DIY Ideas: പഴയ ടി-ഷർട്ടുകൾ കളയല്ലേ… സ്വപ്നത്തിൽപോലും വിചാരിക്കാത്ത 4 ഉപയോഗങ്ങൾ
DIY Ideas to Reuse Old T-Shirts for Home: നമ്മുടെയൊക്കെ വാർഡ്രോബിൽ ഉപയോഗിക്കാതെ കിടക്കുന്ന പഴയ ടീ-ഷർട്ടുകൾ ധാരാളം ഉണ്ടാകും. അവ വലിച്ചെറിയുന്നതിന് പകരം പ്രയോജനപ്രദമായ വീട്ടുപകരണങ്ങളാക്കി മാറ്റാൻ കഴിഞ്ഞാലോ? അല്പം ക്രിയേറ്റീവായി ചിന്തിക്കൂ... നിങ്ങളുടെ പഴയ ടീ-ഷർട്ടുകളെ വീണ്ടും ഉപയോഗിക്കാൻ സഹായിക്കുന്ന 4 ക്രിയേറ്റീവ് ഐഡിയകൾ ഇതാ...

പ്രതീകാത്മക ചിത്രം
നിറംമങ്ങിയ അല്ലെങ്കിൽ കീറിപ്പോയ തുണികൾ കളയുകയാണ് പതിവ്. എന്നാൽ ഇനി അത് വേണ്ട… നമ്മുടെയൊക്കെ വാർഡ്രോബിൽ ഉപയോഗിക്കാതെ കിടക്കുന്ന പഴയ ടീ-ഷർട്ടുകൾ ധാരാളം ഉണ്ടാകും. അവ വലിച്ചെറിയുന്നതിന് പകരം പ്രയോജനപ്രദമായ വീട്ടുപകരണങ്ങളാക്കി മാറ്റാൻ കഴിഞ്ഞാലോ? തുണിവില വർദ്ധിക്കുന്ന ഇക്കാലത്ത് പഴയ ടീ-ഷർട്ടുകൾ പുനരുപയോഗിക്കുന്നത് പണം ലാഭിക്കാനും പരിസ്ഥിതിയെ സംരക്ഷിക്കാനും സഹായിക്കുന്നതാണ്. അല്പം ക്രിയേറ്റീവായി ചിന്തിക്കൂ… നിങ്ങളുടെ പഴയ ടീ-ഷർട്ടുകളെ വീണ്ടും ഉപയോഗിക്കാൻ സഹായിക്കുന്ന 4 ക്രിയേറ്റീവ് ഐഡിയകൾ ഇതാ…
റീസെക്ലിങ് ഷോപ്പിംഗ് ബാഗുകൾ
സൂപ്പർമാർക്കറ്റിൽ പോകുമ്പോൾ പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കുന്നതിന് പകരം പഴയ ടീ-ഷർട്ട് ഉപയോഗിച്ച് സ്വന്തമായി ഒരു ഷോപ്പിംഗ് ബാഗ് തയ്യാറാക്കാം. ഇതിനായി വലിയ തയ്യൽ ജോലികളുടെയോ മിഷന്റെയോ ആവശ്യമില്ല. ടീ-ഷർട്ടിന്റെ കൈകളും കോളറും വെട്ടിമാറ്റി അടിഭാഗം കെട്ടി വെച്ചോ തുന്നിയോ എളുപ്പത്തിൽ ഒരു ബാഗ് നിർമ്മിക്കാം. പഴകിയ പച്ചക്കറികൾ സൂക്ഷിക്കാൻ ചെറിയ ദ്വാരങ്ങളുള്ള ബാഗുകളായും ഇത് മാറ്റാവുന്നതാണ്.
ALSO READ: അടുക്കള മുതൽ വാട്ടർ ഫിൽട്ടർ വരെ; ചിരട്ട കൊണ്ട് ഗുണങ്ങൾ നിരവധി
അലങ്കാര തലയിണകൾ
ചില ടീ-ഷർട്ടുകളോട് നമുക്ക് പ്രത്യേക ആത്മബന്ധം ഉണ്ടാകും. കീറിപ്പോയാൽ പോലും അത് കളയാൻ മനസ്സ് വരില്ല. അങ്ങനെയുള്ളവ മനോഹരമായ കുഷ്യൻ കവറുകളോ തലയിണകളോ ആയി മാറ്റാം. നിങ്ങളുടെ സോഫയിലോ കിടപ്പുമുറിയിലോ വെക്കാൻ പറ്റിയ മനോഹരമായ ഡെക്കറേറ്റീവ് പില്ലോകൾ ഇതിലൂടെ തയ്യാറാക്കാം.
വീടിന് ഭംഗി കൂട്ടുന്ന പ്ലാന്റ് ഹാംഗറുകൾ
വീടിനുള്ളിൽ ചെടികൾ വെക്കാൻ ആഗ്രഹിക്കുന്നവർക്ക് പഴയ ടീ-ഷർട്ടുകൾ ഉപയോഗിച്ച് മനോഹരമായ പ്ലാന്റ് ഹാംഗറുകൾ ഉണ്ടാക്കാം. ടീ-ഷർട്ട് നീളത്തിലുള്ള തുണിക്കഷണങ്ങളായി മുറിച്ച്, ഭംഗിയായി കെട്ടുകളിട്ട് മക്രാം (Macrame) ശൈലിയിൽ തയ്യാറാക്കിയെടുക്കാം. ഇത് സീലിംഗിലോ ജനലിനടുത്തോ തൂക്കിയിടുന്നത് വീടിന് പുത്തൻ ഭംഗി നൽകുന്നതാണ്.
റീസെക്ലിങ് ക്ലീനിങ് തുണികൾ
പേപ്പർ ടവലുകൾ വാങ്ങി പണം കളയുന്നതിന് പകരം പഴയ ടീ-ഷർട്ടുകൾ മികച്ച ക്ലീനിങ് തുണികളായി മാറ്റാം. ടീ-ഷർട്ടുകൾ നിങ്ങൾക്ക് ഇഷ്ടമുള്ള വലിപ്പത്തിൽ മുറിച്ചെടുക്കുക. വീട് തുടയ്ക്കാനും പൊടി തട്ടാനും മേശപ്പുറം വൃത്തിയാക്കാനുമൊക്കെ ഇത് ഉപയോഗിക്കാം. ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ, ഈ തുണികൾ അലക്കി വീണ്ടും ഉപയോഗിക്കാമെന്നതാണ്. ഇനി പഴയ ടീഷർട്ടുകൾ ധൈര്യമായി റീസെക്ലിങ് ക്ലീനിങ് തുണികളാക്കി മാറ്റിക്കോളൂ..
English Summary:
Old T-shirts that are no longer suitable for wearing can be creatively reused instead of being thrown away. With a little effort and imagination, they can be transformed into useful household essentials through simple DIY projects.