AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Orange Peel Benefits: ഓറഞ്ച് തൊലി കളയല്ലേ! മുഖം തിളങ്ങാൻ ഇനി പാർലറിൽ ഒന്നും പോവേണ്ട; ഇതൊന്ന് പരീക്ഷിച്ച് നോക്കൂ

Face Pack Using Orange Peel for Glowing Skin: വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഓറഞ്ച് തൊലി ഉപയോഗിച്ച് കൊണ്ടുള്ള ചില ഫേസ്‌പാക്കുകൾ നോക്കാം.

Orange Peel Benefits: ഓറഞ്ച് തൊലി കളയല്ലേ! മുഖം തിളങ്ങാൻ ഇനി പാർലറിൽ ഒന്നും പോവേണ്ട; ഇതൊന്ന് പരീക്ഷിച്ച് നോക്കൂ
ഓറഞ്ച് തൊലി Image Credit source: Freepik
nandha-das
Nandha Das | Published: 08 Mar 2025 11:30 AM

നിരവധി ആരോഗ്യഗുണങ്ങളുള്ള ഒരു പഴമാണ് സിട്രസ് വിഭാഗത്തിൽ ഉള്ള ഓറഞ്ച്. വിറ്റാമിൻ സി ധാരാളം അടങ്ങിയ ഓറഞ്ച് മാത്രമല്ല അതിന്റെ തൊലിയും ഗുണങ്ങളാൽ സമ്പന്നമാണ്. ചർമ്മത്തിന്റെ ആരോഗ്യത്തിന് ഓറഞ്ച് തൊലി വളരെ നല്ലതാണ്. ഇത് മുഖത്തെ ചുളിവുകളെയും മുഖക്കുരുവിനെയും കറുത്തപാടുകളെയും നീക്കം ചെയ്യാന്‍ സഹായിക്കുന്നു. അതിനായി വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഓറഞ്ച് തൊലി ഉപയോഗിച്ച് കൊണ്ടുള്ള ചില ഫേസ്‌പാക്കുകൾ നോക്കാം.

1. ഓറഞ്ച്‌ തൊലി – നാരങ്ങാ നീര്

ഓറഞ്ച്‌ തൊലി പൊടിച്ചതിലേയ്ക്ക് നാരങ്ങാ നീര് ചേര്‍ത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയാം. മുഖം തിളങ്ങാന്‍ ഈ പാക്ക് മികച്ചതാണ്.

2. ഓറഞ്ച് തൊലി – മുള്‍ട്ടാണിമിട്ടി

ഓറഞ്ച് തൊലി പൊടിച്ചതില്‍ മുള്‍ട്ടാണിമിട്ടിയും കുറച്ച് റോസ് വാട്ടറും ചേർത്ത് നന്നായി മിക്സ് ചെയ്ത ശേഷം മുഖത്തും കഴുത്തിലും പുരട്ടാം. 30 മിനിറ്റിന് ശേഷം കഴുകി കളയാം. വൈറ്റ് ഹെഡ്സും ബ്ലാക്ഹെഡ്സും അകറ്റാൻ ഇവ നല്ലതാണ്.

3. ഓറഞ്ച് തൊലി – തൈര്

ഓറഞ്ച് തൊലി പൊടിച്ചതിലേയ്ക്ക് തൈര് ചേർത്ത് യോജിപ്പിച്ച ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയാം. ഇത് മുഖത്തെ കരുവാളിപ്പ് മാറാൻ വളരെ നല്ലതാണ്.

4. ഓറഞ്ച്‌ തൊലി – പഴം

ഓറഞ്ച്‌ തൊലി പൊടിച്ചതിലേയ്ക്ക് പഴുത്ത പഴം ചേർത്ത് മിശ്രിതമാക്കാം. ഇനി ഇത് മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖക്കുരുവിനെ അകറ്റി നിർത്താൻ ഇത് വളരെ നല്ലതാണ്.

5. ഓറഞ്ച്‌ തൊലി – തേന്‍

ഓറഞ്ച്‌ തൊലി പൊടിച്ചതിലേയ്ക്ക് ഒരു ടേബിള്‍ സ്‌പൂണ്‍ തേനും ഒരു നുള്ള് മഞ്ഞള്‍ പൊടിയും ചേർത്ത് കുഴമ്പ്‌ രൂപത്തിലാക്കുക. ശേഷം ഇത് മുഖത്തി പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കറുത്ത പാടുകളെ അകറ്റാൻ ഇത് സഹായിക്കും.

6. ഓറഞ്ച് തൊലി – തേങ്ങാപ്പാൽ

ഓറഞ്ച് തൊലി പൊടിച്ചതിലേക്ക് പഞ്ചസാരയും തേങ്ങാപ്പാലും ചേർത്ത് പേസ്റ്റ് പരുവത്തിലാക്കി മുഖത്ത് പുരട്ടുക. 15 മിനിറ്റിന് ശേഷം കഴുകി കളയാം. തിളക്കമാർന്ന ചർമ്മം ലഭിക്കാൻ ഇത് സഹായിക്കും.