AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Nails Care Tips: മനോഹരമായ വൃത്തിയുള്ള നഖങ്ങൾക്ക് ചെയ്യേണ്ടത് ഇത്രമാത്രം

Natural Nailcare Hacks: നഖങ്ങളുടെ ആരോഗ്യത്തിന് ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് നഖങ്ങൾ വരണ്ടതും പൊട്ടുന്നതും തടയാൻ സഹായിക്കും. വൈറ്റമിനുകൾ, ധാതുക്കൾ, പോഷകങ്ങൾ എന്നിവയാൽ സമ്പന്നമായ ഒരു ആരോഗ്യകരമായ ഭക്ഷണക്രമം ശക്തമായ നഖങ്ങൾക്ക് അത്യാവശ്യമാണ്.

Nails Care Tips: മനോഹരമായ വൃത്തിയുള്ള നഖങ്ങൾക്ക് ചെയ്യേണ്ടത് ഇത്രമാത്രം
പ്രതീകാത്മക ചിത്രം Image Credit source: Freepik
neethu-vijayan
Neethu Vijayan | Published: 07 Mar 2025 20:03 PM

മനോഹരവും ആരോഗ്യകരവുമായ നഖങ്ങൾക്ക് പലരും സലൂണുകളെയും മറ്റ് വിലകൂടിയ ഉല്പന്നങ്ങളെയുമാണ് നാം ആശ്രയിക്കുന്നത്. എന്നാൽ എപ്പോഴെങ്കിലും പ്രകൃതിദത്ത പരിഹാരങ്ങളെ എപ്പോഴെങ്കിലും ആശ്രയിച്ചിട്ടുണ്ടോ? വൈറ്റമിനുകൾ, ധാതുക്കൾ, പോഷകങ്ങൾ എന്നിവയാൽ സമ്പന്നമായ ഒരു ആരോഗ്യകരമായ ഭക്ഷണക്രമം ശക്തമായ നഖങ്ങൾക്ക് അത്യാവശ്യമാണ്. നിങ്ങളുടെ നഖ സംരക്ഷണ ദിനചര്യയിൽ ഉൾപ്പെടുത്താവുന്ന ചില പൊടികൈകൾ പരിശോധിക്കാം.

നഖങ്ങളുടെ ആരോഗ്യം നിലനിർത്താൻ ബയോട്ടിൻ കൂടുതലുള്ള ഭക്ഷണങ്ങൾ (ഉദാ: മുട്ട, നട്സ്, ധാന്യങ്ങൾ), വൈറ്റമിൻ ഇ (ഉദാ: ചീര, ബദാം, സൂര്യകാന്തി വിത്തുകൾ), ഒമേഗ-3 ഫാറ്റി ആസിഡുകൾ (ഉദാ: കൊഴുപ്പുള്ള മത്സ്യം, ചണവിത്ത്) എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. നഖങ്ങളുടെ ആരോഗ്യത്തിന് ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് നഖങ്ങൾ വരണ്ടതും പൊട്ടുന്നതും തടയാൻ സഹായിക്കും.

വെളിച്ചെണ്ണ: നഖങ്ങളെ ശക്തിപ്പെടുത്താനും പോഷിപ്പിക്കാനും കഴിയുന്ന പ്രകൃതിദത്ത മോയ്‌സ്ചറൈസറാണ് വെളിച്ചെണ്ണ. ഉറങ്ങുന്നതിനുമുമ്പ് നിങ്ങളുടെ നഖങ്ങളിലും ക്യൂട്ടിക്കിളുകളിലും അല്പം വെളിച്ചെണ്ണ പുരട്ടി മസാജ് ചെയ്യുന്നത് നല്ലതാണ്.

നാരങ്ങാനീര്: നഖങ്ങൾക്ക് തിളക്കം നൽകാനും വെളുപ്പിക്കാനും നാരങ്ങാനീര് സഹായിക്കും. നാരങ്ങാനീരും ഒലിവ് ഓയിലും തുല്യ അളവിൽ കലർത്തി, കുറച്ച് നേരം ഈ ലായനിയിൽ നഖങ്ങൾ മുക്കിവയ്ക്കുക. ഇത് നഖങ്ങളെ ശക്തിപ്പെടുത്താനും സഹായിക്കുന്നു.

വൈറ്റമിൻ ഇ ഓയിൽ: വൈറ്റമിൻ ഇ ഓയിൽ നഖങ്ങളുടെ വളർച്ചയെയും ജലാംശത്തെയും പ്രോത്സാഹിപ്പിക്കുന്നു. വൈറ്റമിൻ ഇ ഓയിൽ നേരിട്ട് നിങ്ങളുടെ നഖങ്ങളിലും ക്യൂട്ടിക്കിളുകളിലും പുരട്ടുക അല്ലെങ്കിൽ വൈറ്റമിൻ ഇ അടങ്ങിയ നഖ ഉൽപ്പന്നങ്ങൾ ഉപയോ​ഗിക്കുക.

ടീ ട്രീ ഓയിൽ: ടീ ട്രീ ഓയിലിന് നഖത്തിലെ അണുബാധയെ തടയാൻ സഹായിക്കുന്ന ആന്റിഫംഗൽ ഗുണങ്ങളുണ്ട്. കുറച്ച് തുള്ളി ടീ ട്രീ ഓയിൽ ഒരു കാരിയർ ഓയിലുമായി (വെളിച്ചെണ്ണ പോലുള്ളവ) കലർത്തി നിങ്ങളുടെ നഖങ്ങളിലും ക്യൂട്ടിക്കിളുകളിലും പുരട്ടുക.

ഒലിവ് ഓയിൽ: ചെറു ചൂടുള്ള ഒലിവ് ഓയിലിൽ നിങ്ങളുടെ നഖങ്ങൾ മുക്കിവയ്ക്കുന്നത് അവയെ മോയ്‌സ്ചറൈസ് ചെയ്യാനും ശക്തിപ്പെടുത്താനും സഹായിക്കും. അധിക പോഷണത്തിനായി കുറച്ച് തുള്ളി നാരങ്ങാനീരും ചേർക്കാം.

വെളുത്തുള്ളി: വെളുത്തുള്ളിയിൽ സെലിനിയം അടങ്ങിയിട്ടുണ്ട്. ഇത് നഖങ്ങളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. കുറച്ച് വെളുത്തുള്ളി അല്ലികൾ ചതച്ച് ഒരു കാരിയർ ഓയിലുമായി കലർത്തുക. മിശ്രിതം നിങ്ങളുടെ നഖങ്ങളിൽ പുരട്ടി ഏകദേശം 10 മിനിറ്റ് നേരം വയ്ക്കുക, തുടർന്ന് കഴുകിക്കളയുക.