Tips: സീസണുകളിലെ തിരക്ക് മുതലെടുത്ത് ബസ്, വിമാന കമ്പനികൾ നിരക്ക് വർദ്ധിപ്പിക്കുന്നതും സാധാരണമാണ്. ചില സാഹചര്യങ്ങളിൽ സാധാരണക്കാർക്ക് താങ്ങാനാകാത്ത വിധമാണ് നിരക്കുളിൽ വർദ്ധനവുണ്ടാകുന്നത്. സ്പെഷ്യൽ ട്രെയിനുകൾ എത്ര വന്നാലും തിരക്കൊട്ട് കുറയുകയുമില്ല.
മലയാളികൾക്ക് കേരളം കഴിഞ്ഞാൽ പിന്നെ ബെംഗളൂരുവാണ് സ്വന്തം നാട്. കാരണം ഏറ്റവും കൂടുതൽ മലയാളികൾ തിങ്ങിപാർക്കുന്ന സ്ഥലമെന്ന പ്രത്യേകതയും ബെംഗളൂരുവിനുണ്ട്. രാജ്യത്തെ മെട്രോ നഗരങ്ങളിൽ ഒന്നെന്ന നിലയിൽ ജോലി സാധ്യതകളും ഉയർന്ന ജീവിതനിലവാരവുമാണ് ആളുകളെ ബെംഗളൂരുവെന്ന മഹാനഗരത്തിലേക്ക് ആകർഷിക്കുന്നത്. എന്നാൽ എവിടൊക്കെ പോയാലും ആഘോഷ നിമിഷങ്ങൾ പൂർണമാകണമെങ്കിൽ മലയാളികൾക്ക് കേരളത്തിലെത്തിയേ തീരു.
ഉത്സവ സീസണുകളിലും മറ്റ് അവധി ദിവസങ്ങളിലും പൊതുവേ ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ഗതാഗതം അല്പം ബുദ്ധിമുട്ടേറിയതാണ്. തിരക്കിലുപരി എത്ര ശ്രമിച്ചാലും ടിക്കറ്റുകൾ കിട്ടാതെ വരുന്നതാണ് ഏറ്റവും വേദനാജനകമായ കാര്യം. ട്രെയിൻ, ബസ്, വാമാനം ഏത് സർവീസുമാകട്ടെ സൂചി കുത്താനിടമില്ലാതെ തരത്തിൽ ആളുകളെകൊണ്ട് നിറയും. ഈ ക്രിസ്മസ് ന്യൂയർ കാലവും മറ്റ് അവധി ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമല്ല. ഇപ്പോൾ തന്നെ ആളുകൾക്ക് നാട്ടിലേക്ക് മടങ്ങാനും തിരിച്ചുമുള്ള യാത്രകൾക്ക് ടിക്കറ്റുകൾ കിട്ടാനില്ലാത്ത അവസ്ഥയാണ്.
സീസണുകളിലെ തിരക്ക് മുതലെടുത്ത് ബസ്, വിമാന കമ്പനികൾ നിരക്ക് വർദ്ധിപ്പിക്കുന്നതും സാധാരണമാണ്. ചില സാഹചര്യങ്ങളിൽ സാധാരണക്കാർക്ക് താങ്ങാനാകാത്ത വിധമാണ് നിരക്കുളിൽ വർദ്ധനവുണ്ടാകുന്നത്. സ്പെഷ്യൽ ട്രെയിനുകൾ എത്ര വന്നാലും തിരക്കൊട്ട് കുറയുകയുമില്ല. എന്നാൽ കുടുംബത്തോടൊപ്പവും മുതിർന്ന ആളുകളോടൊപ്പവും യാത്ര ചെയ്യുന്നവർക്ക് എപ്പോഴും തിരക്കുകൾ ഒഴിവാക്കിയുള്ള യാത്രയാണ് ഇഷ്ടം. തിരക്കുള്ള സമയങ്ങൾ ഒഴിവാക്കി യാത്ര അല്പം നേരത്തെയാക്കുന്നതാണ് ഏറ്റവും ഉചിതമായ മാർഗം. അത്തരത്തിൽ നിങ്ങൾക്ക് ചിലവ് കുറച്ച് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എത്താൻ പറ്റിയ ചില മാർഗങ്ങളും അവയുടെ ഓരോ ദിവസത്തെ നിരക്കുകളും വിശദമായി അറിയാം.
ALSO READ: ബെംഗളൂരുവിൽ നിന്ന് കേരളം- ചിലവ് കുറച്ച് വരാൻ, മാർഗങ്ങൾ ഇതാ
ബെംഗളൂരു- കൊച്ചി വിമാന നിരക്കുകൾ
ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് ആകാശ എയർ, ഇൻഡിഗോ, എയർ ഇന്ത്യ തുടങ്ങിയ വിമാനങ്ങൾ നിരവധി സർവീസുകളാണ് ദിനംപ്രതി നടത്തുന്നത്. എന്നാൽ സീസണുകളും വിമാന കമ്പനികളെയും അടിസ്ഥാനമാക്കി നിരക്കുകളിൽ വ്യസ്താസം വരുന്നു. മേക്ക് മൈ ട്രിപ്പ്, ഗോബിബോ, ഈസ് മൈ ട്രിപ്പ് തുടങ്ങിയ ആപ്പുകളിലൂടെ ബുക്കിങ്ങ് നടത്തുമ്പോൾ നിരക്കുകളിൽ ഇളവ് ലഭിക്കുന്നതാണ്. അത്തരത്തിൽ ചില സർവീസുകളുടെ നിരക്ക് പരിശോധിക്കാം.
ബെംഗളൂരു- കൊച്ചി ആകാശ എയർ സർവീസ്; 5,600–8,800 വരെയാണ് ടിക്കറ്റ് നിരക്ക്. എല്ലാ ദിവസവും സർവീസ് ഉണ്ടായിരിക്കുന്നതാണ്.
ബെംഗളൂരു- കൊച്ചി ഇൻഡിഗോ സർവീസ്: 4,265 മുതൽ 7000 ത്തിന് മുകളിൽ വരെ നിരക്കുകൾ വരാം (സീസണുകൾ അനുസരിച്ച് നിരക്കിൽ വ്യത്യാസം വരും).
ബെംഗളൂരു- തിരുവനന്തപുരം ഇൻഡിഗോ സർവീസ്: 11,341 വരെയാണ് നിരക്ക്.
ബെംഗളൂരു- കോഴിക്കോട് ഇൻഡിഗോ സർവീസ്: 5,998
ബെംഗളൂരു- കൊച്ചി എയർ ഇന്ത്യ സർവീസ്: 8,362 മുതൽ 20,462 രൂപ വരെ ടിക്കറ്റ് നിരക്കുകൾ വരാറുണ്ട്. ക്ലാസുകൾ മാറുന്നതിന് അനുസരിച്ച് നിരക്ക് വീണ്ടും ഉയരും.
ബെംഗളൂരു- തിരുവനന്തപുരം എയർ ഇന്ത്യ സർവീസ്: 18,451 രൂപ വരെ നിരക്കുകൾ വരാറുണ്ട്.
ബെംഗളൂരു- കൊച്ചി ബസ് നിരക്കുകൾ
ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ബസ് സർവീസിൽ ഏറ്റവും കുറഞ്ഞ നിരക്ക് 500 രൂപയാണ്. എന്നാൽ 2000 ത്തിന് മുകളിലേക്ക് വരെ ഉയർന്ന നിരക്ക് എത്തിച്ചേരാറുണ്ട്. AC/Non-AC, Sleeper/Seater എന്നിങ്ങനെ നിങ്ങൾ തിരഞ്ഞെടുക്കുന്ന സർവീസിന് അനുസരിച്ചാണ് ടിക്കറ്റ് നിരക്കുകൾ. സീസൺ, ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയം എന്നിവയെ ആശ്രയിച്ചും നിരക്കിൽ വ്യത്യാസം വരാറുണ്ട്. KSRTC, Kallada, Sera Travels, FlixBus, JSR, Royal Rich India, Yathra Logistics തുടങ്ങിയ വിവിധ കമ്പനികൾ ഈ റൂട്ടിൽ സർവീസ് നടത്തുന്നുണ്ട്. MakeMyTrip, Cleartrip, redBus, AbhiBus, Yatra, EaseMyTrip, Goibibo തുടങ്ങിയ ആപ്പികളിലൂടെ നിങ്ങൾക്ക് ഇഷ്ടമുള്ള യാത്ര നേരത്തെ ബുക്ക് ചെയ്യാനാകുന്നതാണ്.